കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടൽ മുറികളുടെ ജിഎസ്ടി കുറച്ചു: കഫീൻ ഉൽപ്പന്നങ്ങളുടെ നികുതി ഉയർത്തി, വിനോദസഞ്ചാര മേഖലക്ക് ആശ്വാസം!

Google Oneindia Malayalam News

പനജി: വിനോദസഞ്ചാര മേഖലക്ക് ആശ്വാസവുമായി ജിഎസ്ടി കൌൺസിൽ യോഗം. 7,500 രൂപയിൽ കൂടുതൽ വാടകയുള്ള മുറികളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കിയാണ് കുറച്ചത്. അതേസമയം 1000 രുപ വാടകയുള്ള മുറികൾക്ക് ജിഎസ്ടി ഈടാക്കില്ല. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് വേണ്ടി നിരക്കുകൾ കുറക്കാനുള്ള ആവശ്യം കേരളമാണ് മുന്നോട്ടുവെച്ചത്. 28 ശതമാനം നികുതി സ്ലാബിൽ നിന്ന് ഇതോടെ ഹോട്ടൽ വ്യവസായത്തെ നീക്കം ചെയ്തിട്ടുണ്ട്. ജിഎസ്ടിക്ക് കീഴിലുള്ള ഏറ്റവും ഉയർന്ന നികുതി സ്ലാബാണിത്. 1000 രൂപ മുതൽ 7,500 രൂപ വരെ വാടകയുള്ള മുറികൾക്ക് 12 ശതമാനം ജിഎസ്ടി ഈടാക്കും.

ഇതിനെല്ലാം പുറമേ ഔട്ട്ഡോർ കാറ്ററിംഗിന്റെ നികുതി അഞ്ച് ശതമാനം കുറക്കാനുള്ള നിർദേശവും ജിഎസ്ടി കൌൺസിൽ അംഗീകരിച്ചിട്ടുണ്ട്. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നതിനുള്ള സംവിധാനവും ലഭിക്കും. എന്നാൽ കഫീൻ ഉൽപ്പന്നങ്ങളുടെ നികുതി വർധിപ്പിക്കാൻ ജിഎസ്ടി കൌൺസിൽ തീരുമാനിച്ചിട്ടുണ്ട്. 18 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കിയാണ് ഉയർത്തിയിട്ടുള്ളത്.

nirmalasitharaman

 മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിയുടെ രാജിക്ക് രാഷ്ട്രപതിയുടെ അംഗീകാരം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിയുടെ രാജിക്ക് രാഷ്ട്രപതിയുടെ അംഗീകാരം

അത്തരം ഉൽപ്പന്നങ്ങൾക്ക് മേൽ 12 ശതമാനം അധിക സെസും ചുമത്തും. സർക്കാർ- സ്വകാര്യ ലോട്ടറികൾക്ക് ഒരേ നികുതി ഏർപ്പടുത്തണമെന്ന നിർദേശം ജിഎസ്ടി കൌൺസിൽ മന്ത്രിമാരുടെ സമിതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഗോവയിൽ ചേർന്ന ജിഎസ്ടി കൌൺസിൽ യോഗത്തിലാണ് നികുതി കുറക്കുന്നത് സംബന്ധിച്ച നിർണായക പ്രഖ്യാപനങ്ങൾ.

English summary
GST Council lowers tax rate on hotel tariffs; gives relief to outdoor catering
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X