മത്സ്യത്തൊഴിലാളികളെ 'വലയിലാക്കണം', ഗുജറാത്തില്‍ അറിഞ്ഞ് കളിച്ച് ബിജെപി; പ്രഖ്യാപന പെരുമഴ
അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ ഒരുക്കങ്ങളാണ് ബി ജെ പി നടത്തുന്നത്. ഹിമാചല്‍പ്രദേശിനൊപ്പം തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചില്ലെങ്കിലും ഗുജറാത്തില്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുമെന്നുറപ്പാണ്. കോണ്‍ഗ്രസും ബി ജെ പിയും നേരിട്ട് ഏറ്റുമുട്ടിയിരുന്ന ഗുജറാത്തില്‍ ഇത്തവണ ആം ആദ്മി കൂടി കളത്തിലിറങ്ങുന്നതോടെ പോരാട്ടം തീ പാറും എന്നുറപ്പാണ്.
ഇത് മുന്നില്‍ക്കണ്ട് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള തത്രപ്പാടിലാണ് ഗുജറാത്തിലെ ബി ജെ പി സര്‍ക്കാര്‍. മാസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിച്ച ബി ജെ പിയ്ക്ക് നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും സ്വന്തം സംസ്ഥാനത്തില്‍ നേരിയ വിജയം പോലും മതിയാകില്ല.

അതിനാല്‍ നിര്‍ണായക തീരുമാനങ്ങള്‍ സംഘടനാതലത്തിലും സര്‍ക്കാര്‍ തലത്തിലും കൈക്കൊള്ളാന്‍ ബി ജെ പി മടി കാണിക്കുകയുമില്ല. ഇപ്പോഴിതാ സംസ്ഥാനത്തെ പ്രധാന വോട്ടര്‍മാരായ മത്സ്യത്തൊഴിലാളികളെ ഒപ്പം നിര്‍ത്താനായി ഡീസലിന്റെയും മണ്ണെണ്ണയുടെയും വിഹിതം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ഗുജറാത്തിലെ ഒമ്പത് മണ്ഡലങ്ങളിലെങ്കിലും നിര്‍ണായക സ്വാധീനമുള്ളവരാണ് മത്സ്യത്തൊഴിലാളികള്‍. അടുത്തിടെ ബി ജെ പിയില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ അകല്‍ച്ച കാണിക്കുന്നുണ്ട്. ഖര്‍വാസ്, മോഹില കോലിസ്, മച്ചിയാര മുസ്ലിംകള്, ഭില്‍സ്, ടാന്ഡെല്സ്, മച്ചി, കഹാര്‍, വഗേര്സ്, സെല്ലാര്‍ എന്നിവരുള്‍പ്പെടെ 18 ഓളം ജാതി വിഭാഗങ്ങള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്.

പോര്‍ബന്തര്‍ അസംബ്ലി മണ്ഡലത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വോട്ടര്‍മാരുടെ ഗ്രൂപ്പാണ് മത്സ്യത്തൊഴിലാളികള്‍. പോര്‍ബന്തര്‍, വെരാവല്‍, സോമനാഥ് എന്നിവയ്ക്ക് പുറമേ, ദ്വാരക, മംഗ്റോള്‍, റജുല, മാണ്ഡവി (കച്ച്), കൊഡിനാര്‍, ഉന തുടങ്ങിയ മണ്ഡലങ്ങളിലും മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ണായക സ്വാധീനമാണ് ഉള്ളത്.

ദേശീയ മത്സ്യ ഉത്പാദനത്തിന്റെ 7.01% സംഭാവന ചെയ്യുന്നത് ഗുജറാത്താണ്. 1,600 കിലോമീറ്റര്‍ നീളമുള്ള തീരപ്രദേശമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. 29,000 ഓളം മത്സ്യബന്ധന ബോട്ടുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗുജറാത്തില്‍ 20,000 ത്തോളം ബോട്ടുകള്‍ സജീവമായി കടലില്‍ പോകുന്നവയാണ്. മത്സ്യബന്ധന വ്യവസായം നേരിട്ടും അല്ലാതെയും ഏകദേശം 1.5 കോടി ആളുകള്‍ക്കാണ് സംസ്ഥാനത്ത് തൊഴില്‍ നല്‍കുന്നത്.

അതിനാല്‍ സംസ്ഥാനത്തെ നിര്‍ണായക വോട്ടര്‍ സമൂഹമാണ് മത്സ്യത്തൊഴിലാളികള്‍. ഈ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഓണ്‍ ബോര്‍ഡ് മോട്ടോര്‍ ബോട്ടുകള്‍ക്കായുള്ള മണ്ണെണ്ണയുടെ സബ്സിഡി ലിറ്ററിന് 25 രൂപയില്‍ നിന്ന് 50 രൂപയായി ഉയര്‍ത്തിയിരിക്കുകയാണ്.

കൂടാതെ ഗുജറാത്ത് ഫിഷറീസ് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് അസോസിയേഷനോ അതിനോട് അനുബന്ധിച്ചുള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റികളോ നടത്തുന്ന പെട്രോള്‍ പമ്പുകളില്‍ നിന്ന് മാത്രം ഇന്ധനം വാങ്ങുക എന്ന മുന്‍ മാനദണ്ഡത്തിന് പകരം സര്‍ക്കാര്‍ അംഗീകൃത പെട്രോള്‍ പമ്പില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ഇപ്പോള്‍ സബ്സിഡിയുള്ള ഡീസല്‍ വാങ്ങാം എന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം പ്രഖ്യാപനത്തിന് ബി ജെ പി മുന്‍ രാജ്യസഭാ എം പിയും മത്സ്യത്തൊഴിലാളി നേതാവുമായ ചുനി ഗോഹെല്‍ നരേന്ദ്രമോദിക്കാണ് അഭിവാദ്യം നേര്‍ന്നത് എന്നത് ശ്രദ്ധേയമായി. മത്സ്യത്തൊഴിലാളികള്‍ അവരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ നടപ്പിലാകാത്തത് കാരണം ബി ജെ പിയില്‍ നിന്ന് അകന്നുപോകാന്‍ തുടങ്ങിയിരുന്നു.

ഗുജറാത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ എപ്പോഴും ഉദാരവായ്പോടെ നീങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ഈ നീക്കത്തിന്റെ ക്രെഡിറ്റ് ലഭിക്കേണ്ടത് എന്നായിരുന്നു ചുനി ഗോഹല്‍ പറഞ്ഞത്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ ആശ്വാസമാണെങ്കിലും ഇത് മാത്രം മതിയാകില്ല എന്ന് ബിജെപി നേതാവ് കൂടിയായ അഖില്‍ ഭാരതീയ മത്സ്യത്തൊഴിലാളി അസോസിയേഷന് പ്രസിഡന്റ് വെല്ജി മസാനി പറഞ്ഞു.

എക്സൈസ് സബ്സിഡി വേണമെന്ന അവരുടെ ആവശ്യം ഇപ്പോഴും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലെന്നും മസാനി ചൂണ്ടിക്കാട്ടി. അതിനിടെ പുതിയ പ്രഖ്യാപനം ഇലക്ഷന് ഗിമ്മിക്കാണ് എന്ന ആരോപണവുമായി ആം ആദ്മി രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ തങ്ങളെ ഒപ്പം നിര്‍ത്താനുള്ള സര്‍ക്കാരിന്റെ കുതന്ത്രം മത്സ്യത്തൊഴിലാളികള്‍ക്ക് ബോധ്യമുണ്ടന്നെ് ആം ആദ്മി നേതാവ് ജീവന് ജംഗി പറഞ്ഞു.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications