ഗിന്നസ് ബുക്കില്‍ ഇടംനേടിയ പോലീസുകാരന്‍ ജോലി രാജിവച്ചു... ജയലളിതയ്ക്ക് 'ദേവാലയം' പണിയാന്‍
തമിഴ്നാട് പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയ വേല്‍മുരുഗനാണ് ജയലളിതയ്ക്ക് ദേവാലയം പണിയാന്‍ ജോലി രാജിവച്ചത്
മധുര: തമിഴ് മക്കള്‍ക്ക് 'അമ്മ' എന്നാല്‍ ജയലളിതയാണ്. അമ്മയ്ക്ക് വേണ്ടി എന്തും ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ 'അമ്മ' ഇല്ല.
തേനി ജില്ലയിലെ ഓടപ്പെട്ടിയിലെ ഈ പോലീസുകാരന്‍ ജയലളിതയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത് ഇങ്ങനെയാണ്. ജയലളിതയ്ക്കായി ഒരു ദേവാലയം പണിയുകയാണ് ലക്ഷ്യം.
വേല്‍മുരുഗന്‍ എന്ന 45 കാരനായ ഹെഡ് കോണ്‍സ്റ്റബിള്‍ തന്റെ ജോലി പോലും ഇതിനായി രാജിവച്ചിരിക്കുകയാണ്. അത്രമേല്‍ വലുതാണ് വേല്‍മുരുഗന് ജയലളിതയുമായുള്ള ബന്ധം.

ആരാധനയാണ്
ജയലളിത എന്നാല്‍ വേല്‍മുരുഗന് വെറും ഒരു ജനനേതാവല്ല. വേല്‍മുരുഗന്‍ ദൈവത്തെ പോലെ ആരാധിക്കുന്ന ഒരാളാണ്. ആ 'അമ്മയാണ്' ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.

ദേവാലയം
അമ്മ ഇനി ഇല്ല. ജയലളിത മരിക്കുമ്പോള്‍ വേല്‍മുരുഗന്‍ ചെന്നൈയില്‍ ഉണ്ടായിരുന്നില്ല. ഇനി ജയലളിതയ്ക്ക് വേണ്ടി ഒരു ദേവാലയം പണിയുകയാണ് വേല്‍മുരുഗന്റെ ആഗ്രഹം.

കാശി
ജയലളിതയെ ആശുപത്രിയില്ഡ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത കേട്ട ഉടന്‍ കാശിക്ക് പോവുകയാണ് വേല്‍മുരുഗന്‍ ചെയ്തത്. പക്ഷേ തന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ലെന്ന വിഷമം ഉണ്ട് ഇയാള്‍ക്ക്.

എംജിആര്‍ മുതല്‍
വേല്‍മുരുഗന്റെ പിതാവ് രാമയ്യ എംജിആറിന്റെ സുരക്ഷാ ജീവനക്കാരന്‍ ആയിരുന്നു. അങ്ങനെ വേല്‍മുരുഗനും എംജിആറിന്റെ അടുത്തെത്തി. പിന്നീട് പോലീസുകാരനായി.

പോയസ് ഗാര്‍ഡനില്‍
1999 മുതല്‍ 2002 വരെ പോയസ് ഗാര്‍നില്‍ ജയലളിതയുടെ സുരക്ഷാ ജീവനക്കാരനായിരുന്നു വേല്‍മുരുഗന്‍. അതിന് മുമ്പ് തന്നെ ജയലളിതയുടെ കടുത്ത ആരാധകനായിരുന്നു ഇയാള്‍.

ചില്ലറക്കാരനല്ല
ഒരു സാധാരണ പോലീസുകാരന്‍ എന്ന് പറഞ്ഞ് വേല്‍മുരുഗനെ തള്ളിക്കളയാന്‍ വരട്ടെ. ഇദ്ദേഹത്തിന്റെ പേരില്‍ 14 ഗിന്നസ് റെക്കോര്‍ഡുകള്‍ ഉണ്ട്.

സമ്മാനം വാങ്ങാന്‍
14 ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ട് വേല്‍മുരുഗന്. എന്നാല്‍ ഓരോ തവണയും ജയലളിതയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നതായിരുന്നത്രെ ഏറ്റവും വലിയ സന്തോഷം.

ഉദ്ഘാടനം
ഫെബ്രുവരി 24 നാണ് ജയലളിതയുടെ ജന്മദിനം. അന്ന് തന്നെ ദേവാലയം ഉദ്ഘാടനം ചെയ്യണം എന്നാണ് വേല്‍മുരുഗന്റെ ആഗ്രഹം. അതിന് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ ക്ഷണിക്കണം എന്നും ആഗ്രഹമുണ്ട്.












Click it and Unblock the Notifications