കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി നഷ്ടപരിഹാരം: 16 സംസ്ഥാനങ്ങള്‍ക്കും 2 കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും 6000 കോടി കൈമാറി

Google Oneindia Malayalam News

ദില്ലി: ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ ആദ്യഘട്ടമായി കേന്ദ്രം 6,000 കോടി രൂപ വായ്പയെടുത്ത് 16 സംസ്ഥാനങ്ങളിലേക്കും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കൈമാറി. മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാര്‍, അസം, ദില്ലി, ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ്, ഗോവ, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണടക, മധ്യപ്രദേശ്, മേഘാലയ, ഒഡീഷ, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിലാണ് പണം കൈമാറിയതെന്ന് ധനമന്ത്രാലയം അറിയിച്ചു. ജിഎസ്ടി നഷ്ടപരിഹാര തുക വായ്പയെടുത്ത് എത്രയും പെട്ടെന്ന് നല്‍കാന്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

gst

ബിഹാർ തിരഞ്ഞെടുപ്പ്; മദ്യ നിരോധനം നിതീഷിനെ തിര‍ിഞ്ഞ് കൊത്തുമോ? കണക്കുകൾ പറയുന്നത്ബിഹാർ തിരഞ്ഞെടുപ്പ്; മദ്യ നിരോധനം നിതീഷിനെ തിര‍ിഞ്ഞ് കൊത്തുമോ? കണക്കുകൾ പറയുന്നത്

സംസ്ഥാനങ്ങള്‍ക്ക് തുക നല്‍കുന്നതിനായി കേന്ദ്രം 1.10 ലക്ഷം രൂപയാണ് വായ്പയെടുത്തിരിക്കുന്നത്. കേന്ദ്രത്തിന്റെ ധനക്കമ്മിയെ ബാധിക്കാത്ത രീതിയിലാണ് വായ്പ എടുക്കുന്നതെന്ന് ധനമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. 5.19 ശതമാനം പലിശ നിരിക്കിലാണ് കേന്ദ്രം ഇപ്പോള്‍ വായ്പ എടുത്തിരിക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷ കാലാവധിയിലാണ് വായ്പയെടുക്കുന്നത്.

സൈനിക കാന്റീനുകളില്‍ 'വിദേശി' പുറത്ത്, മദ്യവും പട്ടികയില്‍; പുതിയ ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍സൈനിക കാന്റീനുകളില്‍ 'വിദേശി' പുറത്ത്, മദ്യവും പട്ടികയില്‍; പുതിയ ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍

അതേസമയം, ജിഎസ്ടി നഷ്ടപരിഹാരം നികത്തുന്നതിന് വായ്പയെടുക്കാന്‍ 21 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും വ്യക്തമാക്കിയിരുന്നു. കേരളം, പുതുച്ചേരി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളാണ് കേന്ദ്രം വായ്പയെടുക്കണമെന്ന കാര്യത്തില്‍ ഉറച്ചുനിന്നത്. 2020-2021 കാലയളവിലെ ജിഎസ്ടി നഷ്ടപരിഹാര വിതരണത്തിലെ കുറവ് പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രത്യേക വായ്പ ജാലകം ആവിഷ്‌കരിച്ചത്.

ബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസും എന്‍സിപിയും; 10 എംഎല്‍എമാര്‍ രാജിവയ്ക്കും, വെളിപ്പെടുത്തി ഖഡ്‌സെബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസും എന്‍സിപിയും; 10 എംഎല്‍എമാര്‍ രാജിവയ്ക്കും, വെളിപ്പെടുത്തി ഖഡ്‌സെ

ജമ്മു കാശ്മീർ ആയുധമാക്കി മോദി; 'ചൈന' ഉയർത്തി തിരിച്ചടിച്ച് രാഹുൽ.. ബിഹാറിൽ പോര് കനക്കുന്നുജമ്മു കാശ്മീർ ആയുധമാക്കി മോദി; 'ചൈന' ഉയർത്തി തിരിച്ചടിച്ച് രാഹുൽ.. ബിഹാറിൽ പോര് കനക്കുന്നു

ബീഹാറില്‍ കോണ്‍ഗ്രസ് വജ്രായുധം ഇവര്‍, തേജസ്വിയല്ല, ഇടതുപക്ഷത്തെ മാസ്റ്റര്‍ പ്ലാനാക്കി രാഹുല്‍!!ബീഹാറില്‍ കോണ്‍ഗ്രസ് വജ്രായുധം ഇവര്‍, തേജസ്വിയല്ല, ഇടതുപക്ഷത്തെ മാസ്റ്റര്‍ പ്ലാനാക്കി രാഹുല്‍!!

Recommended Video

cmsvideo
Rahul gandhi Says PM Modi is ruining the country | Oneindia Malayalam

English summary
GST compensation: central government transfers Rs 6,000 crore to 16 states and 2 Union Territories
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X