കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി ക്ഷേമ പദ്ധതികള്‍ക്ക് തിരിച്ചടിയെന്ന് തെലങ്കാന മുഖ്യമന്ത്രി:കേന്ദ്രത്തിനെതിരെ നിയമ നടപടിക്ക്!

ജിഎസ്ടി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കാണിച്ച് കേന്ദ്രത്തിനെതിരെ നിയമനടപടിക്കൊരുങ്ങാനിരിക്കുകയാണ് റാവു

Google Oneindia Malayalam News

ഹൈദരാബാദ്: ജിഎസ്ടി ക്ഷേമ പദ്ധതികളെ ബാധിക്കുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി. രാജ്യത്ത് സാമൂഹിക പരിഷ്കരണത്തിന് ജിഎസ്ടി ഇടയാക്കുമെന്നും ഗുണകരമായ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നും പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ജിഎസ്ടി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കാണിച്ച് കേന്ദ്രത്തിനെതിരെ നിയമനടപടിക്കൊരുങ്ങാനിരിക്കുകയാണ് റാവു. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി മോദിയ്ക്ക് കത്തെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ രാജ്യത്ത് നടപ്പിലാക്കിവരുന്ന ക്ഷേമ പദ്ധതികള്‍ക്ക് മേല്‍ തീരുവ കൊണ്ടുവന്നത് അനീതിയാണെന്നും കുടിവെള്ളത്തിനും ജലസേചന പദ്ധതികള്‍ക്കുമുള്ള ജിഎസ്ടി എടുത്തുനീക്കണമെന്നുമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്ന ആവശ്യങ്ങള്‍. ശനിയാഴ്ച ദില്ലിയില്‍ നടന്ന ജിഎ​സ്ടി കൗണ്‍സില്‍ യോഗത്തിലാണ് റാവു ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. തെലങ്കാനയെ പ്രതിനിധീകരിച്ച് ഐടി മന്ത്രി കെ ടി രാമറാവുവാണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തത്.

ജിഎസ്ടിയില്‍ ക്ഷേമ പദ്ധതികള്‍ക്കുള്ള നികുതി 18 ശതമാനത്തില്‍ 12 ശതമാനമാക്കി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭ്യമാക്കുന്ന പദ്ധതികള്‍ക്ക് ജിഎസ്ടിയ്ക്ക് കീഴില്‍ 12 ശതമാനം തീരുവ ഈടാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരാണ് കൈക്കൊണ്ടത്. കുടിവെള്ളത്തിനും ജലസേചന പദ്ധതികള്‍ക്കും പാര്‍പ്പിട പദ്ധതികള്‍ക്കും 12 ശതമാനം തീരുവ ഈടാക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തെ എതിര്‍ത്ത് നേരത്തെ തന്നെ തെലങ്കാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ജനോപകാരപ്രദമായ പദ്ധതികള്‍ ജിഎസ്ടി മുക്തമാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്ന ആവശ്യം. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിന് ശേഷം പ്രൊജക്ട് എസ്റ്റിമേറ്റുകള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇത് ബജറ്റില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

English summary
Even as Prime Minister Narendra Modi likened the newly launched Goods and Services Tax (GST) to a "social reform" and spoke at length about its "positive impact" on the country's economy during the last edition of his radio programme, Mann Ki Baat, Telangana Chief Minister K Chandrashekhar Rao, it seems, isn't convinced.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X