കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 ലക്ഷത്തിന് താഴെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കും

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: ജിഎസ്ടി പരിധി 20 ലക്ഷത്തിന് മുകളിലാക്കാന്‍ തീരുമാനം. 20 ലക്ഷത്തിന് മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങളെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 30 ന് നടത്തുന്ന മീറ്റിങില്‍ എന്തൊക്കെ ഒഴിവാക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തും. ഒക്ടോബര്‍ 17ന് നടക്കുന്ന യോഗത്തില്‍ നികുതി നിരക്ക് നിശ്ചയിക്കും.

 gstbill

ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ നേതൃത്വത്തിലാണ് ജിഎസ്ടിയുടെ ആദ്യത്തെ യോഗം നടന്നത്. ഒന്നരകോടി വിറ്റുവരവുള്ളവരില്‍ നിന്നും സംസ്ഥാനം നികുതി പിരിക്കാനും അതിന് മുകളിലുള്ള നികുതി കേന്ദ്രം പിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്.

യോഗത്തിലെ തീരുമാനങ്ങളെല്ലാം പൊതുസമ്മതത്തോടെയാണ് നടപാക്കിയിട്ടുള്ളത് എന്ന് അരുണ്‍ ജെയ്റ്റലി പറഞ്ഞു. സെപ്റ്റംബര്‍ 30 ന് നടക്കുന്ന അടുത്ത മീറ്റിങില്‍ ഉദ്യോഗസ്ഥരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ചതിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്നും മന്ത്രി പറഞ്ഞു.

English summary
GST Council on Friday fixed annual turnover limit for exemption at Rs 20 lakh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X