കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്‌പേയി സര്‍ക്കാരില്‍ നിന്നു തുടങ്ങി മോദി വരെ- ജിഎസ് ടി യുടെ നാള്‍ വഴികളിങ്ങനെ...

  • By Pratheeksha
Google Oneindia Malayalam News

ഇന്ത്യയെ ഒറ്റ വിപണിയാക്കുന്ന ചരക്കു സേവന നികുതി ബില്‍ രാജ്യസഭയില്‍ പാസാക്കിയപ്പോള്‍ ചരിത്രപരമായ ഒരധ്യായത്തിനാണ് തുടക്കമായത്. ജിഎസ്ടി അഥവാ ചരക്കു സേവന നികുതിയെന്ന ആശയത്തിനു രൂപം നല്‍കിയത് വാജ്‌പേയി സര്‍ക്കാരാണ്. പിന്നീട് മന്‍മോഹന്‍ സിങ് സര്‍ക്കാരിലൂടെ പല ഘട്ടങ്ങള്‍ കടന്നു ഒടുവില്‍ മോദി സര്‍ക്കാര്‍ പാസ്സാക്കിയ ബില്ലിന്റെ നാള്‍ വഴികളിങ്ങനെയാണ്

2000- വാജ്‌പേയി സര്‍ക്കാര്‍ ജിഎസ്ടിയ്ക്ക് പ്രഥമ രൂപം നല്‍കി. അസിം ദാസ് ഗുപ്ത തലവനായുളള കമ്മിറ്റിയും രൂപവത്ക്കരിച്ചു

2003 -കെല്‍ക്കാര്‍ ടാസ്‌ക് ഫോഴ്‌സ് ബഡ്ജറ്റ് ,നികുതി കൈകാര്യ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചപ്പോള്‍ ജിഎസ്ടി നടപ്പാക്കുന്നതിനെ കുറിച്ചും പരാമര്‍ശിച്ചു

2006-ഫെബ്രുവരി 28- ധനകാര്യമന്ത്രിയായിരുന്ന ചിദംബരം ബജറ്റ് അവതരണത്തില്‍ ജിഎസ്ടി നടപ്പാക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവച്ചു. 2010 നുള്ളില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു

2007-ഫെബ്രുവരി 28- മന്ത്രി ചിദംബംരം ജിഎസ്ടി യെ കുറിച്ച് വീണ്ടും പരാമര്‍ശിച്ചു. സംസ്ഥാനങ്ങളിലെ ധന മന്ത്രിമാര്‍ ജി എസ് ടി നടപ്പാക്കുന്നതില്‍ കേന്ദസര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സന്നദ്ദത അറിയിച്ചതായി കേന്ദ്രത്തെ അറിയിച്ചു

gst-666-03-

2007 മെയ് 10-സംസ്ഥാന ധനമന്ത്രിമാര്‍ ഒരു ജോയിന്റ് വര്‍ക്കിങ് ഗ്രൂപ്പ് രൂപവത്ക്കരിച്ചു

2010 ഏപ്രില്‍ 30 - പാനെല്‍ ജിഎസ്ടി മാതൃക മന്‍മോഹന്‍ സിങ് സര്‍ക്കാരിനു സമര്‍പ്പിച്ചു

2009 ഡിസംബര്‍ 29-13ാം ധനകാര്യ കമ്മീഷന്‍ ജി എസ്ടി യില്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചു.

2009 ഡിസംബര്‍ 29 - ധനകാര്യമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി ജിഎസ്ടി 2011 ലേക്കു മാറ്റിവച്ചു

2011 മാര്‍ച്ച് 22- 115ാം ഭരണഘടനാ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ജിഎസ് ടി വീണ്ടും ചര്‍ച്ചയായി

2011 മാര്‍ച്ച് 29- ജിഎസ്ടി ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്ക്കരിച്ചു

2013 ആഗസ്ത്7- കമ്മിറ്റി പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചങ്കിലും 15ാം ലോക്‌സഭ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ബില്‍ റദ്ദാക്കി

2014 ഡിസംബര്‍ 18-ബില്ലിന് അംഗീകാരം നല്‍കി

2014 ഡിസംബര്‍ 19 -ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചു

2015 മെയ് 6- ജിഎസ്ടി ബില്‍ ലോക്‌സഭ പാസാക്കി

2015 മെയ് 12-ബില്‍ രാജ്യസഭയിലെത്തി

2015 ജൂലൈ 22- കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

2016 ആഗസ്ത് 1- ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഭേദഗതികളോടെ ബില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു

2016 ആഗസ്ത് 3-രാജ്യസഭ ബില്ലിന് അംഗീകാരം നല്‍കി

 ''എനിക്ക് ഐപിഎസ് ഉദ്യോഗസ്ഥ ആയാല്‍ മതി'': കൂട്ടമാനഭംഗത്തിനിരയായ 13 കാരി ! ''എനിക്ക് ഐപിഎസ് ഉദ്യോഗസ്ഥ ആയാല്‍ മതി'': കൂട്ടമാനഭംഗത്തിനിരയായ 13 കാരി !

English summary
First conceived by the Atal Bihari Vajpayee government, GST was put on the agenda by the first Manmohan Singh administration and has taken a decisive step forward under the Narendra Modi government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X