99% സാധനങ്ങള്‍ക്കും വില കുറയും... ഇത് ദീപാവലി സമ്മാനം; ജിഎസ്ടി പരിഷ്കാരത്തില്‍ നിര്‍മല
ന്യൂഡല്‍ഹി: പുതിയ ജിഎസ്ടി പരിഷ്കാരം രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കും എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. ചെന്നൈയില്‍ നടന്ന വ്യാപാര വ്യവസായ സംഘടനയുടെ സംയുക്ത സമ്മേളനത്തില്‍ 'ഉയരുന്ന ഭാരതത്തിനായുള്ള നികുതി പരിഷ്കാരങ്ങള്‍' എന്ന പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
12 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയിരുന്ന 99 ശതമാനം ഉല്‍പ്പന്നങ്ങളും ഇനി മുതല്‍ 5 ശതമാനം ജി എസ് ടിയില്‍ ആയിരിക്കും എന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഓരോ പൗരനെ സംബന്ധിച്ചും ജി എസ് ടി പരിഷ്കാരങ്ങള്‍ വലിയ വിജയമാണെന്നും അവര്‍ പറഞ്ഞു. സെപ്റ്റംബര്‍ 22 മുതല്‍ ആണ് രാജ്യത്ത് പുതിയ ജി എസ് ടി പരിഷ്കാരം പ്രാബല്യത്തില്‍ വരാനിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗണ്‍സില്‍, ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയില്‍ വലിയ പരിഷ്കരണത്തിന് അംഗീകാരം നല്‍കിയത്. ഇത് പ്രകാരം 5%, 18% എന്നീ രണ്ട് പ്രധാന സ്ലാബുകളില്‍ ആയിരിക്കും ഇനി ജി എസ് ടി പിരിക്കുക. നിലവിലുള്ള 12%, 28% നിരക്കുകള്‍ക്ക് പകരമായി, ആഡംബര, പാപ വസ്തുക്കള്‍ക്ക് പ്രത്യേക 40% സ്ലാബ് നല്‍കും.
രാജ്യത്തെ ജനങ്ങള്‍ക്ക് നല്കുന്ന ദിപാവലി സമ്മാനം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നികുതി പരിഷ്കാരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ജീവിതച്ചെലവ് കുറയ്ക്കുക, ഉപഭോഗം വര്‍ദ്ധിപ്പിക്കുക, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ നികുകതി പരിഷ്കാരത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് പ്രകാരം പല നിത്യോപയോഗ സാധനങ്ങളുടേയും വില കുറയും,.
ഹെയര്‍ ഓയില്‍, ഷാംപൂ, ടൂത്ത് പേസ്റ്റ്, ടോയ്ലറ്റ് സോപ്പുകള്‍, ഷേവിംഗ് ക്രീം, ടൂത്ത് ബ്രഷുകള്‍ തുടങ്ങിയ ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി 18% ജിഎസ്ടിയില്‍ നിന്ന് 5% ജിഎസ്ടി മാത്രമേ ഈടാക്കൂ. വെണ്ണ, നെയ്യ്, ചീസ്, പായ്ക്ക് ചെയ്ത നംകീനുകള്‍, ഡയറി സ്പ്രെഡുകള്‍, പാത്രങ്ങള്‍ എന്നിവയുടെ നിരക്ക് 12% ല്‍ നിന്ന് 5% ആയി കുറച്ചു. ഫീഡിംഗ് ബോട്ടിലുകള്‍, ക്ലിനിക്കല്‍ ഡയപ്പറുകള്‍, തയ്യല്‍ മെഷീനുകള്‍ എന്നിവയും ഏറ്റവും കുറഞ്ഞ സ്ലാബിലേക്ക് നീങ്ങും.
നേരത്തെ 28% ആയിരുന്ന പെട്രോള്‍, ഡീസല്‍, സിഎന്‍ജി കാറുകള്‍ക്ക് ഇനി 18% മാത്രമേ നികുതി ചുമത്തൂ. മുച്ചക്ര വാഹനങ്ങള്‍, 350 സിസി വരെയുള്ള മോട്ടോര്‍ സൈക്കിളുകള്‍, ചരക്ക് ഗതാഗതത്തിനുള്ള വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications