എടിഎമ്മിന് സമീപമുണ്ടായിരുന്ന പെട്ടിയില്‍ 24.68 ലക്ഷം രൂപ; 3 ദിവസം ആരും ശ്രദ്ധിച്ചില്ല
വഡോദര: ഗുജറാത്തിലെ വഡോദരയ്ക്കടുത്തുള്ള ഒരു എടിഎമ്മിന് പുറത്തുനിന്നും 24.68 ലക്ഷം രൂപ കണ്ടെടുത്തു. കഴിഞ്ഞദിവസം രാവിലെ എടിഎമ്മില്‍ നിന്നും പണമെടുക്കാനെത്തിയ വിദ്യാര്‍ഥിയാണ് സംഭവം പോലീസിനെ വിളിച്ചറിയിച്ചത്. ഉപേക്ഷിച്ച നിലയില്‍ കണ്ട പെട്ടി തുറന്നു നോക്കിയപ്പോള്‍ 2,000, 500 രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്.
എടിഎമ്മില്‍ പണം നിറയ്ക്കാനായി എത്തിയ ഏജന്‍സി എടുക്കാന്‍ മറന്നതാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. എന്നാല്‍, മൂന്നു ദിവസത്തോളം പണം അടങ്ങുന്ന പെട്ടി എടിഎമ്മിന് സമീപമുണ്ടായിരുന്നിട്ടും ആരും ശ്രദ്ധിച്ചിരുന്നില്ല. പണം ബാങ്ക് മാനേജരെ വിളിച്ചുവരുത്തി പോലീസ് ഏല്‍പ്പിക്കുകയായിരുന്നു.

പുലര്‍ച്ചയോടെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ വിദ്യാര്‍ഥി ഇത്രയും പണം കണ്ടതോടെ ആരെങ്കിലും മോഷ്ടിച്ചതായിരിക്കുമെന്നാണ് കരുതിയത്. ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. നൈറ്റ് പട്രോളിങ്ങിലുണ്ടായ സംഘം സംഭവസ്ഥലത്തെത്തി ഇവ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ സിസിടിവി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. വിദ്യാര്‍ഥിയെ അനുമോദിക്കാനും പോലീസ് ഉദ്യോഗസ്ഥര്‍ മടിച്ചില്ല.












Click it and Unblock the Notifications