ജിഎസ്ടിയില്‍ റെക്കോര്‍ഡ്!! എല്‍ഇഡി ബള്ബിന് വില കുറഞ്ഞു, 18 വരെ 31,03,69,218 ബള്‍ബുകള്‍ നല്കി!
ദില്ലി: രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ ഊര്‍ജ്ജം ലാഭിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില കുറഞ്ഞിരുന്നു. നേരിട്ടുള്ള നികുതിയ്ക്ക് അവസാനമായതോടെ രാജ്യത്തെ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്കാണ് അനുഗ്രഹമായത്. ജിഎസ്ടി യാഥാര്‍ത്ഥ്യമായതോടെ കേന്ദ്രസര്‍ക്കാരിന്റെ ഉജാല പദ്ധതിയ്ക്ക് കീഴില്‍ വിതരണം ചെയ്യുന്ന എല്‍ഡിഇ ബള്‍ബുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് വിലകുറഞ്ഞിരുന്നു.
9 വാട്ട്സുള്ള എല്‍ഇഡികള്‍ക്ക് 70 രൂപയായി കുറഞ്ഞിരുന്നു. ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് എല്‍ഇഡി ബള്‍ബുകളുടെ വില 310 രൂപയായിരുന്നു. 20 വാട്ട്സിന്റെ എല്‍ഇഡി ട്യൂബ് ലൈറ്റിന് 220 രൂപയും 5 സ്റ്റാര്‍ ഫാനിന് 1,200 രൂപയുമായിരുന്നു വില. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വില പരിഷ്കരിച്ചതോടെ ഉജാല പദ്ധതിക്ക് കീഴിലുള്ള വിലയല്ലാതെ ഉപയോക്താക്കള്‍ നല്‍കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. നിലവില്‍ 7.5 കോടി വീടുകളാണ് ഉജാല പദ്ധതിയ്ക്ക് കീഴിലുള്ളത്. ഒക്ടോബര്‍ 18 വരെ 31,03,69,218 എല്‍ഇഡി ലൈറ്റുകളാണ് രാജ്യത്ത് വിതരണം ചെയ്തിട്ടുള്ളത്. 2015 ജനുവരി അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉജാല പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. 77 കോടി ബള്‍ബുകള്‍ക്ക് പകരം എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തതോടെ 3244 കെഡബ്ല്യൂഎച്ച് വൈദ്യുതിയാണ് ലാഭിക്കാന്‍ കഴിഞ്ഞത്. വൈദ്യുതി ലാഭിച്ചത് കാരണം 12,936 കോടി രൂപയാണ് രാജ്യത്ത് ലാഭിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇതിനൊപ്പം 2.62 കോടി ടണ്‍ കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ വരവുമ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

സാധനങ്ങളുടെ മേല്‍ ചുമത്തുന്ന പരോക്ഷ നികുതിയാണ് ജിഎസ്ടി അഥവാ ചരക്കുസേവന നികുതി. ഒരു ഉല്‍പ്പന്നത്തിന്റെ ഉല്‍പ്പാദനത്തിന്റെ ഓരോ ഘട്ടത്തിലും ജിഎസ്ടി ഈടാക്കുന്നുണ്ട്. ഉപയോക്താവിലെത്തുന്നത് വരെയുള്ള എന്നാല്‍ ഇത് തിരികെ ലഭിക്കുകയും ചെയ്യും. 0%, 5%, 12%, 18%, 28% ശതമാനം എന്നിങ്ങനെയാണ് ജിഎസ്ടിയുടെ സ്ലാബുകള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, മദ്യം, വൈദ്യുതി, എന്നിവയ്ക്ക് ജിഎസ്ടിയ്ക്ക് കീഴില്‍ നികുതി ഈടാക്കുന്നില്ല. ഇവയ്ക്ക് പ്രത്യേകം നികുതിയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്നത്. ഇത് നേരത്തെയുള്ള നികുതിയുടെ പരിധിയിലാണ് വരുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications