കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ ഫോണ്‍ വില കുത്തനെ ഉയരും; നികുതി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍, ഇനി 18 ശതമാനം

  • By Desk
Google Oneindia Malayalam News

ദില്ലി: മൊബൈല്‍ ഫോണ്‍ വില കുത്തനെ ഉയരും. മൊബൈല്‍ ഫോണിന്റെ ചരക്ക് സേവന നികുതി (ജിഎസ്ടി) കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. നിലവില്‍ 12 ശമതാനമാണ് മൊബൈല്‍ ഫോണുകളുടെ ജിഎസ്ടി. ഇത് 18 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണിപ്പോള്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൊബൈല്‍ ജിഎസ്ടി ഉയര്‍ത്തിയത്.

A

ദില്ലിയില്‍ ചേര്‍ന്ന 39ാം ജിഎസ്ടി കൗണ്‍സിലാണ് മൊബൈല്‍ ഫോണ്‍ ജിഎസ്ടി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ധനമന്ത്രിമാര്‍, ഉന്നത ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ഏകകണ്ഠമായിട്ടാണ് തീരുമാനം എടുത്തതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

വില വര്‍ധിപ്പിക്കുന്ന കാര്യം മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് ധനമന്ത്രാലയ ഉദ്യഗസ്ഥന്‍ പ്രതികരിച്ചു. ആറ് ശതമാനം മാത്രമേ നികുതി ഉയര്‍ത്തിയിട്ടുള്ളൂ. അതിനര്‍ഥം മൊബൈല്‍ വില വന്‍തോതില്‍ ഉയരുമെന്നല്ല. അതേസമയം, വില കൂട്ടുന്ന കാര്യത്തില്‍ നിര്‍മാതാക്കള്‍ക്ക് തീരുമാനം എടുക്കാമെന്നും ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊറോണ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്; ബിജെപി ഗവര്‍ണറെ കണ്ടു, സമ്മര്‍ദ്ദ തന്ത്രം പയറ്റി കമല്‍നാഥ്കൊറോണ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്; ബിജെപി ഗവര്‍ണറെ കണ്ടു, സമ്മര്‍ദ്ദ തന്ത്രം പയറ്റി കമല്‍നാഥ്

അതേസമയം, പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതോടെ ഇന്ധന വിലയില്‍ കാര്യമായ കുറവുണ്ടാകില്ലെന്ന് ഉറപ്പായി. ആഗോള വിപണയില്‍ ഇന്ധന വില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. സ്വാഭാവികമായും വില ഇന്ത്യയിലും കുറയേണ്ടതാണ്. എന്നാല്‍ നാമമാത്രമായ വിലക്കുറവാണ് രാജ്യത്തുണ്ടായത്. ഇതിനിടെയാണ് കേന്ദ്രം നികുതി വര്‍ധിപ്പിച്ചത്. അതോടെ ഇന്ധന വില കുറഞ്ഞതിന്റെ ഗുണം സാധാരണക്കാരന് കിട്ടില്ലെന്ന് ഉറപ്പായി.

വിജയിയുടെ പ്രതിഫലം പരസ്യമാക്കി ഖുഷ്ബു; ബിഗിലിന് വാങ്ങിയത് 50 കോടി, മാസ്റ്ററിന് വീണ്ടും കൂട്ടിവിജയിയുടെ പ്രതിഫലം പരസ്യമാക്കി ഖുഷ്ബു; ബിഗിലിന് വാങ്ങിയത് 50 കോടി, മാസ്റ്ററിന് വീണ്ടും കൂട്ടി

കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്. നേരത്തെയും ആഗോള വിപണയില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞപ്പോള്‍ കേന്ദ്രം നികുതി കൂട്ടിയിരുന്നു. ഇന്ധന വില കുറഞ്ഞാല്‍ ചരക്ക് കടത്ത് കൂലി കുറയും. അവശ്യസാധനങ്ങളുടെ വിലയും കുറയും. സാധാരണക്കാരന് കിട്ടുന്ന ഈ നേട്ടമാണ് എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതോടെ ഇല്ലാതായിരിക്കുന്നത്. എന്നാല്‍ വില പൊടുന്നനെ കുറയുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്നാണ് സര്‍ക്കാര്‍ വാദം.

English summary
GST on Mobile Phones Increased from 12% to 18%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X