Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പിന് മുന്പ് സ്ഥാനാര്‍ത്ഥിയെ കാണ്മാനില്ല

അഹമ്മദാബാദ്:ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ ആംആദ്മി പാര്‍ട്ടി പ്രതിരോധത്തില്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കുന്നതിന് മുന്പ് ഒരു ആംആദ്മി സ്ഥാനര്‍ത്ഥിയെ കാണ്മനില്ല. മറ്റൊരു ആപ്പ് സ്ഥാനാര്‍ത്ഥിയാകട്ടെ പാര്‍ട്ടിയെ ഉപേക്ഷിച്ച് ഒപ്പമുണ്ടായിരുന്ന 100 കണക്കിന് പ്രവര്‍ത്തകരുടെ പിന്‍ബലത്തോടെ കോണ്‍ഗ്രസില്‍ ചേക്കേറി.

ജുനഗഡ് ജില്ലയിലെ വിശ്വാദര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭ ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിയ്ക്കുന്ന ആപ്പ് സ്ഥാനാര്‍ത്ഥി കനക് റായിയെയാണ് കാണാതായത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിയ്‌ക്കേണ്ട അവസാന ദിനമായിരുന്ന ബുധനാഴ്ച രാവിലെ മുതല്‍ തന്നെ ഇയാളെ കാണാനില്ലായിരുന്നു.

AAP

സ്ഥാനാര്‍ത്ഥിയെ കാണാതായ കാര്യമൊന്നും മുഖവിലയ്‌ക്കെടുക്കാതെ ധീരുഭായ് ഭക്കര്‍ എന്ന പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിയ്ക്കുകയും ചെയ്തു. സവാദ് രാജ് സോധ എന്ന നിയുക്ത ആപ്പ് സ്ഥാനാര്‍ത്ഥി നൂറുകണക്കിന് ആപ്പ് പ്രവര്‍ത്തകരുടെ പിന്തുണയോടെ കോണ്‍ഗ്രസില്‍ ചേക്കേറിനയതും ആപ്പിനെ പ്രതിരോധത്തിലാക്കി.

ആംആദ്മി പാര്‍ട്ടി ആശയങ്ങളില്‍ നിന്ന് വ്യതിചലിയ്ക്കുന്നുവെന്ന് ആരോപിച്ചാണ് സവാജ്രാജ് സോധ പാര്‍ട്ടി വിട്ടത്. തനിയ്‌ക്കൊപ്പം 500 ആപ്പ് പ്രവര്‍ത്തകര്‍ കൂടി കോണ്‍ഗ്രസില്‍ അംഗമായെന്നും സോധ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+