കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പരിഷ്കരിച്ചു: നേട്ടങ്ങള്‍ എടുത്തുപറഞ്ഞ് മോദി

34ാമത് മന്‍ കി ബാത്തിലായിരുന്നു മോദിയുടെ പ്രതികരണം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് നടപ്പിലാക്കിയ ചരക്കുസേവന നികുതി സമ്പദ് വ്യവസ്ഥയെ പരിഷ്കരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിന്‍റെ 34ാമത് പതിപ്പില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പ്രഖ്യാപനം. ജിഎസ്ടിയുടെ ഫലം ഒരു മാന്ദ്യത്തിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ എളുപ്പം പ്രകടമാകുമെന്നും മോദി ചൂണ്ടിക്കാണിക്കുന്നു. ജിഎസ്ടി പ്രാബല്യത്തില്‍ വന്ന് ഒരുമാസമാകുമ്പോഴേയ്ക്കും മാറ്റങ്ങള്‍ പ്രകടമാണെന്നും ജനങ്ങളില്‍ നിന്ന് ജിഎസ്ടി സംബന്ധിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. സംയുക്ത പ്രവര്‍ത്തനങ്ങളും സഹകരണങ്ങളും എത്രത്തോളം നല്ലതാണ് എന്നതിന്‍റെ മികച്ച ഉദാഹരണമായി ജിഎസ്ടി മാറിക്കൊണ്ടിരിക്കുകയാണെന്നും മോദി വ്യക്തമാക്കി.

രാജ്യത്ത് ശക്തമായ മഴമൂലം വെള്ളപ്പക്കത്തിന്‍റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന സംസ്ഥാനത്തെ ജനങ്ങളെക്കുറിച്ച് മന്‍ കി ബാതില്‍ പരാമര്‍ശിച്ച മോദി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ദുരിതാശ്വാ, പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി കേന്ദ്രസ‍ര്‍ക്കാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായും ചൂണ്ടിക്കാണിച്ചു. ഗുജറാത്ത്, അസം, മണിപ്പൂര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് പുറനേ വ്യോമസേനയെയും ദുരന്തനിവാരണ സേനയെയും പാരാമിലിറ്ററി സേനയെയും രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി നിയോഗിച്ചിരുന്നു. ഇതിന് പുറമേ കണ്‍ട്രോള്‍ റൂമും ഹെല്‍പ്പ് ലൈനും പ്രവര്‍ത്തനമാരംഭിച്ചിരുന്നുവെന്നും മോദി മന്‍കി ബാത്തില്‍ വ്യക്തമാക്കി.

narendra-modi

രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയ്ക്ക് ആദരം അര്‍പ്പിച്ച മോദി ഇന്ത്യന്‍ സ്വാതന്ത്യ സമര പോരാട്ടങ്ങളെക്കുറിച്ചും മന്‍കി ബാത്തില്‍ പരാമര്‍ശിച്ചു. വിശേദ ഭരണത്തില്‍ നിന്ന് ഇന്ത്യ മോചിപ്പിക്കപ്പെട്ടെങ്കിലും ഭീകരവാദ ഭീഷണികളില്‍ നിന്നും ജാതീയമായ വേര്‍തിരിവുകളില്‍ നിന്നും മുക്തി നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെന്നും അഴിമതിയും ദാരിദ്ര്യവും ഇപ്പോഴും രാജ്യത്തുണ്ടെന്നും അദ്ദേഹം പറയുന്നു.

English summary
In the 34th edition of his radio programme "Mann ki Baat", Prime Minister Narendra Modi hailed the Goods and Services Tax (GST) and said the benefits of the landmark tax reform are already visible in the upswing in the country's economy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X