കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; മുന്‍മന്ത്രിക്ക് പിന്നാലെ മുന്‍ എംഎല്‍എയും കോണ്‍ഗ്രസില്‍

Google Oneindia Malayalam News

അഹമ്മദാബാദ്: ഗാന്ധി പിറന്ന മണ്ണാണെങ്കിലും ഗുജാറാത്തില്‍ ഒരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോണ്‍ഗ്രസ്സ് ശോഷിച്ചു ശോഷിച്ചു വരികയായിരുന്നു. എന്നാല്‍ 2017 ല്‍ ഈ ഈ അവസ്ഥക്ക് ചെറുതായെങ്കിലും മാറ്റം ഉണ്ടാവുന്നതാണ് കാണാന്‍ കഴിഞ്ഞത്.

<strong>ബിജെപിക്കൊപ്പം പോയ പിസി ജോര്‍ജ്ജിന് പണികിട്ടിത്തുടങ്ങി; സ്വന്തം പാര്‍ട്ടിയില്‍ വിള്ളല്‍, തര്‍ക്കം</strong>ബിജെപിക്കൊപ്പം പോയ പിസി ജോര്‍ജ്ജിന് പണികിട്ടിത്തുടങ്ങി; സ്വന്തം പാര്‍ട്ടിയില്‍ വിള്ളല്‍, തര്‍ക്കം

1995 ന് ശേഷം ആദ്യമായി ബിജെപിയെ നൂറ് സീറ്റിന് താഴെ പിടിച്ചു കെട്ടാന്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിന് കഴിഞ്ഞിരുന്നു. 78 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്സ് സംസ്ഥാനത്ത് തിരിച്ചു വരാന്‍ കഴിയും എന്ന് തെളിയിക്കുകയായിരുന്നു.. ഈ ശ്രമത്തില്‍ അവര്‍ക്ക് ശക്തിപകര്‍ന്നുകൊണ്ടാണ് കൂടുതല്‍ നേതാക്കള്‍, അതും ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ്സില്‍ എത്തുന്നത്.

28 വര്‍ഷങ്ങളായി

28 വര്‍ഷങ്ങളായി

കഴിഞ്ഞ 28 വര്‍ഷങ്ങളായി ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ബിജെപിയുടെ ഉരുക്കു കോട്ടയായി മാറിയ സംസ്ഥാനത്ത് കോണ്‍ഗ്രസ് അവസാനമായി അധികാരത്തില്‍ എത്തിയത് 1985ലായിരുന്നു. അവിടുന്ന് ഇങ്ങോട്ട് ഒരു തിരഞ്ഞെടുപ്പിലും വിജിയിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല.

ചരിത്രത്തില്‍ ആദ്യമായി

ചരിത്രത്തില്‍ ആദ്യമായി

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പുല്‍ 2014 ല്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി മാറി. സംസ്ഥാനത്ത് ആകെയുള്ള 26 ല്‍ 26 സീറ്റും നേടിയായിരുന്നു ബിജെ പി കോണ്‍ഗ്രസ്സിനെ തറപറ്റിച്ചത്.

തീവ്ര ഹിന്ദുത്വ പ്രചാരണം

തീവ്ര ഹിന്ദുത്വ പ്രചാരണം

ബിജെപിയുടെ തീവ്ര ഹിന്ദുത്വ പ്രചാരണങ്ങളും സാമുദായിക ശക്തികള്‍ കൈവിട്ടതുമായിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെ പിന്നോട്ടടിച്ചത്. എന്നാല്‍ 2017 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മികച്ച പോരാട്ടം കാഴ്ച്ചവെച്ച് കോണ്‍ഗ്രസ്സ് തിരിച്ചു വരവിന്റെ പാതയിലാണെന്ന് തെളിയിച്ചിരുന്നു.

ഇപ്പോള്‍ ശ്രമിക്കുന്നത്

ഇപ്പോള്‍ ശ്രമിക്കുന്നത്

നേതാക്കളെ വലവീശി സ്വന്തം പാളയത്തില്‍ എത്തിക്കുന്ന ബിജെപി തന്ത്രം തിരിച്ചു പയറ്റിയും പാര്‍ട്ടിയെ സംസ്ഥാനത്ത് കൂടുതല്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആ നീക്കങ്ങള്‍ വിജയം കാണുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ ബിജെപി നേതാവ് പാര്‍ട്ടിയില്‍ എത്തിയതിന് പിന്നാലെ മറ്റൊരു നേതാവിനെ കൂടി സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്സിന്.

ലാല്‍ജി മെര്‍

ലാല്‍ജി മെര്‍

മുതിര്‍ന്ന ബിജെപി നേതാവും കോലി സമുദായ പ്രമുഖനുമായ ലാല്‍ജി മെര്‍ ആണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. ബിജെപി സര്‍ക്കാര്‍ കര്‍ഷകരുടേയും ഗ്രാമീണരുടേയും ക്ഷേമത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നാണ് ലാല്‍ജി മെര്‍ ആരോപിക്കുന്നത്.

ഇനിയുള്ള കാലം

ഇനിയുള്ള കാലം

ലാല്‍ജി മെറിന് പാര്‍ട്ടി ആസ്ഥാനത്ത് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചാവടയും എഐസിസി ജനറല്‍ സെക്രട്ടറിയും ഗുജറാത്തിന്റെ ചുമതലയുള്ള രാജീവ് സാതവയും സ്വീകരണം നല്‍കി. ഇനിയുള്ള കാലം കോണ്‍ഗ്രസ്സിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ലാല്‍ജി മെര്‍ വ്യക്തമാക്കി.

ബിജെപിയുടെ ശ്രദ്ധ

ബിജെപിയുടെ ശ്രദ്ധ

ഞാനൊരു കര്‍ഷകനും ഗ്രാമീണനുമായതിനാല്‍ അവരുടെ പ്രശ്‌നങ്ങള്‍ മറ്റാരെക്കാളും എനിക്ക് മനസ്സിലാകും. കര്‍ഷകര്‍ ഏറെ ദുരിതത്തിലാണ് ഗുജറാത്തില്‍ കഴിയുന്നത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യയുടെ മുനമ്പില്‍ നില്‍ക്കുമ്പോള്‍ കോടികളുടെ പ്രതിമ നിര്‍മ്മിക്കാനാണ് ബിജെപിയുടെ ശ്രദ്ധയെന്നും ലാല്‍ജി മെര്‍ കുറ്റപ്പെടുത്തി.

സുന്ദര്‍സിങ് ചൗഹാനും

സുന്ദര്‍സിങ് ചൗഹാനും

മുന്‍മന്ത്രിയും മുതിര്‍ന്ന് ബിജെപി നേതാവുമായ സുന്ദര്‍സിങ് ചൗഹാനും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. ഖേഡ ജില്ലയിലെ മഹംബ്ദാബാദ് മണ്ഡലത്തില്‍ നിന്ന് 4 വട്ടം എംഎല്‍എയും മന്ത്രിയുമായ സുന്ദര്‍ സിങും കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു പാര്‍ട്ടി വിട്ടത്

മുന്‍ മന്ത്രി

മുന്‍ മന്ത്രി

ഗുജറാത്തിലെ മുന്‍ സാമുഹികനീതി വകുപ്പ് മന്ത്രിയാണ് സുന്ദര്‍ സിങ് ചൗഹാന്‍. ഏറെ നാളായി പാര്‍ട്ടിയുമായി ശീത സമരത്തിലായിരുന്നു സുന്ദര്‍ സിങ്. പല തവണ പാര്‍ട്ടി വിടുമെന്ന ഭീഷണി മുഴക്കിയെങ്കിലും കഴിഞ്ഞ ദിവസമാണ് അന്തിമ തീരുമാനം ഉണ്ടായത്.

മറ്റൊരു എംഎല്‍എയും

മറ്റൊരു എംഎല്‍എയും

2012 ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗൗതം ചൗഹാനോട് തോറ്റത് മുതലാണ് സുന്ദര്‍ സിങ് ബിജെപിയില്‍ ഒറ്റപ്പെട്ടത്. പിന്നീട് 2017 ല്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് സുന്ദര്‍ സിങിനെ ചൊടുപ്പിച്ചിരുന്നു. ബിജെപി വിട്ട മറ്റൊരു എംഎല്‍എയും വൈകാതെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കും.

English summary
gujarat ahead of jasdan bypoll congress gets another bjp koli leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X