കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി വാക്ക് പാലിച്ചു: നികുതി നിരക്ക് കുത്തനെ കുറച്ചു, വിലയില്‍ വന്‍ കുറവുണ്ടാകും

Google Oneindia Malayalam News

Recommended Video

cmsvideo
നികുതി നിരക്ക് കുറച്ചു | Oneindia Malayalam

ദില്ലി: ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്ക് കുറയ്ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമായി. 33 ഇനങ്ങള്‍ക്ക് ജിഎസ്ടി നിരക്ക് കുറച്ചു. നികുതി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനവും അഞ്ച് ശതമാനവുമാക്കിയാണ് കുറച്ചിരിക്കുന്നതെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു.

gst

99 ശതമാനം വസ്തുക്കളുടെയും ജിഎസ്ടി 18 ശതമാനത്തില്‍ താഴെ എത്തിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അവശ്യസാധനങ്ങളുടെ നികുതിയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമാകുന്ന തീരുമാനമാണ് വന്നിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നുവെന്നാണ് നാരായണ സ്വാമി പറയുന്നത്. എല്ലാ സാധനങ്ങളുടെയും ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ താഴെ മതി എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. ആഡംബര വസ്തുക്കള്‍ക്ക് ഒഴികെ. ഇക്കാര്യം സര്‍ക്കാര്‍ അംഗീകരിച്ചു. ജിഎസ്ടി കൗണ്‍സിലിന്റെ 33ാം യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു നാരായണസ്വാമി.

അമേരിക്ക സ്തംഭിച്ചു; മതിലിന് ഫണ്ടില്ല, സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രവര്‍ത്തനം നിര്‍ത്തി, അന്തിമചര്‍ച്ചഅമേരിക്ക സ്തംഭിച്ചു; മതിലിന് ഫണ്ടില്ല, സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രവര്‍ത്തനം നിര്‍ത്തി, അന്തിമചര്‍ച്ച

1200ഓളം ചരക്കുസേവനങ്ങളാണ് നിലവിലുള്ളത്. ഇതില്‍ 99 ശതമാനത്തിന്റെയും നികുതി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18ല്‍ താഴെ എത്തിക്കുമെന്ന് മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

വീല്‍ചെയറിന്റെ ജിഎസ്ടി 28ല്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചിരിക്കുകയാണ്. അംഗപരിമിതരുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം.ശീതളപാനീയങ്ങള്‍, സിഗരരറ്റ്, ബീഡി, പുകയില ഉല്‍പ്പന്നങ്ങള്‍, പാന്‍മസാല, സ്‌മോക്കിങ് പൈപ്പുകള്‍, ഓട്ടോ മൊബൈല്‍സ്, വിമാനങ്ങള്‍, പിസ്റ്റള്‍, ചൂതാട്ട ലോട്ടറികള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ തുടരും. ഈ സാധനങ്ങള്‍ വില കുറയില്ല.

ടിവി, ഓട്ടോ പാര്‍ട്‌സുകള്‍, കംപ്യൂട്ടര്‍ എന്നിവ വില കുറയും. ഇവയുടെ നികുതി കുറച്ചിട്ടുണ്ട്. 32 ഇഞ്ച് വരെയുള്ള ടിവി, സിനിമാ ടിക്കറ്റുകള്‍ എന്നിവയുടെ വിലയും കുറയും. 100 രൂപ വരെയുള്ള സിനിമ ടിക്കറ്റിന് 12 ശതമാനം നികുതിയാണ് ഇനി ഈടാക്കുക. നേരത്തെ ഇത് 18 ശതമാനം ആയിരുന്നു. എന്നാല്‍ നൂറ് രൂപയ്ക്ക് മുകളിലുള്ള സിനിമാ ടിക്കറ്റ് നിരക്കില്‍ 18 ശതമാനം നികുതിയുണ്ടാകും. ഇത് നേരത്തെ 28 ശതമാനം ആയിരുന്നു.

തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി കുറച്ചു. ഇനി 28 ഇനങ്ങള്‍ മാത്രമാണ് ഏറ്റവും ഉയര്‍ന്ന ജിഎസ്ടി നിരക്കായ 28 ശതമാനത്തിലുള്ളത്. നേരത്തെ ഇത് 34 ആയിരുന്നു. മോണിറ്റര്‍, ടിവി സ്‌ക്രീന്‍, ടയര്‍, ബാറ്ററികള്‍ എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചു. റിയല്‍ എസ്റ്റേറ്റ് വിഷയത്തിലെ ജിഎസ്ടി സംബന്ധിച്ച് അടുത്ത യോഗം ചര്‍ച്ച ചെയ്യും.

English summary
GST on 33 items reduced from 18% to 12% and 5%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X