കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണഞ്ചിക്കുന്ന വിജയം ലഭിച്ചിട്ടും കാര്യമല്ല; ഗുജറാത്ത് ബിജെപിയില്‍ മറനീക്കി ഉള്‍പ്പോര്

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നും ജയം നേടിയെങ്കിലും ബി ജെ പിക്കുള്ളിലെ പടലപിണക്കങ്ങള്‍ക്ക് ശമനമില്ല. മുന്‍ മന്ത്രി നാണു വനാനി നേതൃത്വത്തിന് എഴുതിയ കത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയെ അടിമുടി വിമര്‍ശിക്കുകയാണ്. താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ ബി ജെ പി സംസ്ഥാന നേതൃത്വം പരിഗണിക്കുന്നില്ല എന്നാണ് നാണു വനാനി പറയുന്നത്.

അടിസ്ഥാന ഘടകത്തിലെ പ്രവര്‍ത്തകരെ പരിപാലിക്കാന്‍ ഗുജറാത്ത് ബി ജെ പിയില്‍ ആരുമില്ല. നിലവിലെ സാഹചര്യത്തില്‍ താന്‍ അസ്വസ്ഥനാണ് എന്ന് നാണു വനാനി കത്തില്‍ പറയുന്നു. 2022ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ പോളിങ് സ്റ്റേഷനില്‍ എത്തിച്ചതില്‍ മുന്‍കാലങ്ങളില്‍ കണ്ട ആവേശം കണ്ടിട്ടില്ല എന്നും നാണു വനാനി കത്തില്‍ പറയുന്നു.

sas

ഇത്തവണ വോട്ടര്‍മാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. ബി ജെ പിയുടെ പ്രവര്‍ത്തനത്തിലും ആശങ്കയുണ്ട്. പാര്‍ട്ടി അതിന്റെ പ്രവര്‍ത്തന ശൈലി അവലോകനം ചെയ്യേണ്ടതുണ്ട് എന്നും ബി ജെ പിയുടെ പ്രവര്‍ത്തനം കടലാസിലെ കണക്കുകളില്‍ ഒതുങ്ങുന്ന എന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു. കടലാസിലെ റിപ്പോര്‍ട്ടില്‍ നിന്ന് വളരെ വ്യത്യസ്ഥമാണ് യാഥാര്‍ത്ഥ്യം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവാഹം കഴിക്കാത്തതിന് നാട്ടുകാരുടെ ചോദ്യം അസഹനീയം, ഒടുവില്‍ യുവതി ചെയ്തത് ഇങ്ങനെ, ഞെട്ടിത്തരിച്ച് നാട്ടുകാര്‍വിവാഹം കഴിക്കാത്തതിന് നാട്ടുകാരുടെ ചോദ്യം അസഹനീയം, ഒടുവില്‍ യുവതി ചെയ്തത് ഇങ്ങനെ, ഞെട്ടിത്തരിച്ച് നാട്ടുകാര്‍

പാര്‍ട്ടിക്കുള്ളില്‍ ചില വ്യക്തികള്‍ വളരെ ശക്തരായിരിക്കുന്നു. പാര്‍ട്ടി അവരുടെ ശക്തിക്ക് കീഴടങ്ങുന്നത് നല്ല ലക്ഷണമല്ല ഇത് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തും എന്നു മുന്നറിയിപ്പും നാണു വനാനി പറഞ്ഞു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് റെഡിമെയ്ഡ് നേതാക്കളെ ഇറക്കുമതി ചെയ്യുന്ന സമീപനം പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തെ തെറ്റായി ബാധിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

യൂട്യൂബിലും ഗൂഗിളിലും എന്റെ പേര് നോക്കാന്‍ ഇപ്പോഴും പേടിയാണ്, ഇതൊന്നും ഞാന്‍ അര്‍ഹിക്കുന്നില്ല; നിമിഷ പറയുന്നുയൂട്യൂബിലും ഗൂഗിളിലും എന്റെ പേര് നോക്കാന്‍ ഇപ്പോഴും പേടിയാണ്, ഇതൊന്നും ഞാന്‍ അര്‍ഹിക്കുന്നില്ല; നിമിഷ പറയുന്നു

മറ്റ് ബി ജെ പി നേതാക്കളും നേതൃത്വത്തിന് എതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് താന്‍ പരാജയപ്പെട്ടത് എന്ന് കാന്‍ക്രേജില്‍ പരാജയപ്പെട്ട കീര്‍ത്തിസിംഗ് വഗേല പറഞ്ഞു. ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആണ് കീര്‍ത്തിസിംഗ് വഗേലയുടെ പരസ്യ വിമര്‍ശനം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാന്‍ കഴിയാത്ത പാര്‍ട്ടി അംഗങ്ങള്‍ ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു.

പുതിയ വാഹനം, വീട്, കുന്നോളം സ്വര്‍ണം... ഇന്ന് മുതല്‍ ഭാഗ്യദേവത കൂടെയുണ്ടാകും; ഈ രാശിക്കാരാണോ നിങ്ങള്‍?പുതിയ വാഹനം, വീട്, കുന്നോളം സ്വര്‍ണം... ഇന്ന് മുതല്‍ ഭാഗ്യദേവത കൂടെയുണ്ടാകും; ഈ രാശിക്കാരാണോ നിങ്ങള്‍?

അവര്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുകയും ഞങ്ങളെ ദ്രോഹിക്കുകയും ചെയ്തു. ചിലര്‍ രാജ്യദ്രോഹികളായി മാറിയെന്നും പാര്‍ട്ടി അവരോട് പൊറുക്കില്ലെന്നും സോമനാഥില്‍ നിന്ന് പരാജയപ്പെട്ട മാന്‍സിന്‍ പര്‍മറും പറഞ്ഞു. പാടാനില്‍ നിന്ന് പരാജയപ്പെട്ട രാജുല്‍ ദേശായി പ്രാദേശിക നേതാക്കളെയും മുനിസിപ്പാലിറ്റിയെയും ആണ് തന്റെ പരാജയത്തിന് കുറ്റപ്പെടുത്തിയത്.

English summary
Gujarat Assemble Election 2022: after huge win there is no end to the infighting within the BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X