കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഠപുസ്തകത്തിലും ആര്‍എസ്എസിന്റെ ഇടപെടല്‍, ഗുജറാത്തിലെ മുസ്ലീം വിരുദ്ധ കലാപം വെറും കലാപമായി!

പുസ്തകത്തിലെ 187ാം പേജിലാണ് കലാപത്തെ കുറിച്ച് പഠിക്കാനുള്ള

Google Oneindia Malayalam News

ദില്ലി: ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമങ്ങള്‍ ബിജെപി അധികാരത്തില്‍ വന്ന ശേഷം വ്യാപകമായി നടക്കുന്നതാണ്. ആര്‍എസ്എസിന് അനുകൂലമായി ചരിത്രം മാറ്റിയെഴുതാനായിരുന്നു പലപ്പോഴും ശ്രമം. എന്നാല്‍ ഇപ്പോഴിതാ സംഘപരിവാറിന്റെ ഇടപെടല്‍ കൂടുതല്‍ മേഖലയിലേക്ക്. ഇത്തവണ പാഠപുസ്തകത്തിലാണ് ആര്‍എസ്എസ് ഇടപെടല്‍ നടത്തിയിരിക്കുന്നത്. ഗുജറാത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട മുസ്ലീം വിരുദ്ധ കലാപത്തെ വെറും കലാപമാക്കിയാണ് പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. 12ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് ടെക്സ്റ്റ് ബുക്കിലെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം എന്ന പാഠത്തിലെ ഉപശീര്‍ഷകത്തിലാണ് മാറ്റം വരുത്തിയത്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് എന്‍സിഇആര്‍ടി ഇപ്രകാരം മാറ്റം വരുത്തിയതെന്നാണ് സൂചന.

പശുവിന്റെ പേരിൽ കൊല: ബിജെപി നേതാവടക്കം 11 സംഘപരിവാർ പ്രവർത്തകർക്ക് ജീവപര്യന്തംപശുവിന്റെ പേരിൽ കൊല: ബിജെപി നേതാവടക്കം 11 സംഘപരിവാർ പ്രവർത്തകർക്ക് ജീവപര്യന്തം

1

പുസ്തകത്തിലെ 187ാം പേജിലാണ് കലാപത്തെ കുറിച്ച് പഠിക്കാനുള്ളത്. അതേസമയം അതേ പാരാഗ്രാഫില്‍ 1984ലെ സിഖ് വിരുദ്ധ കലാപത്തെ അതേ രീതിയില്‍ തന്നെ വിശേഷിപ്പിക്കുന്നുണ്ട്. ഇത് രണ്ടിലൂടെ സര്‍ക്കാര്‍ കൃത്യമായ രാഷ്ട്രീയം നടപ്പാക്കുകയാണ് എന്നാണ് മനസിലാവുന്നത്. സിഖ് വിരുദ്ധ കലാപം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് അരങ്ങേറിയത്. ഇതുവഴി കോണ്‍ഗ്രസിനെ താഴ്ത്തിക്കെട്ടാനും എന്നാല്‍ ഗുജറാത്തിലേത് മുസ്ലീം വിരുദ്ധ കലാപം അല്ലെന്ന് വരുത്തിതീര്‍ക്കാനും ഇതില്‍ ബിജെപിക്ക് പങ്കില്ലെന്ന് കാണിക്കാനുമാണ് സര്‍ക്കാരിന്റെ ശ്രമമെന്നാണ് സൂചന. നേരത്തെയുണ്ടായിരുന്ന പുസ്തകത്തില്‍ ഇത് മുസ്ലീം വിരുദ്ധ കലാപമാണെന്ന് പറയുന്നുണ്ടായിരുന്നു. തലക്കെട്ടില്‍ മാറ്റംവരുത്തിയതിന് പുറമെ ആദ്യ വരിയിലെ മുസ്ലീം എന്ന വാക്കും അധികൃതര്‍ മാറ്റുകയായിരുന്നു.

2

ഗുജറാത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ ആക്രമണം നടന്നു എന്ന വാക്യത്തിന് പകരം ഗുജറാത്തില്‍ വ്യാപക ആക്രമണങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് മാറ്റിയിരിക്കുന്നത്. അതേസമയം നേരത്തെയുണ്ടായിരുന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്ത് അച്ചടിച്ച പുസ്തകമായിരുന്നു. ഇത് തിരുത്താനുള്ള മന:പ്പൂര്‍വമായ ശ്രമമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മറ്റൊരു ഗുരുതര പരാമര്‍ശവും ഇതിലുണ്ട്. 87 കര്‍സേവകര്‍ കൊലപ്പെട്ട സംഭവത്തിന് പിന്നില്‍ മുസ്ലീങ്ങളാണെന്നും ഇതാണ് കലാപത്തിലേക്ക് നയിച്ചതെന്നും പറയുന്നുണ്ട്. നേരത്തെ രജപുത്ര രാജാവ് മഹാറാണ പ്രതാപിനെയും ചത്രപതി ശിവജിയെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിവാദത്തിലായിരുന്നു എന്‍സിഇആര്‍ടി.

ഇനി കാണാം മോദിയുടെ കളികള്‍... രാജ്യസഭയിലും എന്‍ഡിഎ ഒന്നാമത്; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി!ഇനി കാണാം മോദിയുടെ കളികള്‍... രാജ്യസഭയിലും എന്‍ഡിഎ ഒന്നാമത്; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി!

സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു, വയല്‍ക്കിളി സമരത്തിന് അനുമതി, കേന്ദ്രത്തിന് കത്ത്!സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു, വയല്‍ക്കിളി സമരത്തിന് അനുമതി, കേന്ദ്രത്തിന് കത്ത്!

English summary
Gujarat anti-Muslim riots now called Gujarat riots In new NCERT book
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X