കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി നഷ്ടപരിഹാരം: വായ്പടെുക്കൽ പദ്ധതി വിശദീകരിച്ച് സംസ്ഥാന സർക്കാരുകൾക്ക് കത്ത്

Google Oneindia Malayalam News

ദില്ലി: ചരക്ക് സേവന നികുതി നടപ്പാക്കൽ മൂലം വരുമാനനഷ്ടം നികത്തുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് കത്തെഴുതി ധനകാര്യമന്ത്രി നിർമല സീതാരാമൻ. സംസ്ഥാന സർക്കാരുകൾ വിപണിയിൽ നിന്ന് വായ്പയെടുക്കണം എന്ന നിലപാടിൽ നിന്ന് പിന്മാറിയ ശേഷമാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പദ്ധതിയുടെ രൂപരേഖ വിശദീകരിച്ചാണ് സംസ്ഥാന സർക്കാരുകൾക്ക് നിർമലാ സീതാരാമൻ കത്തെഴുതിയിട്ടുള്ളത്.

നിർണായകനീക്കത്തിന് കോൺഗ്രസ്;പേരാമ്പ്ര ഏറ്റെടുക്കും?മത്സരിക്കാൻ അഭിജിത്ത്?കണ്ണുവെച്ച് മുല്ലപ്പള്ളിയുംനിർണായകനീക്കത്തിന് കോൺഗ്രസ്;പേരാമ്പ്ര ഏറ്റെടുക്കും?മത്സരിക്കാൻ അഭിജിത്ത്?കണ്ണുവെച്ച് മുല്ലപ്പള്ളിയും

ഈ വർഷത്തെ ജിഎസ്ടി നഷ്ടപരിഹാര കുറവ് പരിഹരിക്കുന്നതിന് പ്രത്യേക ജാലകത്തിന് കീഴിൽ 1.1 ലക്ഷം കോടി രൂപ വായ്പയെടുക്കാൻ സമ്മതിച്ചുകൊണ്ട് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള പ്രതിസന്ധി കേന്ദ്രം വ്യാഴാഴ്ച പരിഹരിച്ചിരുന്നു. ഇതോടെ കേരളവും പഞ്ചാബും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരുമായി ഉണ്ടായ തർക്കത്തിന് പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. പ്രശ്നം പരിഹരിക്കുന്നതിനായി ക്രിയാത്മക സഹകരണത്തിന് സംസ്ഥാന സർക്കാരുകൾക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

nirmala-sitharaman18

ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ കുറവ് പരിഹരിക്കുന്നതിന് വായ്പയെടുക്കുന്ന തുക അയച്ചു നൽകുകയും ഇത് രജിസ്റ്ററിൽ അടയാളപ്പെടുത്തുകയും ചെയ്യും. വായ്പയെടുക്കൽ എളുപ്പമാക്കുന്നതിനൊപ്പം സുതാര്യമാക്കുന്നതിനും സംസ്ഥാന സർക്കാരുകളുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നതിനും ഇത് സഹായിക്കുമെന്നും കത്തിൽ പറയുന്നു.

സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്ടം മൂന്ന് ലക്ഷം കോടി രൂപയാണ്. ഇതിൽ 65000 രൂപ സെസായി ലഭിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഒരു ലക്ഷത്തി പതിനായിരം രൂപയാണ് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്ക് വായ്പ നൽകുക. ജിഎസ്ടി നടപ്പാക്കിയത് മൂലമുള്ള നഷ്ടം ഇതാണെന്നും ബാക്കിയുള്ളത് കൊവിഡ് പ്രതിസന്ധി മൂലമുള്ള വരുമാന നഷ്ടമാണെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ വായ്പയെടുക്കുന്നത് കേന്ദ്രസർക്കാരിന്റെ ധനക്കമ്മിയെ ബാധിക്കുകയില്ല. വായ്പ സംസ്ഥാനങ്ങളുടെ മൂലധന ബാധ്യതയുമായും ധനക്കമ്മി നികത്താനുള്ള ധനസഹായമായുമാണ് കണക്കാക്കുക.

Recommended Video

cmsvideo
പാർശ്വഫലങ്ങളില്ലാതെ വാക്സിനിതാ .ലോകത്തെ ഞെട്ടിച്ച് ചൈന

ജിഎസ്ടി നഷ്ടപരിഹാരത്തിന് സംസ്ഥാന സർക്കാരുകൾ വായ്പയെടുക്കണമെന്നാണ് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച നിർദേശം. ഇതിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതിന് പിന്നാലെയാണ് ധനകാര്യമന്ത്രി സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുള്ളത്. നഷ്ടപരിഹാരം നികത്തുന്നതിനായി കർണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കാണ് കൂടുതൽ തുക ലഭിക്കുക. അതേസമയം കേരളത്തിന് 5,766 കോടിയാണ് ലഭിക്കേണ്ടത്.

English summary
GST shortfall: After finalise Centre's borrowing plan FM Nirmala Sitharaman writes to state governments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X