Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക് ഡൗൺ; പൊതുഗതാഗതം ഇല്ല!! അത്യാവശ്യ ഘട്ടങ്ങളിൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കും

ദില്ലി; രാജ്യത്ത് ലോക്ക് ഡൗൺ സംബന്ധിച്ച് പാലിക്കേണ്ട പുതിയ മാർഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. മെയ് 3 വരെയാണ് ലോക്ക് ഡൗൺ നീട്ടിയ പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. പൊതുഗതാഗത സംവിധാനങ്ങൾ ഇക്കാലയളവിലും പൂർണമായും നിയന്ത്രിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാവൂ.

മെഡിക്കൽ, വെറ്റിനറി കെയർ എന്നിവ ഉൾപ്പെടുന്ന അടിയന്തര ആവശ്യങ്ങൾക്ക് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം. ഫോർ വീലർ വാഹനങ്ങൾ ആണെങ്കിൽ ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് യാത്ര ചെയ്യാം. അതേസമയം ഇരുചക്ര വാഹനങ്ങളിൽ ഒരാളെ മാത്രമേ അനുവദിക്കൂ. അന്തർസംസ്ഥാന, ജില്ലാ മെട്രോ, ബസ് സർവീസുകൾ അനുവദിക്കില്ല. ട്രെയിൻ, വ്യോമഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും.

xlockdown16-

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തീയറ്ററുകൾ, ഷോപ്പിങ്ങ് മാളുകൾ, വ്യവസായ സ്ഥാപനങ്ങൾ,സർക്കാർ ഓഫീസുകൾ, ആരാധനാലയങ്ങൾ എന്നിവ തുടർന്നും അടച്ചിടണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. അതേസമയം അവശ്യവസ്തുക്കൾക്ക് നിലവിലുള്ള ഇളവുകൾ തുടരും. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മുഖാവരണം നിർബന്ധമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
    ഏറ്റവും കൂടുതല്‍ രോഗികളെ രക്ഷപ്പെടുത്തി കേരളം മുന്നോട്ട് | Oneindia Malayalam

    ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ലോക്ക് ഡൗൺ നീട്ടുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചത്.രണ്ടാം ഘട്ട ലോക്ക് ഡൗണിൽ രോഗം വ്യാപനം പിടിച്ച് നിർത്തിയ മേഖലകളിൽ ഉപാധികളോടെ ഇളവ് നൽകാനാണ് സർക്കാർ തിരുമാനം. അതേസമയം കൊവിഡ് ഹോട്ട് സ്പോട്ടായി തിരിച്ച പ്രദേശങ്ങളിലെ ഇളവുകൾ സംബന്ധിച്ച കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് തിരുമാനം കൈക്കൊള്ളാം. ഇളവുകൾ നൽകുന്നുണ്ടെങ്കിലും വ്യവസ്ഥകൾ ലംഘിച്ചാൽ ഇളവുകൾ പിൻവലിക്കും. ഹോട്ട് സ്പോട്ടുകളിൽ അതീവ ജാഗ്രതയോടെ നടപടികൾ നടപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+