കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി റീഫണ്ടിംഗ് ആരംഭിച്ചുവെന്ന വാര്‍ത്ത വ്യാജം; ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് നിര്‍ദേശം

  • By News Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് വ്യാപിക്കുകയും തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തെ സാമ്പത്തിക ഇടപാടുകളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. അതിനിടെ ജിഎസ്ടി റീഫണ്ടിംഗിന്റെ ഓണ്‍ലൈന്‍ പ്രോസസിംഗ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു എന്ന തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്.

'കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി റീഫണ്ടിംഗ് ചെയ്യുന്നതിനായി ഓണ്‍ലൈന്‍ പ്രോസസിംഗ് ആരംഭിച്ചു.' എന്ന തരത്തിലാണ് സന്ദേശം പ്രചരിക്കുന്നത്.

gst

ഇതിനോടൊപ്പം ഒരു ലിങ്കും പ്രചരിക്കുന്നുണ്ട്. അതില്‍ ജിഎസ്ടി റീഫണ്ട് ചെയ്യുന്നതിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്നതാണ്.

എന്നാല്‍ ഈ സന്ദേശത്തിന്റെ വാസ്തവമിതാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ് ഈ സന്ദേശം തള്ളിയിരിക്കുകയാണ്.' നികുതി ദായകരേ നിങ്ങള്‍ സൂക്ഷിക്കണം. വ്യാജമായ ലിങ്കുകളില്‍ ഒന്നും ക്ലിക്ക് ചെയ്യരുത്. ഇതൊക്കയും വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള സന്ദേശങ്ങളാണ്. അത്തരം സന്ദേശങ്ങള്‍ സിബിഐസിയുടേതല്ല. ജിസ്ടിയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഫലയിംഗുകള്‍ക്കായി get.gotv എന്ന് സൈറ്റില്‍ തിരയുക.' അവര്‍ വ്യക്തമാക്കി.

കേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊറോണ; നെഗറ്റീവ് ഫലങ്ങളില്ലകേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊറോണ; നെഗറ്റീവ് ഫലങ്ങളില്ല

കാളവണ്ടിയില്‍ ഭക്ഷ്യസാധനങ്ങള്‍ എത്തിച്ച് സല്‍മാന്‍ ഖാന്‍.... 1000 കുടുംബങ്ങള്‍, പനവേലിലെ ഫാം ഹൗസില്‍കാളവണ്ടിയില്‍ ഭക്ഷ്യസാധനങ്ങള്‍ എത്തിച്ച് സല്‍മാന്‍ ഖാന്‍.... 1000 കുടുംബങ്ങള്‍, പനവേലിലെ ഫാം ഹൗസില്‍

ജോയി അറക്കലിന്റെ മരണ കാരണം വെളിപ്പെടുത്തി കുടുംബം; 'നാല് ദിവസം മുന്‍പ് ഫോണില്‍ ബന്ധുപ്പെട്ടിരുന്നു'ജോയി അറക്കലിന്റെ മരണ കാരണം വെളിപ്പെടുത്തി കുടുംബം; 'നാല് ദിവസം മുന്‍പ് ഫോണില്‍ ബന്ധുപ്പെട്ടിരുന്നു'

English summary
GST Refund: Beware of Fake & Spam Links
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X