കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടിയില്‍ വെട്ടിപ്പ്; സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടാകുന്നുവെന്ന് സിഎജി റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: ചരക്ക് സേവന നികുതി ഈടാക്കുന്നതിലും നടപടി ക്രമങ്ങളിലും വ്യാപക തിരിമറി നടക്കുന്നുണ്ടെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി). സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ എടുത്തില്ലെങ്കില്‍ നഷ്ടം കോടികളായിരിക്കുമെന്നും ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി മുന്നറിയിപ്പ് നല്‍കുന്നു.

Gst

ജിഎസ്ടി ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റില്‍ (ഐടിസി) വ്യാപകമായ തിരിമറി നടക്കുന്നത് വഴി കനത്ത നഷ്ടം നേരിടാന്‍ സാധ്യതയുണ്ട്. വ്യാജ വിവരങ്ങള്‍ നല്‍കി ടാക്‌സ് വെട്ടിപ്പ് നടത്തിയതിന്റെ 1620 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. 2018-19 കാലയളവില്‍ 11251 കോടി രൂപയുടെ വെട്ടിപ്പിനാണ് ശ്രമം നടന്നത്.

ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 25 വരെയുള്ള കാലയളവില്‍ 535 കേസുകള്‍ വെളിച്ചത്തുവന്നു. 2500 കോടി രൂപയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത്തരത്തില്‍ വെട്ടിപ്പ് നടത്തിയ കേസില്‍ 194 പേരെ അറസ്റ്റ് ചെയ്തു.

ഇറാനെ ഞെട്ടിച്ച് ഇസ്രായേല്‍; രണ്ടിടത്ത് ബോംബിട്ടു, അതിര്‍ത്തിയില്‍ വട്ടമിട്ട് എഫ്-35 യുദ്ധവിമാനംഇറാനെ ഞെട്ടിച്ച് ഇസ്രായേല്‍; രണ്ടിടത്ത് ബോംബിട്ടു, അതിര്‍ത്തിയില്‍ വട്ടമിട്ട് എഫ്-35 യുദ്ധവിമാനം

ഇത്തരം വെട്ടിപ്പുകള്‍ സംബന്ധിച്ച് താന്‍ നേരത്തെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു. ജിഎസ്ടിയുടെ കാര്യത്തില്‍ താന്‍ നല്‍കിയ മുന്നറിയിപ്പ് സിഎജി ഇപ്പോള്‍ ലോക്‌സഭയെ അറിയിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഈ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്ത വെല്ലുവിളിയാകുമെന്നും സ്വാമി പറഞ്ഞു.

English summary
GST system vulnerable to fraudulent input tax credit claims, says CAG
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X