കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹം കൈകാര്യം ചെയ്യുമ്പോള്‍ ഇക്കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കണം

Google Oneindia Malayalam News

ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധിച്ച് ലോകത്ത് ഇതുവരെ എട്ടായിരത്തോളം പേരാണ് മരണപ്പെട്ടത്. ഇന്ത്യയില്‍ ഇതുവരെ 147 കേസുകള്‍ പോസിറ്റീവായെങ്കിലും ആകെ മൂന്ന് മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗം പകരാതിരിക്കാന്‍ നമ്മള്‍ എന്തൊക്കെ മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നുവോ അതുപോലെ തന്നെയുള്ള മുന്‍കരുതല്‍ കോറൊണ ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹം അടക്കം ചെയ്യുമ്പോഴും സ്വീകരിക്കണം.

corona virus

ജീവിച്ചിരിക്കുന്നവരില്‍ നിന്നും പകരുന്നതുപോലെ തന്നെയാണ് ഇത്തരം വൈറസുകള്‍ മൃതദേഹത്തില്‍ നിന്നും മനുഷ്യരിലേക്ക് പകരുക. കൊവിഡ് ബാധിച്ച് മരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബാഗങ്ങള്‍ക്കും രോഗം പകരാന്‍ സാധ്യത കൂടുതലാണ്. കൊറോണ വൈറസ് അല്ലെങ്കില്‍ കൊവിഡ് 19 എന്ന മഹാമാരിയെ കുറിച്ച് കണ്ടെത്തിയ വിവരങ്ങള്‍ അനുസരിച്ച് മൃതദേഹം അടക്കം ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പരിശോധിക്കാം.

മൃതദേഹം കൈകാര്യം ചെയ്യുമ്പോള്‍

  1. കൈകള്‍ വൃത്തിയായി സൂക്ഷിക്കുക
  2. വ്യക്തി സുരക്ഷയ്ക്ക് വേണ്ടിയുള്ളവ സജ്ജീകരിക്കുക. ഉദാ: കൈ ഉറകള്‍, വെള്ളം അകത്ത് പ്രവേശിക്കാത്ത മേല്‍വസ്ത്രം, കണ്ണ് മറയ്ക്കുന്നതിനുള്ള സജ്ജീകരണം.
  3. മൃതദേഹം കിടത്തിയ സ്ഥലം, ഉപയോഗിച്ച ഉപകരണങ്ങള്‍, കിടക്കകള്‍, തുണികള്‍ എന്നിവ അണുനശീകരണം നടത്തുക.

പരീശീലനം അത്യാവശ്യം
ഐസേലേഷന്‍ ഏരിയ, മോര്‍ച്ചറി, ആംബുലന്‍സ്, ശ്മസാം എന്നീ സ്ഥലങ്ങളില്‍ മൃതദേഹം കൈകാര്യം ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും അണുബാധ തടയുന്നതിനുള്ള നിയന്ത്രണ രീതികളില്‍ പരിശീലനം ലഭ്യമാക്കണം.

ഐസോലേഷന്‍ വാര്‍ഡില്‍ നിന്നും മൃതദേഹം നീക്കം ചെയ്യുമ്പോള്‍

  1. ആരോഗ്യപ്രവര്‍ത്തകര്‍ കൈകള്‍ കൃത്യമായി മറയ്ക്കണം. സ്വയം സുരക്ഷയ്ക്കായി വെള്ളം പ്രവേശിക്കാത്ത മേല്‍വസ്ത്രങ്ങള്‍, എന്‍95 മാസ്‌കുകള്‍, കൈയുറകള്‍ എന്നിവ ഉപയോഗിക്കുക.
  2. മൃതദേഹത്തിലെ എല്ലാ ട്യൂബുകളും ഡ്രെയിനുകളും കത്തീറ്ററുകളും (ശരീരത്തിലെ ചില ദ്രവങ്ങള്‍ ഊറ്റിയെടുക്കുവാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത കുഴല്‍) നീക്കംചെയ്യണം.
  3. ഇവ നീക്കം ചെയ്യുമ്പോള്‍ മുറിവുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇവ അണുനശീകരണത്തിന് വിധേയമാക്കണം.
  4. ഇന്‍ട്രാവൈനസ് കത്തീറ്ററുകള്‍ പോലുള്ള കൂര്‍ത്ത സാധനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുക.
  5. മൃതദേഹം നീക്കം ചെയ്യുമ്പോള്‍ ബന്ധുക്കള്‍ പരിസരത്തുണ്ടെങ്കില്‍ അവരെ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് മാറ്റുക.
  6. മൃതദേഹം പ്ലാസ്റ്റിക് ബാഗിലേക്ക് വേണം മാറ്റാന്‍. ബാഗിന് ചോര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തണം.
  7. ഐസോലേഷന്‍ വാര്‍ഡില്‍ ഉപയോഗിച്ച മറ്റ് സാധനങ്ങള്‍ അണുനശീകരണത്തിന് വിധേയമാക്കണം.
  8. എല്ലാ മാലിന്യങ്ങളും ബയോ വേസ്റ്റ് മാനേജ്‌മെന്റ് നിയമം പ്രകാരം മാത്രമേ നശിപ്പിക്കാന്‍ പാടുള്ളൂ.

മൃതദഹേം ഐസോലേഷന്‍ വാര്‍ഡില്‍ നിന്നും നീക്കം ചെയ്തതിന് ശേഷം ചെയ്യേണ്ട കാര്യങ്ങള്‍ നിര്‍ബന്ധമാണ്. നിലം, കിടക്ക, വീല്‍ ചെയറുകള്‍, മേശ, കസേര, ഐവി സ്റ്റാന്‍റ്, എന്നിവ സോഡിയം ഹൈപ്പോക്ലേറേറ്റ് ലായനി ചേര്‍ത്ത് വേണം വൃത്തിയാക്കാന്‍. ഇത് ചെയ്ത് കഴിഞ്ഞ് 30 മിനിറ്റ് കഴിഞ്ഞതിന് ശേഷം മാത്രമേ വാര്‍ഡിലേക്ക് മറ്റാരെയെങ്കിലും പ്രവേശിപ്പിക്കാവൂ.

മോര്‍ച്ചറിയില്‍ മൃതദേഹം എത്തിച്ചാല്‍ 4 ഡിഗ്രി സെല്‍ഷ്യസില്‍ വേണം തണുപ്പ് നിലനിര്‍ത്താന്‍. മോര്‍ച്ചറി വൃത്തിയായി സൂക്ഷിക്കണം. പാരിസ്ഥിതിക ഉപരിതലങ്ങള്‍, ഉപകരണങ്ങള്‍ കൂടാതെ ട്രാന്‍സ്‌പോര്‍ട്ട് ട്രോളികള്‍ എന്നിവ 1% ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് ശരിയായി അണുവിമുക്തമാക്കണം. മൃതദേഹം നീക്കം ചെയ്ത ശേഷം, മുറിയുടെ വാതില്‍, ഹാന്‍ഡിലുകള്‍, തറ എന്നിവ
സോഡിയം ഹൈപ്പോക്ലോറൈറ്റ് 1% ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. മൃതദേഹം ഒരു കാരണവശാലും എബാമിംഗിന് വിധേയമാക്കരുത്.

പൊതുവെ ഇത്തരം വൈറസ് ബാധയേറ്റ് മരിച്ചവരെ പോസ്റ്റ് മോര്‍ട്ടം ചെയ്യാറില്ല. ഇനി എന്തെങ്കിലും കാരണവശാല്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യേണ്ടിവന്നാല്‍ ചില കാര്യങ്ങളും നിര്‍ബന്ധമായും ശ്രദ്ധിക്കണം. വൈറസ്് ബാധയേറ്റ് മരണമടഞ്ഞാല്‍ ശ്രദ്ധിക്കേണ്ട പ്രതിരോധനിയന്ത്രണ രീതികള്‍ വ്യക്തമായി അറിയുന്നവരെ മാത്രമേ ഈ ജോലി ഏല്‍പ്പിക്കാവൂ. കുറച്ച് പേരെ മാത്രമേ പോസ്റ്റ് മോര്‍ട്ടം റൂമിലേക്ക് അനുവദിക്കാവൂ. എല്ലാവരും നിര്‍ബന്ധമായും കൈയുറയും എന്‍95 മാസ്ക്കുകളും ഉപയോഗിച്ചിരിക്കണം. വൃത്താകൃതിയില്‍ അവസാനിക്കുന്ന കത്രികകള്‍ വേണം ഉപയോഗിക്കാന്‍. നെഗറ്റീവ് പ്രഷര്‍ മോര്‍ച്ചറിയില്‍ നിലനിര്‍ത്തണം. നടപടിക്രമത്തിനുശേഷം, ശരീരം 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കണം എന്നിട്ടുവേണം ബോഡി ബാഗിലേക്ക് മറ്റാന്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പ്രതലം അണുവിമുക്തമാക്കണം. മൃതദേഹം അടക്കം ചെയ്യുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ സോഡിം ഹൈപ്പോക്ലോറേറ്റ് ലായനിയില്‍ അണുവിമുക്തമാക്കണം.

ശ്മശാനം/സെമിത്തേരി എന്നിവിടങ്ങളിലെ ജീവനക്കാരെ ഒരു തരത്തിലും മൃതദേഹം അടക്കം ചെയ്യുന്നതില്‍ പങ്കെടുപ്പിക്കരുത്. മതപരമായ ചടങ്ങുകള്‍ നടത്തുമ്പോള്‍ മൃതദേഹം ആരും സ്പര്‍ശിക്കാതെ നോക്കാന്‍ ശ്രദ്ധിക്കണം. മൃതദേഹത്തെ കുളിപ്പിക്കാനോ, കെട്ടിപ്പിടിക്കാനോ, ചുംബനം നല്‍കാനോ ഒരു കാരണവശാലും അനുവദിക്കരുത്.

English summary
Guidelines On Corona Infected Deadbody Managaement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X