ജിഎസ്ടി കുത്തനെ കുറയ്ക്കുന്നു; വാഹനങ്ങള്‍ക്ക് വില കുറയും, ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നിരക്ക്
ദില്ലി: ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് കുറച്ചു. 12 ശതമാനത്തില്‍ നിന്ന് 5 ശതനമായിട്ടാണ് കുറച്ചത്. ഇലക്ട്രോണിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നവര്‍ക്കുള്ള ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുകയും ചെയ്തു. 36ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍.

ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇറക്കുന്ന ഇലക്ട്രിക് ബസുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. ജിഎസ്ടി സിഎംപി-02 ഫയല്‍ ചെയ്യാനുള്ള സമയപരിധി നീട്ടി. നേരത്തെ ജൂലൈ 31 ആയിരുന്നു. സപ്തംബര്‍ 30 ആണ് പുതുക്കിയ തിയ്യതി. ജിഎസ്ടി സിഎംപി-8 ഫയല്‍ ചെയ്യാനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്. ജൂണിലെ പാദവാര്‍ഷികത്തിലെ ഫയലിങ് സമയപരിധിയാണ് ഓഗസ്റ്റ് 31 വരെ നീട്ടിയത്.
ധനമന്ത്രി നിര്‍മല സീതാരാമന് അധ്യക്ഷത വഹിച്ച ജിഎസ്ടി യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍. ഇലക്ട്രോണിക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പയ്ക്ക് പലിശ അടച്ചവര്‍ക്ക് ആദായനികുതി കുറയ്ക്കണമെന്ന് നിര്‍മല സീതാരാമന് ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള നടപടികളും ഉടനുണ്ടാകും.
ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണ സാമഗ്രികള്‍ ഇറക്കുമതി ചെയ്യുമ്പോഴുള്ള നികുതി സര്‍ക്കാര്‍ അടുത്തിടെ ഒഴിവാക്കിയിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications