കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി നിരക്കുകള്‍ കുറക്കേണ്ടത് തന്‍റെ വകുപ്പല്ല, മന്‍മോഹന്‍ സിംഗിന് മറുപടിയില്ലെന്നും ധനമന്ത്രി

Google Oneindia Malayalam News

ദില്ലി: ജിഎസ്ടി നിരക്കുകള്‍ കുറക്കേണ്ടത് തന്‍റെ വകുപ്പല്ലെന്നും സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജിഎസ്ടി കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തിരുമാനം എടുക്കേണ്ടതെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമാന്‍. സാമ്പിത്തിക മാന്ദ്യം സംബന്ധിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ പ്രസ്താവനയ്ക്ക് മറുപടി പറയാന്‍ ഇല്ലെന്നും ധനമന്ത്രി പറഞ്ഞു.

 nirmalamodi-1

ബാങ്കില്‍ ലയനത്തില്‍ ആശങ്കപെടേണ്ടതില്ല. ബാങ്കുകള്‍ ലയിപ്പിച്ചത് തൊഴില്‍ നഷ്ടം ഉണ്ടാക്കുകയില്ല. രാജ്യത്തൊട്ടാകെ തൊഴില്‍ നഷ്ടമുണ്ടെന്ന പ്രചരണം ശരിയല്ല. ഏതെങ്കിലും മേഖലയ്ക്ക് പിന്തുണയോ സഹായമോ ആവശ്യമുണ്ടെങ്കില്‍ അവരുടെ പ്രശ്നങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. അതേസമയം സാമ്പത്തിക മാന്ദ്യം സംബന്ധിച്ച് മന്‍മോഹന്‍ സിംഗ് ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടി പറയാനില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ തെറ്റായ സാമ്പത്തിക നയങ്ങളാണെന്ന് മന്‍മോഹന്‍ സിംഗ് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വേഗത്തില്‍ വളരാന്‍ സാധ്യതയുള്ള സമ്പദ്ഘടനയായിരുന്നു ഇന്ത്യയുടേത്. ജിഎസ്ടിയുടെ ആഘാതത്തി ല്‍നിന്ന് രാജ്യത്തിന് ഇനിയും കരകയറാനായിട്ടില്ല. അതിനിടെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടത്തുന്നത് ഉചിതമല്ലെന്നും മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ചാ (ജിഡിപി) തോത് കഴിഞ്ഞ 6 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിക്കിലാണെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍റെ കണക്ക്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 5 ശതമാനം മാത്രമാണ് വളര്‍ച്ച.

പാലാ പിടിക്കാന്‍ സിപിഎമ്മിന്‍റെ തന്ത്രം.. പുറത്തെടുക്കുന്നത് ചെങ്ങന്നൂര്‍ മോഡല്‍പാലാ പിടിക്കാന്‍ സിപിഎമ്മിന്‍റെ തന്ത്രം.. പുറത്തെടുക്കുന്നത് ചെങ്ങന്നൂര്‍ മോഡല്‍

15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടും? മഹാരാഷ്ട്രയിലും ഹരിയാനയിലും കരകയറാനാകാതെ കോണ്‍ഗ്രസ്15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടും? മഹാരാഷ്ട്രയിലും ഹരിയാനയിലും കരകയറാനാകാതെ കോണ്‍ഗ്രസ്

'ലഭിച്ച ഭക്ഷ്യസാധനങ്ങള്‍ കിറ്റുകളാക്കി സ്റ്റിക്കര്‍ ഒട്ടിച്ച് കോണ്‍ഗ്രസുകാരുടേതാക്കി'.. പിവി അന്‍വര'ലഭിച്ച ഭക്ഷ്യസാധനങ്ങള്‍ കിറ്റുകളാക്കി സ്റ്റിക്കര്‍ ഒട്ടിച്ച് കോണ്‍ഗ്രസുകാരുടേതാക്കി'.. പിവി അന്‍വര

English summary
GST cut rate is not in my hand; Nirmala sitaraman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X