ഞങ്ങളെ ആളാ.. നോക്കണേ..; തന്നെക്കുറിച്ച് മോദി ധോണിയോട് പറഞ്ഞത് വെളിപ്പെടുത്തി ജഡേജ
ജാംനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാംനഗറര് നോര്‍ത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി റിവാബ ജഡേജയെ പ്രഖ്യാപിച്ചത് മുതല്‍ പ്രചരണത്തിനായി ക്രിക്കറ്റ് താരവും ഭര്‍ത്താവുമായ രവീന്ദ്ര ജഡേജ എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് രവീന്ദ്ര ജഡേജ റിവാബയ്ക്ക് വേണ്ടി വോട്ട് തേടിയെത്തിയിരുന്നു.
ജംനഗര്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുവരേയും നേരില്‍ കണ്ടിരുന്നു. റിവാബയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും രവീന്ദ്ര ജഡേജ നേരത്തേ തന്നെ നന്ദി അറിയിച്ചിരുന്നു. ഇപ്പോഴിതാ നരേന്ദ്ര മോദിയെ കുറിച്ച് രവീന്ദ്ര ജഡേജ നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയാകുന്നത്.

2010 ല്‍ അഹമ്മദാബാദില്‍ നടന്ന ഒരു മത്സരത്തിനിടെ അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ടീമംഗങ്ങളെ പരിചയപ്പെടുത്തുന്നതിനിടെ തന്നെ പരിചയപ്പെടുത്തിയപ്പോഴത്തെ നരേന്ദ്ര മോദിയുടെ പ്രതികരണത്തെ കുറിച്ചാണ് രവീന്ദ്ര ജഡേജ പറയുന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദി. രവീന്ദ്ര ജഡേജയുടെ വാക്കുകള്‍ ഇപ്രകാരമാണ്. 2010 ല്‍ അഹമ്മദാബാദില്‍ വച്ചാണ് ഞാന്‍ നരേന്ദ്ര മോദിയെ ആദ്യമായി കാണുന്നത്.

അന്ന് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഞങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൊട്ടേര സ്റ്റേഡിയത്തില്‍ ഒരു മത്സരം ഉണ്ടായിരുന്നു. അന്ന് ഞങ്ങളുടെ ക്യാപ്റ്റനായിരുന്ന മഹി ഭായ് (ധോണി) എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. അതിന് മറുപടിയായി മോദി, ധോണിയോട് പറഞ്ഞത് ഇപ്രകാരമായിരുന്നു. 'അവന് ഞങ്ങളുടെ കുട്ടിയാണ്, അവനെ നന്നായി നോക്കണം' എന്നായിരുന്നു അത്. ചിരിച്ചു കൊണ്ടായിരുന്നു മോദി ഇക്കാര്യം പറഞ്ഞത് എന്നും രവീന്ദ്ര ജഡേജ അനുസ്മരിച്ചു.

ഇത്രയും വലിയ ആള് എന്നെ ഞങ്ങളുടെ ആളാണ് എന്ന് പറഞ്ഞത് കേട്ടപ്പോള്‍ സന്തോഷം തോന്നി എന്നും രവീന്ദ്ര ജഡേജ കൂട്ടിച്ചേര്‍ത്തു. അണ്ടര്‍ 19 ലോകകപ്പ് വിജയത്തിന് ഒരു വര്‍ഷത്തിന് ശേഷം 2009-ലാണ് ജഡേജ തന്റെ ഇന്ത്യന്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും അവിഭാജ്യമായ ഔള്റൗണ്ടറാകാന് രവീന്ദ്ര ജഡേജയ്ക്കായി. അതേസമയം ധര്‍മ്മേന്ദ്ര എം ജഡേജയെ മാറ്റിയാണ് ജംനഗറില്‍ റിവാബ ജഡേജയെ ബി ജെ പി പരിഗണിച്ചത്.

2020 ലാണ് റിവാബ ജഡേജ ബി ജെ പിയില്‍ അംഗത്വമെടുത്തത്. 2016 ലായിരുന്നു റിവാബയുടേയും രവീന്ദ്ര ജഡേജയുടേയും വിവാഹം. മെക്കാനിക്കല്‍ എഞ്ചിനീയറിങിലെ ബിരുദധാരിയായ റിവാബ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഹരി സിംഗ് സോളങ്കിയുടെ ബന്ധുവുമാണ്. ബി ജെ പിയില്‍ അംഗത്വമെടുക്കുന്നതിന് മുമ്പ് വലതുപക്ഷ സംഘടനയായ കര്‍ണിസേനയുടെ വനിത വിഭാഗം മേധാവിയായിരുന്നു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications