കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ആദ്യ ഘട്ട പരസ്യ പ്രചാരണം അവസാനിച്ചു; ഡിസംബര്‍ ഒന്നിന് ബൂത്തിലേക്ക്

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം അവസാനിച്ചു. 89 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്. വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിന് നടക്കും. അതേസമയം 93 സീറ്റിലേക്കുള്ള രണ്ടാം ഘട്ട പോളിംഗ് ഡിസംബര്‍ അഞ്ചിന് നടക്കും. അതേസമയം ഹൈവോള്‍ട്ടേജ് പ്രചാരണമാണ് ഗുജറാത്തില്‍ നടന്നത്.

ബിജെപി പ്രാദേശിക വിഷയങ്ങളേക്കാള്‍ കൂടുതല്‍ ദേശീയ വിഷയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. സുരക്ഷിതമായ ഗുജറാത്ത്, തീവ്രവാദികള്‍ക്കെതിരെയുള്ള നടപടി, എന്നിവ ഹിന്ദുത്വത്തിനൊപ്പം അവതരിപ്പിക്കാന്‍ ബിജെപിക്കായി. ഇത് ദേശീയവാദികളുടെ വോട്ട് ഒരിക്കല്‍ കൂടി സ്വന്തമാക്കാന്‍ സഹായിക്കുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്.

1

ആദ്യ ഘട്ടത്തില്‍ 788 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 19 ജില്ലകളിലായിട്ടാണ് 89 സീറ്റുകളുള്ളത്. ദക്ഷിണ ഗുജറാത്തും കച്ചും സൗരാഷ്ട്രയും അടങ്ങുന്നതാണ് ഈ മേഖല. സാധാരണ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഗുജറാത്തില്‍ മത്സരം നടക്കുന്നത്.ഇവര്‍ രണ്ട് പേരും തന്നെയാണ് സംസ്ഥാനത്തെ പ്രമുഖ ശക്തികള്‍.

ആ ഭാഗ്യവാനെ കണ്ടെത്തി, 274 കോടിയുടെ ലക്കി ബംപര്‍ ന്യൂസൗത്ത് വെയ്ല്‍സുകാരന്; വൈറല്‍ആ ഭാഗ്യവാനെ കണ്ടെത്തി, 274 കോടിയുടെ ലക്കി ബംപര്‍ ന്യൂസൗത്ത് വെയ്ല്‍സുകാരന്; വൈറല്‍

ഇത്തവണ പക്ഷേ ഒരു വ്യത്യാസമുണ്ട്. എല്ലായിടത്തും തങ്ങളുടെ സാന്നിധ്യം അറിയിച്ച് അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. 182 സീറ്റില്‍ 181 എണ്ണത്തിലും അവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. ഇത്തവണ അധികാരം പിടിക്കുമെന്നാണ് എഎപി അവകാശപ്പെടുന്നത്.

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും

മികച്ച പ്രചാരണമാണ് എഎപി നടത്തി. കെജ്രിവാളാണ് മുന്നില്‍ നിന്ന് നയിച്ചത്. ആദ്യ ഘട്ടത്തില്‍ പ്രമുഖരും മത്സരിക്കുന്നുണ്ട്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയാണ് ഇതില്‍ പ്രമുഖ. ഇസുദന്‍ ഗാഡ്വി, പര്‍ഷോത്തം സോളങ്കി, കന്‍വര്‍ജി ബവാലിയ, കാന്തിലാല്‍ അമൃതിയ, ഗോപാല്‍ ഇറ്റാലിയ എന്നിവരാണ് മറ്റ് പ്രമുഖര്‍.

ഇസുദന്‍ ഗാഡ്വി എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ്.ദേവ്ഭൂമിയിലെ കമ്പലിയ സീറ്റില്‍ നിന്നാണ് ഗാഡ്വിവി മത്സരിക്കുന്നത്. പര്‍ഷോത്തം സോളങ്കി മുന്‍ ഗുജറാത്ത് മന്ത്രിയാണ്. മോര്‍ബിയിലെ ഹീറോയായ നേതാവ് കാന്തിലാല്‍ അമൃതിയയും മത്സര രംഗത്തുള്ള പ്രമുഖനാണ്.

ഭാഗ്യമില്ലെന്ന് കരുതി ലോട്ടറി വലിച്ചെറിഞ്ഞ് യുവതി; അതേ ടിക്കറ്റിന് അടിച്ചത് 40 ലക്ഷം, വൈറല്‍ഭാഗ്യമില്ലെന്ന് കരുതി ലോട്ടറി വലിച്ചെറിഞ്ഞ് യുവതി; അതേ ടിക്കറ്റിന് അടിച്ചത് 40 ലക്ഷം, വൈറല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രചാരണത്തെ ഗുജറാത്തില്‍ നയിച്ചത്. അമിത് ഷാ, യോഗി ആദിത്യനാഥ്, ജെപി നദ്ദ, എന്നിവരും മോദിക്കൊപ്പം പ്രചാരണത്തില്‍ മുന്നില്‍ നിന്നു. കോണ്‍ഗ്രസിനായി മുന്നില്‍ നിന്നത് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായിരുന്നു.രാഹുല്‍ ഗാന്ധിയുടെ അഭാവം കോണ്‍ഗ്രസിനെ ബാധിച്ചേക്കാം.

എഎപി വോട്ടു ചോര്‍ത്താനും സാധ്യതയുണ്ട്. ഇത് പല സ്ഥാനാര്‍ത്ഥികളെയും ബാധിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ തവണത്തെ അത്ര ശക്തമല്ല കോണ്‍ഗ്രസ് എന്നതും പ്രശ്‌നമാണ്. ബിജെപിക്കും ഒരേസമയം കോണ്‍ഗ്രസിനെയും ആംആദ്മി പാര്‍ട്ടിയെയും പേടിക്കേണ്ടതുണ്ട്.

English summary
gujarat assembly election 2022: first phase campaigning ends in gujarat, polling on thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X