കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെല്‍സല്‍ വിവാദവും വര്‍ഗീയതയും തമിഴ്‌നാട്ടില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയായേക്കും

മെല്‍സല്‍ വിവാദവും വര്‍ഗീയതയും തമിഴ്‌നാട്ടില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയായേക്കും

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: ദീപാവലിക്ക് റിലീസ് ചെയ്ത മെര്‍സലിനെതിരായ വിവാദം തമിഴ്‌നാട്ടില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയായേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ദുര്‍ബലരായ ബിജെപി സഖ്യകക്ഷികളുമായാണ് ഇവിടെ പിടിച്ചു നില്‍ക്കുന്നത്. എന്നാല്‍ എഐഎഡിഎംകെ ഉള്‍പ്പെടെ മറ്റു പാര്‍ട്ടികളൊന്നും മെര്‍സല്‍ വിവാദത്തില്‍ പക്ഷം ചേരാനെത്താത്തത് ബിജെപിക്ക് നാണക്കേടായി.

ഗൗരിയുടെ മരണം... അധ്യാപികമാര്‍ മാത്രമല്ല, ആശുപത്രിയും കുറ്റക്കാര്‍, കേസെടുത്തു...
സിനിമയെ ജീവിതത്തിന്റെ ഭാഗമാക്കുകയും സിനിമാ നടീനടന്മാരെ ദൈവമായി കാണുകയും ചെയ്യുന്നവരാണ് തമിഴ് ജനത. വിജയിയെപോലെ ഇത്രയും ജനപിന്തുണയുള്ള ഒരു നടനെതിരെ അനാവശ്യ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നത് ബിജെപിക്ക് പുലിവാലായേക്കും. വിജയ് ക്രിസ്ത്യാനിയാണെന്നും അതിനാലാണ് മെര്‍സലില്‍ തങ്ങള്‍ക്കെതിരായ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നുമുള്ള ബിജെപി ആരോപണങ്ങള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമാണുണ്ടാക്കുക.

mersalboxoffice


വര്‍ഗീയ കാര്‍ഡിറക്കി തമിഴ് ജനതയെ ഒപ്പം കൂട്ടാന്‍ ബിജെപിക്ക് കഴിയില്ല. സിനിമാ നടന്മാരെ മതംനോക്കി ആരാധിക്കുന്ന പതിവ് അവര്‍ക്കില്ലെന്നതുകൊണ്ടുതന്നെ ഇത്തരം പ്രചരണങ്ങള്‍ ജനം തള്ളിക്കളയുകയും ചെയ്യുകയാണ്. ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ തന്നെ വര്‍ഗീയ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത് അമിത് ഷായുടെ പൂര്‍ണ സമ്മതത്തോടെയാണ്.

എന്നാല്‍, രജനീകാന്ത് ഉള്‍പ്പെടെയുള്ള നടന്മാര്‍ സിനിമയ്ക്കു പിന്നില്‍ അണിനിരന്നതോടെ പ്രതിഷേധം തണുപ്പിക്കുകയല്ലാതെ ബിജെപിക്ക് മറ്റു മാര്‍ഗങ്ങളില്ല. നേരത്തെ മെര്‍സല്‍ ഇന്റര്‍നെറ്റില്‍ കണ്ടുവെന്ന് പറഞ്ഞ് രാജയുടെ പ്രസ്താവനയും വലിയ വിവാദത്തിനിടയാക്കിയിട്ടുണ്ട്. നടന്മാരുടെ ഫാന്‍സ് ഒന്നടങ്കം സിനിമയ്ക്ക് അനുകൂലമായാല്‍ പ്രതിഷേധത്തില്‍ നിന്നും പിന്തിരിയുകയല്ലാതെ ബിജെപിക്ക് മറ്റു മാര്‍ഗങ്ങളുണ്ടാകില്ല.

English summary
'Mersal' Controversy: Will BJP's Tamil Nadu Strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X