36 സീറ്റില്‍ ഭൂരിപക്ഷം 5000 ത്തില്‍ താഴെ; ആശങ്കയോടെ കോണ്‍ഗ്രസും ബിജെപിയും, ആം ആദ്മിക്ക് നേട്ടം?
അഹമ്മദാബാദ്: വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഗതി നിര്‍ണയിക്കുന്ന കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തില്‍ വിജയിയെ തീരുമാനിച്ച സീറ്റുകള്‍. കഴിഞ്ഞ തവണ ബി ജെ പിയുടേത് തിളക്കം കുറഞ്ഞ വിജയമായിരുന്നു എന്നതിനാല്‍ ഈ കണക്കുകള്‍ ഏറെ ആശങ്കപ്പെടുത്തുന്നത് ബി ജെ പിയെ ആണ്.
2017 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 1995 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സീറ്റിലാണ് ബി ജെ പി ഫിനിഷ് ചെയ്തത്. ബി ജെ പി 99 സീറ്റില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 77 സീറ്റില്‍ വിജയിച്ചു. ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ 22 സീറ്റുകളിലാണ് വ്യത്യാസമുണ്ടായത്.

അതേസമയം കഴിഞ്ഞ തവണ സംസ്ഥാനത്തെ 36 സീറ്റില്‍ പലരുടേയും ഭൂരിപക്ഷം 5000 ത്തില്‍ താഴെയായിരുന്നു. ഈ സീറ്റുകള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും എന്നുറപ്പാണ്. മുന്‍ മന്ത്രിമാരായ ഭൂപേന്ദ്രസിങ് ചുദാസമ, സൗരഭ് പട്ടേല്‍ എന്നിവരുള്‍പ്പെടെ നിരവധി ബി ജെപി നേതാക്കള്‍ കഴിഞ്ഞ തവണ വളരെ നേരിയ വ്യത്യാസത്തിലാണ് ജയിച്ചത്. 5000 ത്തില്‍ കുറവ് ഭൂരിപക്ഷമുള്ള 36 സീറ്റുകളില്‍ 16 ഇടത്ത് ബി ജെ പിയും 18 ഇടത്ത് കോണ്‍ഗ്രസുമാണ് ജയിച്ചത്.

ശേഷിച്ച രണ്ട് സീറ്റില്‍ സ്വതന്ത്രരും ജയിച്ചു. മാത്രമല്ല സംസ്ഥാനത്തെ 63 സീറ്റുകളില്‍ വിജയ മാര്‍ജിന്‍ 10,000 ല്‍ താഴെയായിരുന്നു. ബി ജെ പിയുടെ ഇതുവരെ പ്രഖ്യാപിച്ച 166 സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍ കഴിഞ്ഞ തവണ കഷ്ടിച്ച് വിജയിച്ചവരാണ്. കൂടാതെ നേരിയ മാര്‍ജിനില്‍ ജയിച്ച ചിലര്‍ ഇത്തവണ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് മത്സരിക്കുന്നുണ്ട്.

ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ (വിസ്നഗര്‍ എം എല്‍ എ), ബില്‍ക്കിസ് ബാനോ കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ് അനുവദിച്ച ജയില്‍ ഉപദേശക സമിതിയില്‍ ഉണ്ടായിരുന്ന സി കെ റൗള്‍ജി (ഗോധ്ര എംഎല്‍എ), ഭക്ഷ്യ സിവില്‍ സപ്ലൈസ് സഹമന്ത്രി ഗജേന്ദ്രസിങ് പാര്‍മര്‍ (പ്രന്തിജ്), ബാബുഭായ് ബൊഖിരിയ (പോര്‍ബന്തര്‍ എംഎല്‍എ) എന്നിവര്‍ ബി ജെ പി ലിസ്റ്റില്‍ നേരിയ മാര്‍ജിനില്‍ ജയിച്ചവരാണ്.

ഇതില്‍ സി കെ റൗള്‍ജി 258 വോട്ടുകള്‍ക്കാണ് വിജയിച്ചിരുന്നത്. ജംജോധ്പൂര്‍ സീറ്റില്‍ നിന്ന് ബി ജെ പിക്കായി മത്സരിക്കുന്ന ചിമന് ഷപരിയ, 2007ല്‍ കോണ്‍ഗ്രസിനോട് വെറും 17 വോട്ടിന് തോറ്റയാളാണ്. 2012ല്‍ ജയിച്ചെങ്കിലും 2017 ല്‍ അദ്ദേഹം വീണ്ടും തോറ്റിരുന്നു. 2007-ലും 2012-ലും 20,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ശേഷമാണ് 2017-ല്‍ വിസ്നഗറില്‍ 2800-ല്‍ അധികം വോട്ടിന് ഋഷികേഷിന്റെ ഭൂരിപക്ഷം ഇടിഞ്ഞത്.

കോണ്‍ഗ്രസോ ആം ആദ്മിയോ ഇതുവരെ ഈ സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ ജയിക്കാന്‍ കൂടുതല്‍ പരിശ്രമം വേണമെന്നതിനാല്‍ ചില മുതിര്‍ന്ന നേതാക്കളെ ബി ജെ പി ഒഴിവാക്കിയിട്ടുണ്ട്. ധോല്‍ക്കയിലെ സീറ്റില്‍ കരാഡിയ രജപുത്ര് വിഭാഗക്കാരന് വേണ്ടി ക്ഷത്രിയനായ ചുദാസാമയെ ഒഴിവാക്കി. 2002ലെ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ തരംഗം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തുകയും നരേന്ദ്രമോദി ബിജെപിയെ തന്റെ ആദ്യ തിരഞ്ഞെടുപ്പിലേക്ക് നയിക്കുകയും ചെയ്തപ്പോള്‍ പോലും വെറും 722 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചുദാസാമ സീറ്റ് നേടിയത്.

2007 ല്‍ ആകട്ടെ ചുദാസമ 2000 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. 2017ല്‍ ചുദാസാമ വിജയിച്ചിരുന്നുവെങ്കിലും വോട്ട് അസാധുവാക്കിയതിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശ്വിന് റാത്തോഡ് നിയമപോരാട്ടം നടത്തി ഗുജറാത്ത് ഹൈക്കോടതി അദ്ദേഹത്തിന്റെ നേരിയ വിജയം റദ്ദാക്കിയിരുന്നു. പിന്നീട് ഈ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

ഇത്തവണ സൂക്ഷിച്ചാണ് കോണ്‍ഗ്രസും ബി ജെ പിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നത്. ശക്തമായ സാന്നിധ്യമായി ആം ആദ്മി കൂടി എത്തിയതോടെ ചരിത്രത്തിലാദ്യമായി ത്രികോണ പോരിനാണ് സംസ്ഥാനത്ത് കളമൊരുങ്ങുന്നത്. 162 സ്ഥാനാര്‍ത്ഥികളെ ബി ജെ പി അന്തിമമാക്കിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി 182 പേരില്‍ 178 പേരുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് 89 ഓളം പേരേയും പ്രഖ്യാപിച്ചു.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications