ജിഎസ്ടി നഷ്ടപരിഹാരം: 16 സംസ്ഥാനങ്ങള്‍ക്കും 2 കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും 6000 കോടി കൈമാറി
ദില്ലി: ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ ആദ്യഘട്ടമായി കേന്ദ്രം 6,000 കോടി രൂപ വായ്പയെടുത്ത് 16 സംസ്ഥാനങ്ങളിലേക്കും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കൈമാറി. മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാര്‍, അസം, ദില്ലി, ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ്, ഗോവ, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണടക, മധ്യപ്രദേശ്, മേഘാലയ, ഒഡീഷ, തമിഴ്നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിലാണ് പണം കൈമാറിയതെന്ന് ധനമന്ത്രാലയം അറിയിച്ചു. ജിഎസ്ടി നഷ്ടപരിഹാര തുക വായ്പയെടുത്ത് എത്രയും പെട്ടെന്ന് നല്കാന് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനങ്ങള്‍ക്ക് തുക നല്‍കുന്നതിനായി കേന്ദ്രം 1.10 ലക്ഷം രൂപയാണ് വായ്പയെടുത്തിരിക്കുന്നത്. കേന്ദ്രത്തിന്റെ ധനക്കമ്മിയെ ബാധിക്കാത്ത രീതിയിലാണ് വായ്പ എടുക്കുന്നതെന്ന് ധനമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. 5.19 ശതമാനം പലിശ നിരിക്കിലാണ് കേന്ദ്രം ഇപ്പോള്‍ വായ്പ എടുത്തിരിക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷ കാലാവധിയിലാണ് വായ്പയെടുക്കുന്നത്.
അതേസമയം, ജിഎസ്ടി നഷ്ടപരിഹാരം നികത്തുന്നതിന് വായ്പയെടുക്കാന്‍ 21 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും വ്യക്തമാക്കിയിരുന്നു. കേരളം, പുതുച്ചേരി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളാണ് കേന്ദ്രം വായ്പയെടുക്കണമെന്ന കാര്യത്തില്‍ ഉറച്ചുനിന്നത്. 2020-2021 കാലയളവിലെ ജിഎസ്ടി നഷ്ടപരിഹാര വിതരണത്തിലെ കുറവ് പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രത്യേക വായ്പ ജാലകം ആവിഷ്കരിച്ചത്.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications