ജിഎസ്ടി വിധി;'സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്നതിനുള്ള കേന്ദ്രസര്‍ക്കാർ നീക്കത്തിനേറ്റ തിരിച്ചടി';ഐസക്
തിരുവനന്തപുരം; ചരക്ക് സേവന നികുതി വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും തുല്യവും ഏകോപിതവുമായ അധികാരമുണ്ടെന്ന സുപ്രീം കോടതി വിധി ചരിത്രപ്രധാനമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഏകീകൃത നികുതിയുടെ പേരില്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കാണ് വിധി തടയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജി.എസ്.ടിയുടെ പൊതു ചട്ടക്കൂടില്‍ നിന്നുകൊണ്ട് സംസ്ഥാന ജി.എസ്.ടിയുടെ നിരക്കുകളില്‍ മാറ്റം വരുത്താനും സ്വന്തമായി നടപടി ക്രമങ്ങളില്‍ ഭേദഗതി വരുത്തുവാനും സംസ്ഥാനങ്ങള്‍ക്ക് അവകാശം കൂടിയേ തീരൂ. ജി.എസ്.ടി നികുതിയില്‍ ഇത്തരം ഒരു പുനഃസംഘടന നടത്തുന്നതിന് സുപ്രീം കോടതിയുടെ വിധി പ്രേരകമാകട്ടെയെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

ജി.എസ്.ടിയുമായി സുപ്രീംകോടതിയുടെ വിധി ചരിത്രപ്രധാനമാണ്. ഏകീകൃത നികുതിയുടെ പേരില്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ഇതു തടയിടുന്നു. വിധിക്ക് ആധാരമായത് കപ്പല്‍ കടത്ത് ചെലവിനുമേല്‍ ജി.എസ്.ടി നികുതി ചുമത്തുന്നത് സംബന്ധിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയാണ്. ഈ വിധിയെ അംഗീകരിച്ച സുപ്രീംകോടതി ഇന്ത്യന്‍ ഫെഡറല്‍ സംവിധാനവും, ജി.എസ്.ടി കൗണ്‍സിലിന്റെ പ്രവര്‍ത്തനവും സംബന്ധിച്ച് വളരെ ഗൗരവമായ പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി.
പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും ജി.എസ്.ടി നിയമ നിര്‍മ്മാണത്തില്‍ സംയുക്ത അധികാരമാണ് ഉള്ളത്. ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശക സ്വഭാവമാണ് വേണ്ടത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും അതില്‍ നിന്ന് വ്യത്യസ്ഥമായ തീരുമാനങ്ങള്‍ എടുക്കാം. മറിച്ച് കൗണ്‍സില്‍ തീരുമാനങ്ങളെല്ലാം അനിവാര്യമായി അംഗീകരിക്കേണ്ടതാണ് എന്ന നിലപാട് ധനപരമായ ഫെഡറലിസത്തിന് വിരുദ്ധമാണ്.
ഇതാണ് കേരള സര്‍ക്കാര്‍ തുടര്‍ച്ചയായി എടുത്തു വന്നിരുന്ന സമീപനം. ജി.എസ്.ടിയുടെ പൊതു ചട്ടക്കൂടില്‍ നിന്നുകൊണ്ട് സംസ്ഥാന ജി.എസ്.ടിയുടെ നിരക്കുകളില്‍ മാറ്റം വരുത്താനും സ്വന്തമായി നടപടി ക്രമങ്ങളില്‍ ഭേദഗതി വരുത്തുവാനും സംസ്ഥാനങ്ങള്‍ക്ക് അവകാശം കൂടിയേ തീരൂ. ജി.എസ്.ടി നികുതിയില്‍ ഇത്തരം ഒരു പുനഃസംഘടന നടത്തുന്നതിന് സുപ്രീം കോടതിയുടെ വിധി പ്രേരകമാകട്ടെ.
തിളങ്ങി തിളങ്ങി ഋതു മന്ത്രയിത് പൊളിച്ചല്ലോ; ബിഗ് ബോസ് താരത്തിൻറെ ഞെട്ടിച്ച മാറ്റം..വൈറൽ
മോഡി സര്‍ക്കാരിന്റെ രണ്ടാം ഊഴത്തില്‍ ജി.എസ്.ടി കൗണ്‍സിലിന്റെ പ്രവര്‍ത്തന ശൈലിയും കാതലായ മാറ്റം വരികയുണ്ടായി. അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളില്‍ എത്തുന്നതിന് പകരം തങ്ങളുടെ നിലപാടുകള്‍ അടിച്ചേല്പിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ഈ ശൈലി മാറ്റി വാറ്റ് കാലത്ത് എംപവേര്‍ഡ് കമ്മറ്റി രൂപം നല്കിയത് ജി.എസ്.ടിയുടെ ആദ്യഘട്ടങ്ങളില്‍ പിന്തുടര്‍ന്നിരുന്നതുമായ സഹകരണാത്മകവുമായ ഫെഡറലിസത്തിന്റെ ശൈലിയിലേക്ക് തിരിച്ച് പോകേണ്ടിയിരിക്കുന്നു', തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
ഭരണഘടനയുടെ 246 (എ) അനുച്ഛേദപ്രകാരം നികുതിയുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിൽ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും തുല്യ അധികാരമുണ്ടെന്നായിരുന്നു സുപ്രീം കോടതി വിധി. ജിഎസ്ടി ചുമത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിധി.












Click it and Unblock the Notifications