കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുണ്ട രാഷ്ട്രീയത്തിന് ഇന്ത്യന്‍ ആത്മാവ് സാക്ഷ്യം വഹിക്കാന്‍ പോകുകയാണെന്നാണ് നരേന്ദ്ര മോദിയുടെ വിജയം സൂചിപ്പിക്കുന്നതെന്ന് ഗാര്‍ഡിയന്‍ എഡിറ്റോറിയല്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയം നല്‍കാന്‍ പോകുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കറുത്ത അധ്യായമാണെന്ന് ബ്രിട്ടീഷ് ദിനപ്പത്രമായ ദി ഗാര്‍ഡിയന്റെ എഡിറ്റോറിയല്‍. ഇത് തീര്‍ച്ചയായും രാജ്യത്തിനും ലോകത്തിനും മോശമായ വാര്‍ത്തയാണെന്നും സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും അമൂല്യമായ മുഖമായ ബഹുകക്ഷി ജനാധിപത്യത്തിന് മോദി ഭീഷണിയാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.

<br>പിണറായിക്ക് മറുപടിയുമായി ചെന്നിത്തല! പിണറായി ശൈലി മാറ്റാത്തതാണ് ഞങ്ങള്‍ക്ക് നല്ലത്
പിണറായിക്ക് മറുപടിയുമായി ചെന്നിത്തല! പിണറായി ശൈലി മാറ്റാത്തതാണ് ഞങ്ങള്‍ക്ക് നല്ലത്

രാജ്യത്ത് വേര്‍തിരിവുണ്ടാക്കാന്‍ മോദി മികച്ച വ്യക്തിയാണെന്നും കൂടാതെ തെറ്റായ അവകാശ വാദങ്ങളും പക്ഷപാതപരമായ വസ്തുതകളും മുന്നില്‍ നിര്‍ത്തി അയാള്‍ കുപ്രചരണങ്ങള്‍ നടത്തുമെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ എന്തു വഴി സ്വീകരിക്കാനാകുമെന്ന് കോണ്‍ഗ്രസും നെഹ്‌റു ഗാന്ധി കുടുംബവും ഗൗരവകരമായി ചിന്തിക്കണമെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.

pti3-7-2019-000088

മോദി ഭാഗമായിട്ടുള്ള ഹൈന്ദവ ദേശീയത പ്രസ്ഥാനം രാജ്യത്തിന് ഭീഷണിയാണ്. ഇത് കേന്ദ്രീകരിച്ചിരിക്കുന്നത് ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്കും സാമ്പത്തിക വളര്‍ച്ചയ്ക്ക് എതിരായി നില്‍ക്കുന്ന കോര്‍പ്പറേറ്റുകളിലും സാംസ്‌കാരിക യാഥാസ്ഥിതികരിലുമൊക്കെയാണ്. പാര്‍ലമെന്റില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ രാഷ്ട്രീയ അനാഥരായെന്നും കുറഞ്ഞ സീറ്റ് ഷെയര്‍ ഉദാഹരണമാക്കി ഗാര്‍ഡിയന്‍ ചൂണ്ടിക്കാണിക്കുന്നു. ഇവരെ രണ്ടാം തരക്കാരായാണ് ഹിന്ദുക്കള്‍ കാണുന്നത്.

Recommended Video

cmsvideo
മോദിയുടെ ഇനിയുള്ള ഭരണത്തിൽ ഇന്ത്യയുടെ അവസ്ഥ എന്താകും ?

ഈ വര്‍ഷം ആദ്യം ഇന്ത്യയും പാകിസ്ഥാനും തമ്മിലൊരു യുദ്ധം വളരെ പെട്ടെന്നാണ് മോദി ഉണ്ടാക്കിയെടുത്തതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. തളര്‍ന്നൊരു സമ്പദ്ഘടനയുണ്ടായിട്ടും മോദിക്ക് ഭരണം ലഭിച്ചതില്‍ അതിശയിക്കേണ്ടതില്ലെന്നും ഗാര്‍ഡിയന്‍ പറയുന്നു. കാരണം ഇന്ത്യ ഏകാധിപത്യ ഭരണത്തെ പിന്തുണയ്ക്കുന്നുവെന്ന് 2017ല്‍ നടത്തിയ സര്‍വേയില്‍ പറയുന്നുണ്ട്.

English summary
Guardian News paper's editorial about Narendra Modi's victory in Lok Sabha elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X