കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവപ്പെട്ടവന് താങ്ങായി മോദി സര്‍ക്കാര്‍..! ജിഎസ്ടി വിപ്ലവം.! ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലക്കുറവ്!!

  • By Anamika
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്ന കാര്യങ്ങളാണ് ചരക്കു സേവന നികുതി അഥവാ ജിഎസ്ടി നിലവിൽ വരുന്നതോടെ നടപ്പിലാവുക. ജൂലൈ ഒന്നു മുതല്‍ രാജ്യത്തെ പാവപ്പെട്ടവന് അവശ്യസാധനങ്ങളെല്ലാം വന്‍വിലക്കുറവില്‍ ലഭിക്കും. ജിഎസ്ടി നടപ്പാകുന്നതോടെ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ ഉള്ള അവശ്യസാധനങ്ങള്‍ക്ക് വിലകുറയുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണമാണ് രാജ്യത്തെ കാത്തിരിക്കുന്നത്.

എന്താണ് ഈ ജിഎസ്ടി? എന്തിനാണീ ജിഎസ്ടി.... ജിഎസ്ടിയെക്കുറിച്ച് അറിയേണ്ടതെല്ലാം!!എന്താണ് ഈ ജിഎസ്ടി? എന്തിനാണീ ജിഎസ്ടി.... ജിഎസ്ടിയെക്കുറിച്ച് അറിയേണ്ടതെല്ലാം!!

ഗള്‍ഫില്‍ കടുത്ത സാമ്പത്തിക മാന്ദ്യം..!! തൊഴില്‍ പോകും..!! പ്രവാസികളെ തിരിച്ചയയ്ക്കും..!!ഗള്‍ഫില്‍ കടുത്ത സാമ്പത്തിക മാന്ദ്യം..!! തൊഴില്‍ പോകും..!! പ്രവാസികളെ തിരിച്ചയയ്ക്കും..!!

ഏകീകൃത നികുതി സമ്പ്രദായം

ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുന്‍പ് പലനികുതികള്‍ കൊടുക്കുന്നത് ഒഴിവാക്കുക എന്നതാണ് ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഉത്പന്നങ്ങള്‍ക്ക് ഒറ്റ നികുതി മാത്രമേ ഈടാക്കൂ എന്നതാണ് ജിസ്ടിയുടെ പ്രത്യേകത.

ഭൂരിഭാഗവും 18ശതമാനത്തിന് താഴെ

ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 1211 ഉത്പന്നങ്ങളുടെ നികുതി നിശ്ചയിച്ചു. ഇവയില്‍ ഭൂരിപക്ഷവും 18 ശതമാനം നികുതിയില്‍ താഴെ വരുന്നവയാണ്. ജിഎസ്ടി നിശ്ചയിച്ച 81 ശതമാനം ഉത്പന്നങ്ങളുടേയും നികുതി 18 ശതമാനമോ അതില്‍ താഴെയോ ആണ്.

അവശ്യവസ്തുക്കൾക്ക് വിലകുറയും

ഭക്ഷ്യധാന്യങ്ങളായ അരി, ഗോതമ്പ് എന്നിവയെ ജിഎസിടിയില്‍ നിന്നും ഒഴിവാക്കുന്നതോടെ ഇവ സാധാരണക്കാരന് കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. നിലവില്‍ രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് മേല്‍ വാറ്റ് ചുമത്തിയിട്ടുണ്ട്. പാല്‍, തൈര് എന്നിവയേയും നികുതിയില്‍ നിന്നും ഒഴിവാക്കും.

പഞ്ചസാര, തേയില, കാപ്പിപ്പൊടി

ജിഎസ്ടി നിലവില്‍ വരുന്നതോടെ മധുരപലഹാരങ്ങള്‍ക്ക് 5 ശതമാനം നികുതി മാത്രമേ ചുമത്തുകയുള്ളൂ. ദൈനംദിന ജീവിതത്തിലെ അവശ്യസാധനങ്ങളായ പഞ്ചസാര, തേയില, കാപ്പിപ്പൊടി എന്നിവയുടെ നികുതിയും 5 ശതമാനമായി കുറച്ചിട്ടുണ്ട്. ടൂത്ത് പേസ്റ്റ്, സോപ്പ്, തലമുടിയില്‍ ഉപയോഗിക്കുന്ന എണ്ണ എന്നിവയുടെ നികുതി 28ല്‍ നിന്നും 18 ആക്കി കുറച്ചു. ഇതോടെ ഇവയും കുറഞ്ഞ വിലയില്‍ ലഭ്യമായിത്തുടങ്ങും.

ഏറ്റവും കുറഞ്ഞത് 5ശതമാനം

ജിഎസ്ടിയുടെ പരിധിയില്‍ വരുന്ന സേവനങ്ങളുടെ നികുതി നിശ്ചയിക്കുന്നതേ ഉള്ളൂ. 7 ശതമാനത്തോളം ഉത്പന്നങ്ങളെ നികുതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 14 ശതമാനം ഉത്പന്നങ്ങള്‍ക്കാണ് ഏറ്റവും കുറഞ്ഞ നികുതി നിരക്കായ 5 ശതമാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആഢംബരത്തിന് പണമേറും

ഏറ്റവും കൂടിയ നികുതി നിരക്കായ 28 ശതമാനത്തിന്റെ പട്ടികയില്‍ കാര്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. എസി, റെഫ്രിജറേറ്റര്‍ എന്നിവയ്ക്കും നികുതി കൂടും. അതേസമയം ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വില കുറയും.

രാജ്യം കുതിച്ചുചാടും

രാജ്യത്ത് ജിഎസ്ടി നടപ്പാക്കുന്നതോടെ ജിഡിപിയില്‍ വന്‍കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ നികുതി നിരക്ക് വരുന്നതോടെ ഉപഭോക്താക്കള്‍ക്കും വാണിജ്യ-വ്യവസായ മേഖലയ്ക്കും ദീര്‍ഘകാല സാമ്പത്തിക നേട്ടമാണ് ഉണ്ടാവുക.

കൂടുതൽ വാർത്തകൾ വായിക്കാം

കശ്മീര്‍ ഭരണം പിടിച്ചെടുക്കാന്‍ ബിജെപി..!! എല്ലാത്തിനും അറുതി വരുത്തും..!! ലക്ഷ്യം ഇതാണ്..!!കശ്മീര്‍ ഭരണം പിടിച്ചെടുക്കാന്‍ ബിജെപി..!! എല്ലാത്തിനും അറുതി വരുത്തും..!! ലക്ഷ്യം ഇതാണ്..!!

പത്ത് വയസ്സ് മൂപ്പുള്ള ഭാര്യ..പ്രണയ വിവാഹം..സ്ഥിരം വഴക്ക്..പോലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടത്...!!!പത്ത് വയസ്സ് മൂപ്പുള്ള ഭാര്യ..പ്രണയ വിവാഹം..സ്ഥിരം വഴക്ക്..പോലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടത്...!!!

English summary
GST council sets rates that may lower prices of most products
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X