കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗക്ഷണമില്ലാത്തവരെ 10 ദിവസത്തിന് ശേഷം വിട്ടയ്ക്കാം: ഡിസ്ചാർജ് മാർഗ്ഗനിർദേശം പുറത്തിറക്കി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ബാധിച്ച രോഗികളുടെ ഡിസ്ചാർജുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശം പുതുക്കി കേന്ദ്രസർക്കാർ. ലക്ഷണങ്ങൾ ഇല്ലാത്തവരെയും ചെറിയ തോതിൽ ലക്ഷണങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരെയും കൊറോണ വൈറസ് പരിശോധന കൂടാതെ ഡിസ്ചാർജ്ജ് ചെയ്യാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗ്ഗനിർദേശത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ഇവരുടെ സ്രവം പരിശോധനക്ക് അയയ്ക്കേണ്ട ആവശ്യമില്ലെന്നാണ് സർക്കാർ പറയുന്നത്. ശനിയാഴ്ച കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച വിശദമായ മാർഗ്ഗനിർദേശം പ്രാബല്യത്തിൽ വരികയും ചെയ്തിട്ടുണ്ട്. ആശുപത്രി വിടുന്ന രോഗികളോട് ഏഴ് ദിവസത്തെ ഐസോലോഷനിൽ കഴിയാനും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

ഒരു മലയാളിയെ പോലും ട്രെയിനിൽ തിരിച്ച് എത്തിക്കാനായിട്ടില്ല, സർക്കാരിന് രൂക്ഷ വിമർശനം!ഒരു മലയാളിയെ പോലും ട്രെയിനിൽ തിരിച്ച് എത്തിക്കാനായിട്ടില്ല, സർക്കാരിന് രൂക്ഷ വിമർശനം!

 പത്ത് ദിവസത്തിന് ശേഷം

പത്ത് ദിവസത്തിന് ശേഷം

രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളെ പത്ത് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യാം. ഇവർക്ക് ചെറിയ രോഗലക്ഷണങ്ങളുണ്ടെങ്കിലും ഡിസ്ചാർജ് ചെയ്യാൻ ഇത് തടസ്സമാകുന്നില്ല. എന്നാൽ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ള 70 ശതമാനം വരുന്ന രോഗികളും ഈ വിഭാഗത്തിൽപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ പുതിയമാർഗ്ഗനിർദേശം പുറത്തുവരുന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള രോഗികളുടെ എണ്ണത്തിൽ വൻ തോതിൽ കുറവ് സംഭവിക്കുകയും ചെയ്യും.

 ഓക്സിജൻ തെറാപ്പി തുടരണം

ഓക്സിജൻ തെറാപ്പി തുടരണം


ഓക്സിസൻ നൽകിക്കൊണ്ടിരിക്കുന്ന രോഗികളിൽ നാല് ദിവസത്തിന് ശേഷവും പനി കുറഞ്ഞില്ലെങ്കിൽ ഇവർക്ക് ഓക്സിജൻ തെറാപ്പി തുടരാം. ഇത്തരം രോഗികളെ രോഗലക്ഷണങ്ങൾ ഭേദമായ ശേഷം മാത്രമേ വിട്ടയ്ക്കാവൂ. ഇവർക്ക് തുടർച്ചയായ മൂന്ന് ദിവസത്തേക്ക് ഓക്സിജൻ ലഭ്യമാക്കുകയും വേണം. എന്നാൽ തീവ്രമായി രോഗം ബാധിച്ചിട്ടുള്ളവരുടെ ഡിസ്ചാർക്ക് രോഗം ഭേദമാകുന്നതിന് അനുസരിച്ചായിരിക്കും. രോഗലക്ഷണങ്ങൾ മാറിയ ശേഷം പരിശോധന നടത്തിയ ശേഷം മാത്രമേ ഇത്തരക്കാരെ ആശുപത്രി വിടാൻ അനുവദിക്കാൻ പാടുള്ളൂ.

 പനി ഇല്ലെന്ന് ഉറപ്പാക്കണം

പനി ഇല്ലെന്ന് ഉറപ്പാക്കണം

കുറഞ്ഞതും മുൻകൂട്ടി രോഗലക്ഷണങ്ങൾ പ്രകമാകാത്തവരെയും പത്ത് ദിവസം കഴിഞ്ഞ് ആശുപത്രി വിടാൻ അനുവദിക്കാം. എന്നാൽ ഇവർക്ക് മൂന്ന് ദിവസം പനി അനുഭവപ്പെടുന്നില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഇവർക്ക് ഡിസ്ചാർജ്ജിന് മുമ്പ് പരിശോധനകൾ ആവശ്യമില്ല. രോഗലക്ഷണങ്ങൾ മാറുകയോ ഓക്സിജൻ തെറാപ്പി ആവശ്യമായി വരികയോ ചെയ്യുന്നവരെ ആശുപത്രിയിൽ തന്നെ തുടരാൻ അനുവദിക്കണം. രോഗലക്ഷണങ്ങൾ മാറുകയും തുടർച്ചയായ മൂന്ന് ദിവസം ഓക്സിജൻ സഹായമില്ലാതെ ശ്വസിക്കാനും കഴിയുന്ന സാഹചര്യത്തിൽ മാത്രമേ ഇത്തരക്കാരെ വിട്ടയയ്ക്കാൻ പാടുള്ളൂ.

മൂന്ന് ദിവസത്തിനുള്ളിൽ പനി മാറിയെങ്കിൽ

മൂന്ന് ദിവസത്തിനുള്ളിൽ പനി മാറിയെങ്കിൽ

തീവ്രത കുറഞ്ഞ രോഗലക്ഷണങ്ങളുള്ളവരെ മൂന്ന് ദിവസത്തിനുള്ളിൽ പനി മാറുന്നവരെയും ഓക്സിജൻ നൽകേണ്ട സാഹചര്യം ഇല്ലാത്തവരെയും ആശുപത്രി വിടാൻ അനുവദിക്കാം. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ട് പത്ത് ദിവസത്തിന് ശേഷമാണ് ഇത്തരക്കാരെ ആശുപത്രി വിടാൻ അനുവദിക്കേണ്ടത്. മരുന്നുകൾ നൽകാതെ തന്നെ പനി ഭേദമാകുകയോ, ശ്വാസ തടസ്സം ഉണ്ടാകാതിരിക്കുകയോ, ഓക്സിജൻ ആവശ്യമായി വരാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം രോഗികളെ ആശുപത്രി വിടാൻ അനുവദിക്കാം.

 പൂർണ്ണമായി ഭേദമായ ശേഷം

പൂർണ്ണമായി ഭേദമായ ശേഷം

ഗുരുതരമായ രോഗമുള്ളവരെ രോഗം പൂർണ്ണമായി ഭേദമായ ശേഷം മാത്രമേ വിട്ടയ്ക്കാൻ പാടുള്ളൂ. രോഗലക്ഷണങ്ങൾ മാറി സ്രവപരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഇത്തരക്കാരെ ഡിസ്ചാർജ് ചെയ്യാൻ പാടുള്ളൂവെന്നാണ് കേന്ദ്രമാർഗ്ഗനിർദേശം ചൂണ്ടിക്കാണിക്കുന്നത്.

English summary
Guidelines of Covid 19 patients discharge by central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X