ഗുജറാത്ത്: രണ്ടാംഘട്ട വോട്ടെടുപ്പും കഴിഞ്ഞു... നാലാംദിനം ഫലം അറിയാം, അതിനും മുന്പ് പ്രവചനം
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ് നടന്നത്. ഡിസംബര്‍ 9 നും 14നും ആയിട്ടായിരുന്നു വോട്ടെടുപ്പ്. ഡിസംബര്‍ 18 ന് ആണ് വോട്ടെണ്ണല്‍.
ഒന്നാം ഘട്ടത്തില്‍ 66.75 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തില്‍ 14 ജില്ലകളിലായി 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 851 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഉച്ചയ്ക്ക് രണ്ട് മണിവരെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 47.40 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. വൈകുന്നേരം നാല് മണി വരെ രേഖപ്പെടുത്തിയത് 62.37 ശതമാനം പോളിങ് ആണ്. പോളിങ് ശതമാനം സംബന്ധിച്ച അന്തിമ കണക്ക് പുറത്ത് വരുന്നതേയുള്ളൂ,

പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ഉണ്ടായ വിവാദങ്ങള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിനെ വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുകയാണ്. കൈ ഉയര്‍ത്തിക്കാണിച്ച് മോദി കടന്നുപോയത് റോഡ് ഷോ ആണ് എന്ന ആരോപണം ആണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരിക്കുന്നത്. സബര്‍മതിയില്‍ ആയിരുന്നു നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയത്.
182 മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ നേടിയിരുന്നു. 182 ല്‍ 115 മണ്ഡലങ്ങളും അന്ന് ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസ്സിന് കഴിഞ്ഞ തവണ 61 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. നരേന്ദ്ര മോദി ആയിരുന്നു അന്ന് ഗുജറാത്തില്‍ ബിജെപിയെ നയിച്ചത്. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ മോദി പ്ന്നീട് ആ സ്ഥാനം രാജിവച്ചാണ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്.
Gujarat Table:
Total Table:












Click it and Unblock the Notifications