കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ പറ്റിച്ച് മോദിയുടെ റോഡ് ഷോ; ചട്ടംലംഘിച്ചെന്ന് ആരോപണം, പാവകള്‍ ഉറങ്ങുന്നോ?

  • By Ashif
Google Oneindia Malayalam News

അഹ്മദാബാദ്: ജനങ്ങള്‍ക്കിടയില്‍ ക്യൂ നിന്ന് വോട്ട് ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അഹ്മദാബാദില്‍ റോഡ് ഷോ നടത്തിയത് വിവാദമായി. വോട്ടെടുപ്പ് ദിവസം മോദി തിരഞ്ഞെടുപ്പ് ചട്ടംലംഘിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെതിരേയും കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

പ്രചാരണം അവസാനിക്കുന്ന ദിവസം ബിജെപിക്കും കോണ്‍ഗ്രസിനും സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ട് പോലീസ് റോഡ് ഷോ അനുമതി നിഷേധിച്ചിരുന്നു. ഇതിനുള്ള മധുരപ്രതികാരമായിരുന്നോ മോദി ഇന്ന് നല്‍കിയത് എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നു. അവസാനഘട്ട വോട്ടെടുപ്പ് ദിവസം ഗുജറാത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഇങ്ങനെ...

മോദിയുടെ റോഡ് ഷോ

മോദിയുടെ റോഡ് ഷോ

അഹ്മദാബാദിലെ സ്‌കൂളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയത്. പിന്നീട് അദ്ദേഹം നൂറ് മീറ്ററോളം റോഡിലൂടെ നടന്നു. വോട്ട് മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിപിടിച്ചായിരുന്നു നടത്തം. അതിന് ശേഷം വാഹനത്തില്‍ കയറിയ ശേഷവും വിരല്‍ കാണിച്ച്് വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു.

 ആര്‍ത്തവിളിച്ച് ജനം

ആര്‍ത്തവിളിച്ച് ജനം

റോഡിന്റെ ഇരുവശങ്ങളിലും ആയിരങ്ങളാണ് ഈ സമയം തമ്പടിച്ചിരുന്നത്. മോദിയുടെ യാത്ര അവര്‍ ആവേശത്തോടെ സ്വീകരിച്ചു. ചിലര്‍ ആര്‍ത്തുവിളിച്ചു. പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടില്ലേ എന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം.

 നടപടി സ്വീകരിക്കണം

നടപടി സ്വീകരിക്കണം

തിരഞ്ഞെടുപ്പ് ദിവസം പ്രധാനമന്ത്രി തന്നെ ചട്ടം ലംഘിച്ച കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിഞ്ഞില്ലേ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു. ജനങ്ങളെ സ്വാധീനിക്കാനുള്ള തന്ത്രമാണ് മോദിയുണ്ടാക്കിയത്. ഇതിനെതിരേ കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കമ്മീഷന്‍ ഉറങ്ങുകയാണോ

കമ്മീഷന്‍ ഉറങ്ങുകയാണോ

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറങ്ങുകയാണോ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു. ബിജെപി സര്‍ക്കാരിന്റെ പാവയായി പ്രവര്‍ത്തിക്കുകയാണ് കമ്മീഷന്‍. മോദിക്കെതിരേ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗുജറാത്തില്‍ ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് മോദിയായിരുന്നു.

കമ്മീഷനെ പിന്തുണച്ച് ബിജെപി

കമ്മീഷനെ പിന്തുണച്ച് ബിജെപി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന് പുറത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന് പിന്തുണയുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. ഗുജറാത്തിലെ 182 മണ്ഡലങ്ങളില്‍ രണ്ടുഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടത്തിയത്. രണ്ടാംഘട്ടമായിരുന്നു വ്യാഴാഴ്ച. ഇതില്‍ 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.

വിഐപി വോട്ടര്‍മാര്‍

വിഐപി വോട്ടര്‍മാര്‍

മോദി, അദ്ദേഹത്തിന്റെ മാതാവ് ഹീരാബെന്‍, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മകന്‍ ജയ് ഷാ, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരായിരുന്നു ഇന്നത്തെ വിഐപി വോട്ടര്‍മാര്‍. ബിജെപിയെ വര്‍ഷങ്ങളായി പിന്തുണയ്്ക്കുന്ന നഗരപ്രദേശങ്ങളാണ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ പ്രധാന കേന്ദ്രങ്ങള്‍.

അഹ്മദാബാദും വഡോദരയും

അഹ്മദാബാദും വഡോദരയും

ഗുജറാത്തിലെ രണ്ട് പ്രധാന നഗരങ്ങളായ അഹ്മദാബാദും വഡോദരയും ബിജെപിയുടെ ശക്തികേന്ദ്രങ്ങളാണ്. ഇവിടെയാണ് ബിജെപിയുടെ പ്രതീക്ഷ. ഇവിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചാല്‍ ബിജെപി രക്ഷപ്പെടുമെന്നാണ് വിലയിരുത്തല്‍. ഈ രണ്ട് ജില്ലകളില്‍ 31 മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 26 ഉം കഴിഞ്ഞതവണ ബിജെപിക്കൊപ്പമായിരുന്നു.

തിങ്കളാഴ്ച അറിയാം

തിങ്കളാഴ്ച അറിയാം

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 93 മണ്ഡലങ്ങളില്‍ 52 ഉം കഴഞ്ഞതവണ ബിജെപി ജയിച്ച സ്ഥലങ്ങളാണ്. കഴിഞ്ഞ 22 വര്‍ഷമായി ബിജെപിയാണ് ഗുജറാത്ത് ഭരിക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമാണ്. അടുത്ത തിങ്കളാഴ്ചയാണ് ഗുജറാത്തില്‍ വോട്ടെണ്ണല്‍.

English summary
PM Modi Allowed Roadshow, Says Congress, BJP Meets Election Panel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X