മിന്നും ജയത്തിന് പിന്നാലെ 'ബോണസും'; സ്വന്തം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ച വിമതരുടെ പിന്തുണയും ബിജെപിക്ക്
അഹമ്മദാബാദ്: ഗുജറാത്തില്‍ ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ച് വിമതരായി മത്സരിച്ച് ജയിച്ച മൂന്ന് എം എല്‍ എമാര്‍. ധവല്‍സിന്‍ഹ് സാല, മാവ്ജിഭായ് ദേശായി, ധര്‍മേന്ദ്രസിങ് വഗേല എന്നിവരാണ് ബി ജെ പി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി വിജയിച്ച ശേഷം വീണ്ടും ബി ജെ പിക്ക് തന്നെ പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര എം എല്‍ എമാര്‍.
ആരവല്ലി ജില്ലയിലെ ബയാദ് മണ്ഡലത്തില്‍ നിന്ന് ഗുജറാത്ത് നിയമസഭയിലേക്ക് 47 കാരനായ ധവല്‍സിന്‍ഹ് സാല തെരഞ്ഞെടുക്കപ്പെട്ടത്. താക്കൂര്‍-ക്ഷത്രിയ സമുദായത്തില്‍പ്പെട്ട സാല 5,818 വോട്ടുകള്‍ക്കാണ് ബി ജെ പി സ്ഥാനാര്‍ത്ഥി ഭിഖിബെന് പര്‍മറിനെ പരാജയപ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേലയുടെ മകന് മഹേന്ദ്രസിങ് വഗേലയെയായിരുന്നു ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

2017 ല്‍ കോണ്‍ഗ്രസ് എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ട ആളായിരുന്നു ധവല്‍സിന്‍ഹ് സാല. പിന്നീട് അല്‍പേഷ് താക്കൂര്‍ പാര്‍ട്ടി വിട്ടപ്പോള്‍ അദ്ദേഹത്തിനൊപ്പം ബി ജെ പിയില്‍ ചേര്‍ന്നു. പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ബി ജെ പിയുടെ സംസ്ഥാന ആസ്ഥാനമായ ശ്രീ കമലത്തില്‍ അദ്ദേഹത്തിന്റെ അനുയായികളുടെ ശക്തമായ പ്രതിഷേധം വകവയ്ക്കാതെ ബി ജെ പി ധവല്‍സിന്‍ഹ് സാലക്ക് ടിക്കറ്റ് നിഷേധിച്ചു.

ഒടുവില്‍ സ്വതന്ത്രനായി മത്സരിച്ച് ധവല്‍സിന്‍ഹ് സാല വിജയിക്കുകയായിരുന്നു. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധനേരയില്‍ നിന്ന് ബി ജെ പി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ നതാഭായ് പട്ടേലിനോട് പരാജയപ്പെട്ട നേതാവാണ് മാവ്ജിഭായ് ദേശായി. ഇത്തവണ അദ്ദേഹത്തെ മത്സരിപ്പിക്കും എന്ന് ബി ജെ പി പറഞ്ഞിരുന്നു എന്നും എന്നാല്‍ അവസാന നിമിഷം വാക്ക് മാറുകയായിരുന്നു എന്നുമാണ് മാവ്ജിഭായ് ദേശായിയുടെ അനുനായികള്‍ പറയുന്നത്.

ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്. 2000-ങ്ങളുടെ തുടക്കം മുതല്‍ ധര്‍മേന്ദ്രസിങ് വഗേല ബി ജെ പിക്കൊപ്പമാണ്. 2002 ല്‍ ചുദാസ്മ എം എല്‍ എ ആയതിന ശേഷം വഗേലയെ പാര്‍ട്ടി വഡോദരയിലെ വ്യാപാരി സല്ലിന്റെ കണ്‍വീനറായി നിയമിച്ചിരുന്നു.

വ്യവസായിയും കര്‍ഷകനുമായ ധര്‍മേന്ദ്രസിങ് വഗേലയ്ക്ക് 111 കോടി രൂപയുടെ ആസ്തിയുണ്ട്. ഇത്തവണ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സ്വതന്ത്രനായി മത്സരിച്ചത്. ഇത്തവണ ഗുജറാത്തില്‍ റെക്കോഡ് വിജയം നേടിയാണ് തുടര്‍ച്ചയായ ഏഴാം തവണയും അധികാരം പിടിച്ചെടുത്തത്.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications