കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി മാജിക്ക്; പ്രചാരണത്തില്‍ ഏഴയലത്തെത്താതെ എതിരാളികള്‍; ബിജെപിയുടെ കുതിപ്പ് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കാനൊരുങ്ങുകയാണ്. എന്നാല്‍ ഭരണകക്ഷിയായ ബിജെപിക്ക് എന്താണ് ഈ തിരഞ്ഞെടുപ്പില്‍ ലഭിക്കാന്‍ പോകുന്നത്. പ്രചാരണത്തില്‍ ബഹുദൂരത്തിലാണ് ബിജെപി. അതാണ് ബിജെപിയുടെ മികവും. പ്രതിപക്ഷമായ കോണ്‍ഗ്രസോ ആംആദ്മി പാര്‍ട്ടിയോ ഇതിനടുത്ത് പോലും എത്താന്‍ സാധിച്ചിട്ടില്ല.

കോണ്‍ഗ്രസും എഎപിയും അവര്‍ക്ക് സാധിക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയിട്ടുണ്ട്. എന്നാല്‍ ബിജെപി നാടാകെ ഇളക്കി മറിക്കുകയായിരുന്നു. വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇരച്ചെത്തുകയും, കൃത്യമായ സോഷ്യല്‍ മീഡിയ പ്ലാനിംഗുങ്ങളുകളും ബിജെപിയുടെ പ്രചാരണത്തിന്റെ മുഖമുദ്രയായിരുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

ബൂത്ത് മാനേജര്‍മാരെ ഒരുക്കി സാധാരണക്കാരിലേക്ക് ഇറങ്ങുകയാണ് ബിജെപി ആദ്യം ചെയ്തത്. പിന്നീട് സോഷ്യല്‍ മീഡിയ അടക്കം വിദഗ്ധമായി ഉപയോഗിച്ച് മുന്നേറി. പ്രചാരണം അവസാനിക്കുമ്പോള്‍ ബിജെപി ബഹുദൂരം മുന്നിലെത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിക്ക് വേണ്ടിയും, ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി അരവിന്ദ് കെജ്രിവാളുമാണ് ഗുജറാത്തില്‍ നിറഞ്ഞ് നിന്നത്. ഇവര്‍ രണ്ട് പേരും മുന്നില്‍ നിന്ന് പാര്‍ട്ടികളെ നയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രചാരണം മങ്ങിപോയി എന്നതാണ് വാസ്തവം.

2

ആരും കാണാതെ ലോട്ടറി ഒളിപ്പിച്ചു, മറന്നുപോയി, അതേ ടിക്കറ്റിന് ഇന്ത്യക്കാരി യുഎസ്സില്‍ ലക്ഷാധിപതിആരും കാണാതെ ലോട്ടറി ഒളിപ്പിച്ചു, മറന്നുപോയി, അതേ ടിക്കറ്റിന് ഇന്ത്യക്കാരി യുഎസ്സില്‍ ലക്ഷാധിപതി

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വരാതിരുന്നത് ശരിക്കും കോണ്‍ഗ്രസിനെ ബാധിച്ചിരുന്നു. അതുകൊണ്ട് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം. ബൂത്ത് തല പ്രചാരണം നടന്നുവെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. 65കാരനായ ജയേഷ് ഭായ് ബിജെപിയുടെ കാര്യത്തില്‍ ആവേശത്തിലാണ്. ബിജെപിയുടെ മൂവായിരം ബൂത്ത് വര്‍ക്കര്‍മാരിലൊരാളാണ് അദ്ദേഹം. പാര്‍ട്ടി ബാന്‍ഡുകള്‍ അദ്ദേഹം വോട്ടര്‍മാര്‍ക്ക് കൈമാറുന്നുണ്ട്.

3

മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ ഡനിലിംദയിലും ബിജെപി കടന്നുകയറി. ഇത് കോണ്‍ഗ്രസ് ശക്തികേന്ദ്രമായി അറിയപ്പെടുന്ന മണ്ഡലമാണ്. ഓരോ മുപ്പത് വോട്ടര്‍മാരെയും പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പിക്കാന്‍ പന്നാ കമ്മിറ്റികളും ബിജെപിക്കുണ്ടെന്ന് ജയേഷ് ഭായ് പറയുന്നു. ഒരു കമ്മിറ്റിക്ക് കീഴില്‍ അഞ്ച് പ്രവര്‍ത്തകരുണ്ടാവും. അതായത് ഡാനിലിംദയില്‍ മാത്രം 14000 ബൂത്ത് പ്രവര്‍ത്തകരാണ് ബിജെപിക്കുള്ളത്. ഇവര്‍ ഡോര്‍ ടു ക്യാമ്പയിന്‍ വരെ സജീവമായി നടത്തിയിരുന്നു.

4

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും

മുസ്ലീം വോട്ടര്‍മാരായത് കൊണ്ട് വിട്ട് കളയാന്‍ ബിജെപി ഒരുക്കമല്ല. ഇവരെ ബിജെപിയുടെ ഒപ്പം നിര്‍ത്താനാണ് ഇത്രയും പേരെ അണിനിരത്തിയത്. തിരഞ്ഞെടുപ്പ് ദിനം വരെ ഇവര്‍ വീടുകളില്‍ കയറി വോട്ട് ചോദിക്കും. കോണ്‍ഗ്രസ് ഓഫീസിലെ സാഹചര്യം നോക്കുകയാണെങ്കില്‍ നിശബ്ദമാണ്. ഇവിടെ ആളൊഴിഞ്ഞ് കിടക്കുകയാണ്. എന്നാല്‍ എല്ലാ ആശങ്കകളെയും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് തള്ളുന്നു. പ്രധാനമന്ത്രി പറഞ്ഞത് പോലെ നിശബ്ദമായ പ്രചാരണാണ് തങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

5

രണ്ടായിരത്തോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരിലേക്ക് പ്രചാരണവുമായി എത്തുന്നുണ്ട്. അതേസമയം ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ അഴിച്ചുവിട്ടെന്ന വാദത്തെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് തള്ളുന്നു. അതേസമയം എഎപി ഓഫീസുകളില്‍ തിരക്കേറിയ പ്രചാരണ തന്ത്രങ്ങളാണ് രൂപപ്പെടുന്നത്. ചെറിയ ഓഫീസാണ് ഇവര്‍ക്കുള്ളത്. കെജ്രിവാളിന്റെ ഭരണത്തെയാണ് ഇവര്‍ ഉയര്‍ത്തി കാണിക്കുന്നത്. ജനങ്ങള്‍ക്ക് ബദലാണ് വേണ്ടത്. എഎപിയാണ് ബതലെന്ന് നേതാക്കള്‍ പറയുന്നു. അറുപതുകാരിയായ എഎപി പ്രവര്‍ത്തക കവിത ബെന്‍ പാര്‍ട്ടിക്ക് വേണ്ടി വലിയ പ്രചാരണത്തിലാണ്.

6

2022ല്‍ ബാബ വംഗയുടെ 3 പ്രവചനങ്ങള്‍ കിറുകൃത്യം; അവസാനം സംഭവിച്ചത് ഇക്കാര്യം, 2023നെയും ഭയക്കണോ?2022ല്‍ ബാബ വംഗയുടെ 3 പ്രവചനങ്ങള്‍ കിറുകൃത്യം; അവസാനം സംഭവിച്ചത് ഇക്കാര്യം, 2023നെയും ഭയക്കണോ?

അരവിന്ദ് കെജ്രിവാല്‍ ദില്ലിയില്‍ കൊണ്ടുവന്ന മോഡലാണ് ഞങ്ങള്‍ മുന്നോട്ട് വെക്കുന്നത്. വൈദ്യുതി ബില്‍ സൗജന്യം, വെള്ളം സൗജന്യം, എന്നിവ ഞങ്ങളുടെ വാഗ്ദാനമാണ്. ജനങ്ങള്‍ അവ ഇഷ്ടപ്പെടുന്നുണ്ടെന്നും കവിത ബെന്‍ പറയുന്നു. സോഷ്യല്‍ മീഡിയയുട കൊര്യമെടുത്താലും ബിജെപി മുന്നിലാണ്. മുന്നൂറോളം വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് ബിജെപി ഉണ്ടാക്കിയിരിക്കുന്നത്. ഓരോ മണ്ഡലത്തിനും ഇത്തരം ഗ്രൂപ്പുകളുണ്ട്. കോണ്‍ഗ്രസും എഎപിയും ഇരുപതോളം ഗ്രൂപ്പുകള്‍ മാത്രമാണ് ഉണ്ടാക്കിയിരിക്കുന്നത്.

English summary
gujarat assembly election 2022: bjp is far ahead in campaigning in gujarat, opposition is not leveling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X