17കാരിയെ 4 തവണ പീഡിപ്പിച്ചു, ആപ്പ് നേതാവ് അറസ്റ്റില്‍
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മുതിര്‍ന്ന നേതാവ് അറസ്റ്റിലായതാണ് ആപ്പിലെ പുതിയ പ്രതിസന്ധി. ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയും പാര്‍ട്ടി ഗുജറാത്ത് കേഡര്‍ നേതാവുമായ മന്‍സുഖ് ദോഖായിയാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.
17 കാരിയായ പെണ്‍കുട്ടിയെ നാല് തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ഇയാള്‍ക്കെതിരായ പരാതി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നുമാണ് ഇയാള്‍ ആപ്പ് ടിക്കറ്റില്‍ മത്സരിച്ചത്. രാജ്‌കോട്ടിലെ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആപ്പ് നേതാവിനെതിരെ പരാതി നല്‍കിയത്. സംഭവം പുറത്ത് പറഞ്ഞാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

പോര്‍ബന്തറിലെ വീട്ടില്‍ നിന്നും ബുധനാഴ്ചയാണ് പോലീസ് ദോഖോയിയെ അറസ്റ്റ് ചെയ്തത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അകന്ന ബന്ധു കൂടിയാണ് 59 കാരനായ ദോഖോയ്. അമ്മാവന്‍ എന്നാണ് പെണ്‍കുട്ടി ഇയാളെ വിളിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ച് കഴിഞ്ഞ മാസം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി - രാജ്‌കോട്ട് സിറ്റി വനിതാ പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് എം എം ജഡേജ പറഞ്ഞു.
നഗരത്തിലെ ഹോട്ടലില്‍ കൊണ്ടുപോയി ഇതിന് മുമ്പും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടത്രെ. ഇയാള്‍ക്കെതിരെ പോലീസ് ഐ പി സി 376, 506 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ബലാത്സംഗക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ മന്‍സുഖ് ദോഖായിയെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.












Click it and Unblock the Notifications