ഓണ്‍ലൈന്‍ ഗെയിമിങ്ങിന് 28 ശതമാനം ജിഎസ്ടി, ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിങ്ങിന് 28 ശതമാനം ജിഎസ്ടി ചുമത്തി ജിഎസ്ടി കൗണ്‍സില്‍. നേരത്തെ എടുത്ത തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കസിനോകള്‍ക്കും, കുതിരപ്പന്തയത്തിനും അതുപോലെ 28 ശതമാനം ഏകീകൃത നികുതി ചുമത്തി. നേരത്തെ വന്‍കിട ഓണ്‍ലൈന്‍ കമ്പനികളും, അവരുടെ സിഇഒമാരും പുതിയ കാലത്തെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് തടസ്സമാകുമെന്നതിനാല്‍ ഈ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ ഇതൊക്കെ തള്ളിയാണ് തീരുമാനം എടുത്തിരിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞുഅതേസമയം ഓണ്‍ലൈന്‍ ഗെയിമിങ്ങിന് ജിഎസ്ടി ചുമത്താനുള്ള തീരുമാനം, അത് പ്രാബല്യത്തില്‍ വന്ന് ആറ് മാസത്തിന് ശേഷം പുനപ്പരിശോധിക്കും. അത് സംസ്ഥാനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. ഡല്‍ഹി, ഗോവ, എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഈ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.

ജിഎസ്ടി കൗണ്‍സിലില്‍ ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ നികുതി കാര്യത്തില്‍ പുനപ്പരിശോധനയുടെ കാര്യം ചര്‍ച്ച ചെയ്തതായി നിര്‍മല സീതാരാമന്‍ പറഞ്ഞു. യോഗത്തില്‍ ഡല്‍ഹി ധനകാര്യ മന്ത്രി ഓണ്‍ലൈന്‍ ഗെയിമിങ്ങിന് നികുതി ചുമത്തുന്നതിനെ എതിര്‍ത്തു. ഗോവ, സിക്കിം, എന്നീ സംസ്ഥാനങ്ങള്‍ ജിജിആര്‍ ആണ് ആവശ്യപ്പെട്ടത്.
കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, അടക്കമുള്ള സംസ്ഥാനങ്ങള്‍ കഴിഞ്ഞ യോഗത്തിലെ തീരുമാനം തന്നെ നടപ്പാക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ പ്രകാരമുള്ള മാറ്റങ്ങളോടെ പുതിയ നികുതി ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പാക്കും. അതിന് ശേഷമാണ് പുനപ്പരിശോധനയുണ്ടാവുക. ആറ് മാസത്തെ കാലാവധി അതിനായിട്ടാണ് നല്‍കിയതെന്നും ധനമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications