കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിൻ നികുതിയിൽ മാറ്റമില്ല, കൊവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതി കുറച്ചു, നിർണായക തീരുമാനങ്ങൾ

Google Oneindia Malayalam News

ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍ യോഗം. ദില്ലിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ആണ് യോഗം നടന്നത്. കൊവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതി കുറയ്ക്കാന്‍ യോഗത്തില്‍ തീരുമാനമായി. ബ്ലാക്ക് ഫംഗസ് മരുന്നിന് നികുതിയില്ല. വാക്‌സിന്‍ നികുതിയില്‍ മാറ്റമില്ല. വാക്‌സിന് 5 ശതമാനം ജിഎസ്ടി തന്നെ തുടരും.

കേന്ദ്ര സര്‍ക്കാര്‍ 75 ശതമാനം വാക്‌സിനും സ്വന്തമായി വാങ്ങുമെന്നും അതിനുളള ജിഎസ്ടി നികുതി വഹിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം ജിഎസ്ടിയില്‍ നിന്നുളള 70 ശതമാനം വരുമാനവും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

gst

ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍മല സീതാരാമന്‍- ചിത്രങ്ങള്‍

കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നിന്റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറച്ചു. മറ്റ് മരുന്നുകളായ ടൊസിലിസുമബ്, ബ്ലാക്ക് ഫംഗസിന് ഉപയോഗിക്കുന്ന ആംഫോടെറിസിന്‍ ബി എന്നീ മരുന്നുകള്‍ക്ക് നികുതി ഒഴിവാക്കി. കൊവിഡ് പ്രതിരോധ സാമഗ്രികളായ പള്‍സ് ഓക്‌സിമീറ്റര്‍, ടെസ്റ്റ് കിറ്റുകള്‍, തെര്‍മോ മീറ്റര്‍, അടക്കമുളളവയുടെ നികുതി കുറച്ചിട്ടുണ്ട്. ആംബുലന്‍സുകളുടെ നികുതി 12 ശതമാനമായി കുറച്ചിട്ടുണ്ട്. സെപ്റ്റംബര്‍ വരെയാണ് നികുതികളുടെ കാലാവധിയെന്ന് നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മനം കവരും അഴകിൽ ഇല്യാന- ചിത്രങ്ങൾ

Recommended Video

cmsvideo
Covid Vaccine Production In Kerala: S Chithra IAS Appointed As Project Director | Oneindia Malayalam

English summary
GST on vaccines will stay, tax on COVID-19 essential items reduced in GST council meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X