കൊവിഡ് മരുന്നുകളുടേയും ജീവൻരക്ഷാ ഉപകരണങ്ങളുടേയും ജിഎസ്ടി ഒഴിവാക്കണം; പ്രിയങ്ക ഗാന്ധി
ദില്ലി; കൊവിഡ് പ്രതിരോധ മരുന്നുകളുടേയും കൊവിഡ് ചികിത്സാ ഉപകരണങ്ങളുടേയും ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ചേരാനിരിക്കെയാണ് പ്രിയങ്കയുടെ പ്രതികരണം.
80 മെട്രിക് ടണ്‍ ഓക്‌സിജനുമായി കൊച്ചിയിലെത്തിയ ഐഎന്‍എസ് ഷര്‍ദുല്‍ കപ്പല്‍: ചിത്രങ്ങള്‍ കാണാം

15 സാധനങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. ഹാന്റ് സൈനിറ്റൈസറുകൾ, ഹാന്റ് വാഷ്, സോപ്പ്, കോട്ടൺ, മാസ്ക് , പിപിഇ കിറ്റ്, കൊവിഡ് വാക്സിൻ, റെംഡിസിവർ, വെൻഖിലേറ്റർ തുടങ്ങിയ സാധനങ്ങൾ ഈ കൊവിഡ് കാലത്ത് ഏറ്റവും ആവശ്യമുള്ളതാണെന്നിരിക്കെ ഇവയ്ക്ക് ജിഎസ്ടി ഏർപ്പെടുത്തുന്നത് ക്രൂരതയാണെന്ന് അവർ ട്വീറ്റ് ചെയ്തു.
ഇന്നാണ് നാൽപത്തിമൂന്നാമത് ജിഎസ്ടി കൗൺസിൽ യോഗം നടക്കുന്നത്. കൊവിഡ് മരുന്നുകൾ, വാക്സീൻ , കൊവിഡ് ചികിത്സാ ഉപകരണങ്ങൾ എന്നിവയുടെ നികുതി കുറക്കുന്നത് സംബന്ധിച്ച് യോഗത്തിൽ ചർച്ചയാകും.
അതേസമയം രാജ്യത്ത് പുതിയ കേസുകൾ കുറയുന്ന പ്രവണത തുടരുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1.86 ലക്ഷം പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്കഴിഞ്ഞ 44 ദിവസത്തിനിടെ സ്ഥിരീകരിക്കുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇത്.ഇതുവരെ 2,48,93,410 പേരാണ് കോവിഡിൽ നിന്നും മുക്തി നേടിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,459 പേർ രോഗ മുക്തരായി. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 9 ശതമാനമാണ്.
Recommended Video
ഇത് തുടർച്ചയായ നാലാം ദിവസമാണ് പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 10 ശതമാനത്തിൽ താഴെയായി തുടരുന്നത്ദേശീയതല പ്രതിരോധകുത്തിവെപ്പ് യജ്ഞത്തിന്റെ ഭാഗമായി 20.57 കോടി വാക്സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തു. പരിശോധനാ സൗകര്യങ്ങളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട് . കഴിഞ്ഞ 24 മണിക്കൂറിനിടെ 20.7 ലക്ഷം പരിശോധനകളാണ് രാജ്യത്ത് നടന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്.
നന്ദിത ശ്വേതയുടെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications