കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഗുജറാത്തിൽ ശിശുമരണം ഉയരുന്നു, 36 മണിക്കൂറിനിടെ മരിച്ചത് 11 നവജാതശിശുക്കൾ

ശിശുക്കളുടെ കൂട്ടമരണത്തെ കുറിച്ചു അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

  • By Ankitha
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിൽ ശിശുമരണ നിരക്ക് ഉയരുന്നു. 36 മണിക്കൂറിനിടെ മരിച്ചത് 11 നവജാത ശിശുക്കൾ. അഹമ്മദാബാദിലെ സർക്കാർ സിവിൽ ആശുപത്രിയിൽ ഒറ്റ ദിവസം കൊണ്ട് ഒൻപത് നവജാത ശിശുക്കളാണ് മരിച്ചത്. ശിശുക്കളുടെ കൂട്ടമരണത്തെ കുറിച്ചു അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഗുജറാത്ത് സർക്കാരാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. ഗുജറാത്ത് ആരോഗ്യമന്ത്രി ആശുപത്രി സന്ദർശിച്ചിട്ടുണ്ട്.

 431 പാക് പൗരന്മാര്‍ക്ക് ഇന്ത്യ ദീര്‍ഘകാല വിസ അനുവദിച്ചു; പാന്‍, ആധാര്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം 431 പാക് പൗരന്മാര്‍ക്ക് ഇന്ത്യ ദീര്‍ഘകാല വിസ അനുവദിച്ചു; പാന്‍, ആധാര്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

baby

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നയിക്കുന്ന സംഘമാണ് പ്രഥമിക അന്വേഷണത്തിന് നിയോഗിക്കപ്പെട്ടത്. ഒരു ദിവസത്തിനുള്ളിൽ പ്രഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. എന്നാൽ ഭാര കുറവും ശ്വാസതടസം അടക്കം ഗുരുതര ആരോഗ്യപ്രശ്നം നേരിടുന്ന കുട്ടികളാണ് മരിച്ചെതെന്ന് ആശുപത്രി അധികൃതർ പറയുന്നുണ്ട്. മരണപ്പെട്ടതിൽ 4 കുട്ടികൾ മാത്രമാണ് ആശുപത്രിയിൽ ജനിച്ചതെന്നും ബാക്കി കുഞ്ഞുങ്ങളെ മറ്റു സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇവിടെ വിദഗ്ദ ചികിത്സക്കായി കൊണ്ടു വന്നതാണെന്നു മെഡിക്കൽ സുപ്രണ്ട് എംഎം പ്രഭാകരൻ പറഞ്ഞു.

ആണവ പരീക്ഷണങ്ങൾക്ക് തൽക്കാലം വിട? ഉന്നിന്റെ മാറ്റത്തിനു പിന്നിൽ സ്ത്രീ, ചിത്രങ്ങൾ പുറത്ത്ആണവ പരീക്ഷണങ്ങൾക്ക് തൽക്കാലം വിട? ഉന്നിന്റെ മാറ്റത്തിനു പിന്നിൽ സ്ത്രീ, ചിത്രങ്ങൾ പുറത്ത്

സംഘർഷ സാധ്യത കണക്കിലെടുത്തു ആശുപത്രി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ ഉത്തർപ്രദേശിലെ ബിആർഡി സർക്കാർ ആശുപത്രിയിൽ ഓക്സിജന്റെ അഭാവം മൂലം അറുപതിലധികം നവജാത ശിശുക്കൾ മരിച്ചിരുന്നു. ഇത് രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു. ഇതിനെതിരെ രാജ്യത്താകമാനം വൻ പ്രതിഷേധം ഉയർന്നിരുന്നു.

English summary
Eleven newborns have died at the civil hospital in Ahmedabad since Friday midnight, prompting the Gujarat government to order a probe into the circumstances and causes of their death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X