കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 പേരെ കളത്തിലിറക്കി തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്; വിമത നീക്കത്തില്‍ ഞെട്ടി ബിജെപി, പോരാട്ടം കനക്കും

Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്ത് വീണ്ടും രാഷ്ട്രീയ ചൂടിലേക്ക് കടന്നു. എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി. തിഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് മുമ്പ് കോണ്‍ഗ്രസ് കളി തുടങ്ങി. ഇത്തവണ ശക്തമായ തിരിച്ചടി ബിജെപിക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് ചവ്ദ പറഞ്ഞു. മുതിര്‍ന്ന നേതാക്കളെ അണി നിരത്തിയാണ് കോണ്‍ഗ്രസിന്റെ പടയൊരുക്കം.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവയ്ക്കുകയും ബിജെപിയില്‍ ചേരുകയും ചെയ്തതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്നാല്‍ കോണ്‍ഗ്രസ് വിമതരെ സ്വീകരിച്ച ബിജെപിയില്‍ ഭിന്നത രൂക്ഷമായി. വിമതര്‍ക്ക് സീറ്റ് നല്‍കിയാല്‍ രാജിവയ്ക്കുമെന്ന് ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. വിശദാംശങ്ങള്‍...

സപ്തംബറില്‍ പോര്

സപ്തംബറില്‍ പോര്

ഇക്കഴിഞ്ഞ മാര്‍ച്ചിലും ജൂണിലുമായി കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാരാണ് രാജിവച്ചത്. ഇതില്‍ അഞ്ച് പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ എട്ട് മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. സപ്തംബറില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഇതുവരെയുള്ള സൂചനകള്‍.

മുതിര്‍ന്ന നേതാക്കളെ ഇറക്കി

മുതിര്‍ന്ന നേതാക്കളെ ഇറക്കി

എട്ട് മണ്ഡലങ്ങളിലേക്ക് പ്രത്യേക ചുമതല നല്‍കി മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് കളത്തിലിറക്കി. ഇവര്‍ തന്നെയാകും സ്ഥാനാര്‍ഥികള്‍ എന്നാണ് വിവരം. കോണ്‍ഗ്രസിന് മികച്ച സ്വാധീനമുള്ള മണ്ഡലങ്ങളാണ് എട്ടും. കോണ്‍ഗ്രസ് സ്വാധീനത്തില്‍ ബിജെപിക്ക് ആശങ്കയുണ്ട്.

ബിജെപിയില്‍ കലഹം

ബിജെപിയില്‍ കലഹം

മോര്‍ബി, കര്‍ജാന്‍, കപ്രാഡ, ലിംബാഡി, ഗദ്ദ, ദാങ്, ധാരി, അബ്ദാസ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഇവിടെയുള്ള കോണ്‍ഗ്രസ് വിമതരെ തന്നെ മല്‍സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. എന്നാല്‍ അങ്ങനെ ചെയ്താല്‍ രാജി വയ്ക്കുമെന്ന് ചില ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

പണം നല്‍കി, ഭീഷണിപ്പെടുത്തി

പണം നല്‍കി, ഭീഷണിപ്പെടുത്തി

സപ്തംബറിലായിരിക്കും ഉപതിരഞ്ഞെടുപ്പ് എന്നാണ് ഇതുവരെയുള്ള വിവരം. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചത്. പണം കൊടുത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ ഭീഷണിപ്പെടുത്തി രാജിവയ്പ്പിക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം.

ബിജെപി അന്ന് ലക്ഷ്യം നേടി

ബിജെപി അന്ന് ലക്ഷ്യം നേടി

നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ മാസം 19ന് നടന്ന വോട്ടെടുപ്പില്‍ മൂന്ന് സീറ്റിലും ബിജെപി ജയിച്ചു. ഒരു സീറ്റില്‍ കോണ്‍ഗ്രസും ജയിച്ചു. നേരത്തെ രണ്ടു സീറ്റില്‍ ജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന കോണ്‍ഗ്രസിന് എംഎല്‍എമാരുടെ രാജിയാണ് തിരിച്ചടിയായത്.

ആ എട്ട് പേര്‍

ആ എട്ട് പേര്‍

കോണ്‍ഗ്രസ് ഇപ്പോള്‍ നിയോഗിച്ച എട്ട് പേര്‍ സ്ഥാനാര്‍ഥികളാകുമെന്നും ഒരു പക്ഷേ ഇവര്‍ നിര്‍ദേശിക്കുന്നവര്‍ സ്ഥാനാര്‍ഥികളാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എട്ട് മണ്ഡലങ്ങളെ കുറിച്ച് ഇവര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഓരോ മണ്ഡലങ്ങളിലെയും പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുള്ള നേതാക്കളെയാണ് നിയോഗിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ വജ്രായുധം

കോണ്‍ഗ്രസിന്റെ വജ്രായുധം

എട്ട് മണ്ഡലങ്ങളില്‍ മൂന്ന് സീറ്റുകള്‍ സംവരണ മണ്ഡലങ്ങളാണ്. കൊറോണ രോഗം കൂടുതലായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. കോണ്‍ഗ്രസിന്റെ പ്രചാരണ ആയുധവും ഇതേ വിഷയമാണ്. ഒട്ടേറെ പേരാണ് ഗുജറാത്തില്‍ കൊറോണ ബാധിച്ച് മരിച്ചത്. പല ആശുപത്രികളിലും മതിയായ സൗകര്യങ്ങളില്ലെന്ന വിവരവും പുറത്തുവന്നിരുന്നു.

ഭരിക്കാന്‍ സമയമില്ലാത്തവര്‍

ഭരിക്കാന്‍ സമയമില്ലാത്തവര്‍

അതേസമയം, ബിജെപിയില്‍ കലഹം രൂക്ഷമായിരിക്കുകയാണ്. കോണ്‍ഗ്രസ് വിമതര്‍ക്ക് സീറ്റ് നല്‍കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ കാര്യം ശ്രദ്ധിക്കാന്‍ ബിജെപിക്ക് സമയമില്ലെന്നും മറ്റു പാര്‍ട്ടികളിലെ എംഎല്‍എമാരെ പണം കൊടുത്ത് ചാടിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് ജയ് രാജ് സിങ് പാര്‍മര്‍ ആരോപിച്ചു.

സ്വതന്ത്രരായി മല്‍സരിക്കും

സ്വതന്ത്രരായി മല്‍സരിക്കും

കോണ്‍ഗ്രസ് വിമതര്‍ക്ക് സീറ്റ് നല്‍കിയാല്‍ അതിനെതിരെ പ്രവര്‍ത്തിക്കുമെന്നാണ് ഒരു വിഭാഗം ബിജെപി നേതാക്കളുടെ ഭീഷണി. ഒരുപക്ഷേ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ സ്വതന്ത്രരായി മല്‍സരിക്കുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ ബിജെപി നേതൃത്വം വെട്ടിലായിരിക്കുകയാണ്.

വിമതരെ സ്ഥാനാര്‍ഥികളാക്കരുത്

വിമതരെ സ്ഥാനാര്‍ഥികളാക്കരുത്

മോര്‍ബി എംഎല്‍എ ബ്രിജേഷ് മെര്‍ജ, ധാരി എംഎല്‍എ ജെവി കകാഡിയ, കപ്രഡ എംഎല്‍എ ജിത്തു ചൗധരി, അബ്ദസ എംഎല്‍എ പ്രദ്യുമാന്‍ സിങ് ജഡേഡ, കര്‍ജാന്‍ എംഎല്‍എ അക്ഷയ് പട്ടേല്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇവരെ സ്ഥാനാര്‍ഥികളാക്കരുതെന്നാണ് ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2017ല്‍ നടന്നത്

2017ല്‍ നടന്നത്

2017ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ച സീറ്റിലാണ് അന്നും ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് വിമതരെ ബിജെപി സ്ഥാനാര്‍ഥിയാക്കിയാല്‍ അതേ അവസ്ഥ വരുമെന്നാണ് ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ പറയുന്നത്.

English summary
Gujarat Assembly bypolls: Congress appoints 8 senior leaders for select candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X