കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി ഫ്രീ കൊറോണ; നിര്‍ദേശവുമായി കോണ്‍ഗ്രസ് രംഗത്ത്; 'ചെയ്യുന്നത് തെറ്റ്'

Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി അതുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ അനുബന്ധ ഉപകരണങ്ങളുടേയും ജിഎസ്ടി കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. സാനിറ്റൈസറും സോപ്പും മാസ്‌കും അടക്കമുള്ളവയ്ക്ക് ജിഎസ്ടി വാങ്ങുന്നത് തെറ്റാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

'ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ഈ പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാനാവശ്യമായ ചെറുതും വലുതുമായ മുഴുവന്‍ ഉപകരണങ്ങളില്‍ നിന്നും ജിഎസ്ടി ഈടാക്കരുതെന്ന് ഞങ്ങള്‍ നിരന്തരം ആവശ്യപ്പെടുകയാണ്.' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

rahul gandhi

'ജനങ്ങള്‍ രോഗവും പട്ടിണിയും നേരിടുന്ന ഈ ഘട്ടത്തില്‍ സാനിറ്റൈസറിനും സോപ്പിനും മാസ്‌കിനും ജിഎസ്ടി ഈടാക്കുന്നത് തെറ്റാണ്. ഞങ്ങള്‍ ജിഎസ്ടി ഫ്രീ കൊറാണയെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.' രാഹുല്‍ ഗാന്ധി കൂട്ടി ചേര്‍ത്തു.

ഒപ്പം രാഹുല്‍ ഗാന്ധി നിരവധി വസ്തുക്കളുടെ ലിസ്റ്റും അതില്‍ സര്‍ക്കാര്‍ ഈടാക്കുന്ന ജിഎസ്ടി എത്രയാണെന്നും കുറിച്ചു. ലിസ്റ്റില്‍ പറയുന്നത് പ്രകാരം സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, ഹോസ്പിറ്റല്‍ ബെഡ്, എക്‌സാമിനേന്‍ ടാബിള്‍ എന്നിവയുടെ മേല്‍ 18 ശതമാനം ജിഎസ്ടിയും രക്തപരിശോധനയ്ക്ക് ഉപയോഗിക്കുന്ന സ്ട്രിപ്‌സ്, മെഡിക്കല്‍ ഗ്രേഡ് ഒ്ാക്‌സിജന്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്, എന്നിവയ്ക്ക് 12 ശതമാനവും മാസ്‌ക്, വാക്‌സിന്‍ ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് തുടങ്ങിയവയ്ക്ക് 5 ശതമാനവുമാണ് ജിഎസ്ടി ഈടാക്കുന്നത്.

ഇതേ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസും ഒരു ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. കൊറോണവൈറസ് രോഗ പ്രതിരോധത്തിനാവശ്യമായ മുഴുവന്‍ ഉല്‍പ്പന്നങ്ങളുടേയും ജിഎസ്ടി എടുത്ത് മാറ്റണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെയും ആവശ്യം.

ലോക്ക്ഡൗണ്‍ നടപടികള്‍ തുടരുമ്പോഴും രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നകാര്യമാണ്. കൊറോണ വ്യാപിക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി പ്രത്യേക സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളായ മുംബൈ, പൂനെ, ഇന്‍ഡോര്‍, ജയ്പൂര്‍, കൊല്‍കത്ത എന്നിവിടങ്ങളിലെ സ്ഥിതിയാണ് ഗുരുതരമായി തുടരുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ രണ്ടായിരത്തിലേറെ പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യ്ത്ത് ഇതുവരേയും 17265 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 543 പേര്‍ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1553 കേസുകളും 36 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 2546 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.

English summary
GST Free Corona: Congress Urges To Central Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X