കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറിനും ബിസ്‌കറ്റിനും നികുതി നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ജിഎസ്ടി കമ്മിറ്റി തള്ളി

  • By S Swetha
Google Oneindia Malayalam News

ദില്ലി: കാറുകള്‍ക്കും ബിസ്‌കറ്റിനും നികുതി നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സിലിന് കീഴിലുള്ള ഫിറ്റ്‌മെന്റ് കമ്മിറ്റി തള്ളി. അതേസമയം ഹോട്ടല്‍ വ്യവസായത്തിന് കമ്മിറ്റി നികുതി ഇളവ് ശുപാര്‍ശ ചെയ്തു. ഇതുസംബന്ധിച്ച അന്തിമതീരുമാനത്തിനായി ജിഎസ്ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച ഗോവയില്‍ ചേരും. നിരക്ക് കുറയ്ക്കല്‍ വരുമാനക്കുറവിന് കാരണമാകുമെന്നാണ് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും റവന്യൂ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളുന്ന ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ അഭിപ്രായം.

രാഹുല്‍ ഗാന്ധി മാപ്പുപറയണണമെന്ന് ദിഗ്‌വിജയ് സിംഗിന്റെ സഹോദരന്‍, വായ്പാ നയം പാളി!!രാഹുല്‍ ഗാന്ധി മാപ്പുപറയണണമെന്ന് ദിഗ്‌വിജയ് സിംഗിന്റെ സഹോദരന്‍, വായ്പാ നയം പാളി!!

വില്‍പ്പന കുറയുന്നതിനാല്‍ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്ന് വാഹനമേഖല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വരുമാന പരിഗണനകള്‍ ചൂണ്ടിക്കാട്ടി ഫിറ്റ്‌മെന്റ് കമ്മിറ്റി നിര്‍ദ്ദേശം നിരസിച്ചു. വാഹന വില്‍പ്പന വഴി പ്രതിവര്‍ഷം 55,000-60,000 കോടി രൂപ വരെ നികുതി ലഭിക്കുന്നുണ്ട്.

gst-156890

അതേസമയം, ജിഎസ്ടി നിരക്ക് നിലവിലെ 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറയ്ക്കാനുള്ള ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശവും സമിതി നിരസിച്ചു. അതുപോലെ തന്നെ ക്രൂയിസ് ടിക്കറ്റിന്റെ ജിഎസ്ടി നിരക്ക് 18% നികുതി കുറയ്ക്കണമെന്ന ആവശ്യവും കമ്മിറ്റി തള്ളി. ഹോട്ടല്‍ വ്യവസായത്തെ സംബന്ധിച്ചിടത്തോളം, 7,500 രൂപയും അതിന് മുകളിലുള്ളതുമായ ഹോട്ടല്‍ താരിഫുകളില്‍ 28% മുതല്‍ 18% വരെ നിരക്ക് കുറയ്ക്കാന്‍ ഫിറ്റ്‌മെന്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുപ്രകാരം 7,500 രൂപ മുതല്‍ മുകളിലോട്ടുള്ള ഹോട്ടല്‍ താരിഫുകള്‍ക്ക് 28% നികുതി ഈടാക്കും. അതില്‍ താഴെയുള്ള താരിഫുകള്‍ക്ക് 18% നികുതി ചുമത്തും. ബിസ്‌കറ്റ്, ബേക്കറി ഉല്‍പ്പന്നങ്ങള്‍, റെഡി ടു ഈറ്റ് ഫുഡുകള്‍, പ്രഭാതഭക്ഷണ ധാന്യങ്ങള്‍, മിനറല്‍ വാട്ടര്‍ തുടങ്ങി നിരവധി വസ്തുക്കള്‍ക്ക് നിലവിലെ ജിഎസ്ടി നിരക്ക് തുടരും. ഫിറ്റ്‌മെന്റ് കമ്മിറ്റി നല്‍കിയ ശുപാര്‍ശകളില്‍ ജിഎസ്ടി കൗണ്‍സില്‍ അന്തിമ തീരുമാനം പുറപ്പെടുവിക്കും.

മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 2019-20 ന്റെ ആദ്യ പാദത്തില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5% ല്‍ എത്തി. ഓട്ടോ, റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കേന്ദ്രം നിരവധി നടപടികള്‍ പ്രഖ്യാപിച്ചു. വിവിധ ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിനായ വിവിധ കോണുകളില്‍ നിന്നും ആവശ്യമുയരുന്നുണ്ടെങ്കിലും നിരക്ക് കുറച്ച് വരുമാനത്തിന്റെ വിഹിതം ഉപേക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ സമ്മതിക്കുന്നില്ല. ധനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സിലിലെ അംഗങ്ങളാണ് സംസ്ഥാനങ്ങള്‍. ഈ ഘട്ടത്തില്‍ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ അനുവദിക്കുന്നത് തങ്ങള്‍ക്ക് അനുകൂലമല്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് അറിയാം.

നഷ്ടപരിഹാര സെസ് ഫണ്ട് സംസ്ഥാനങ്ങള്‍ നഷ്ടപരിഹാരം നല്‍കുന്നതിന് വിനിയോഗിച്ചതിനാല്‍, നിരക്ക് കുറയ്ക്കണമെന്ന നിര്‍ദ്ദേശത്തിന്റെ പ്രത്യാഘാതങ്ങള്‍ സംസ്ഥാനം ഏറ്റുവാങ്ങേണ്ടി വരും. ജിഎസ്ടി നിയമമനുസരിച്ച്, നികുതി പിരിവ് കുറവായതിനാല്‍ വരുമാനക്കുറവിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നു. സംസ്ഥാനങ്ങളുടെ വാര്‍ഷിക ജിഎസ്ടി വരുമാന വളര്‍ച്ച 14 ശതമാനത്തില്‍ കുറവാണെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് നഷ്ടപരിഹാരം നല്‍കും.

English summary
GST commitee denies tax deduction on car and biscuts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X