സ്വർണ്ണത്തിലും ജിഎസ്ടി ഇഫക്ട്: എങ്ങനെ ആളുകള്‍ കൂടുതല്‍ വാങ്ങും; അവിടെ കൂടുന്നത് ഇവിടെ കുറയും
സ്വർണ്ണവില കുത്തനെ ഉയർന്നതോടെ ആഭരണങ്ങളോട് വിമുഖത കാട്ടി ഉപഭോക്താക്കള്‍. യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും രൂപയുടെ മൂല്യത്തകർച്ചയും കാരണം സ്വർണ്ണവില അനുദിനം മുകളിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെയാണ് ആളുകള്‍ സ്വർണ്ണാഭരണങ്ങള്‍ വാങ്ങുന്നതില്‍ കുറവ് വരുത്തിയിരിക്കുന്നത്. ഈ വർഷം ഇതുവരെ ആഭരണങ്ങളുടെ ഡിമാന്‍ഡില്‍ 35% വരെ ഇടിവുണ്ടായെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
സമീപകാലത്ത് ആദ്യമായാണ് ആഭരണങ്ങളുടെ ഡിമാന്‍ഡ് ഇത്രയധികം ഉയരുന്നത്. എന്നിരുന്നാലും ഉത്സവ സീസൺ അടുത്തെത്തിയതും ജിഎസ്ടി നിരക്കുകളിലെ മാറ്റങ്ങൾ ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി വർദ്ധിപ്പിച്ചതും ഈ നഷ്ടം തിരിച്ച് പിടിക്കാൻ ആഭരണ ഓഹരികൾക്ക് സഹായകമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.

സ്വർണ്ണത്തിന് 3% ജിഎസ്ടിയും പണിക്കൂലിക്ക് 5% ജിഎസ്ടിയും നിലനിർത്തിയിട്ടുണ്ടെങ്കിലും, മറ്റ് ഉൽപ്പന്നങ്ങളിലെ ജിഎസ്ടി കുറഞ്ഞത് ഉപഭോക്താക്കളുടെ കയ്യിൽ കൂടുതൽ പണം ലഭ്യമാക്കുന്നു. ഇത് ആഭരണ വിപണിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. "പുതിയ ജിഎസ്ടി സ്ലാബുകൾ പ്രത്യേകിച്ചും ഉത്സവ സീസണിൽ ആഭരണങ്ങളുടെ ആവശ്യകതയെ പരോക്ഷമായി പിന്തുണയ്ക്കും," സ്വാസ്തിക ഇൻവെസ്റ്റ്മാർട്ട് റിസർച്ച് മേധാവി സന്തോഷ് മീണയെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത രണ്ട് പാദങ്ങളിൽ സംഘടിത ആഭരണ വ്യാപാരികൾ 14-16% വരുമാന വളർച്ച കൈവരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. എന്നാൽ, ഉയർന്ന വില കാരണം ആഭരണങ്ങളുടെ അളവിൽ (volume) 10-15% കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഇന്ത്യയിൽ സാധാരണയായി ഏറ്റവുമധികം ആഭരണങ്ങൾ വിറ്റഴിക്കപ്പെടുന്നത്. ഇത് വാർഷിക വിൽപ്പനയുടെ 30-35% വരും.
സാംസ്കാരികപരമായ കാരണങ്ങളാൽ നമ്മുടെ രാജ്യത്ത് വിവാഹങ്ങൾക്കും ഉത്സവങ്ങൾക്കും ആഭരണങ്ങൾ ഒരു പ്രധാന ഘടകമാണ്. എന്നിരുന്നാലും, ഈ വർഷം സ്വർണ്ണവിലയിലുണ്ടായ 28-39% വർദ്ധനവ് ഉപഭോക്താക്കളുടെ താൽപര്യങ്ങളെ കാര്യമായി തന്നെ സ്വാധീനിച്ചേക്കാം. ഇതുകൊണ്ട് തന്നെ , ഈ വർഷം മൂല്യത്തിന്റെ അടിസ്ഥാനത്തിൽ വിൽപ്പന ഉയരുമെങ്കിലും, അളവ് കുറവായിരിക്കും.
ഉയരുന്ന സ്വർണ്ണവില കാരണം ആളുകളുടെ വാങ്ങൽ രീതിയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ഭാരം കുറഞ്ഞ ആഭരണങ്ങൾ തിരഞ്ഞെടുക്കുക, പഴയ സ്വർണ്ണം മാറ്റി വാങ്ങുക, അല്ലെങ്കിൽ വെള്ളി, 18K സ്വർണ്ണം പോലുള്ള ബദൽ മാർഗ്ഗങ്ങളിലേക്ക് മാറാൻ പലരും തയ്യാറാണ്. ഇത് ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിച്ചേക്കാമെങ്കിലും, വലിയ റീട്ടെയിലർമാർക്ക് ഈ പ്രവണതയെ നേരിടാൻ കൂടുതൽ ശേഷിയുണ്ട്.
"ഉയരുന്ന വില കാരണം ആഭരണങ്ങളുടെ അളവിൽ 10-20% വരെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. എങ്കിലും, പ്രീമിയം ഉത്പന്നങ്ങളിലൂടെയും കല്ലുകൾ പതിച്ച ആഭരണങ്ങളുടെ വിൽപ്പനയിലൂടെയും വലിയ റീട്ടെയിലർമാർക്ക് മൂല്യത്തിന്റെ അടിസ്ഥാനത്തിൽ വളർച്ച നിലനിർത്താൻ സാധിച്ചേക്കാം." സന്തോഷ് മീണ പറയുന്നു.
കല്ലുകൾ പതിച്ച ആഭരണങ്ങൾ സാധാരണ സ്വർണ്ണാഭരണങ്ങളെക്കാൾ 30-35% വരെ ഉയർന്ന ലാഭമുണ്ടാക്കിത്തരും. സാധാരണ സ്വർണ്ണാഭരണങ്ങളുടെ ലാഭം 10-14% മാത്രമാണ്. ഉത്സവകാലത്ത് ഈ വിഭാഗത്തിലെ ആഭരണങ്ങൾക്ക് ഡിമാൻഡ് വർദ്ധിച്ചാൽ, കുറഞ്ഞ അളവിലുള്ള വിൽപ്പനയുടെ ആഘാതം ലഘൂകരിക്കാൻ കമ്പനികൾക്ക് സാധിക്കും. ഇത് ആഭരണ വിപണിക്ക് നേട്ടമുണ്ടാക്കും. ടൈറ്റൻ, കല്യാൺ ജ്വല്ലേഴ്സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ മൊത്തം ലാഭം Q3-Q4 FY26 കാലയളവിൽ 1-2% മെച്ചപ്പെടുമെന്ന് മീണ പ്രതീക്ഷിക്കുന്നു.
സ്വർണ്ണവില സ്ഥിരത കൈവരിച്ചാൽ മാത്രമേ ആഭരണ ഓഹരികൾക്ക് തിളക്കം വീണ്ടെടുക്കാൻ സാധിക്കൂ എന്ന് വിദഗ്ദ്ധർ പറയുന്നു. "സ്വർണ്ണവില കുത്തനെ ഉയരുന്നതിനേക്കാൾ, സ്ഥിരമായിരിക്കുമ്പോഴാണ് ആഭരണ കമ്പനികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. അതിനാൽ, ഘട്ടം ഘട്ടമായി നിക്ഷേപിക്കുന്നതാണ് ഉചിതം" സാമ്പത്തിക വിദഗ്ധർ പറയുന്നു.
-
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications