കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം; 'കൈയ്യൊടിച്ച്' ആപ്, 12 സീറ്റിൽ ലീഡ്

Google Oneindia Malayalam News

ദില്ലി: വോട്ടെണ്ണൽ പുരോഗമിക്കവെ ഗുജറാത്തിൽ സമഗ്രാധിപത്യവുമായി ബി ജെ പി മുന്നേറുകയാണ്. 140 ഓളം സീറ്റുകളിലാണ് ബി ജെ പി ഇപ്പോൾ ലീഡ് ചെയ്യുന്നത്. അതേസമയം കോൺഗ്രസ് ആകട്ടെ തകർന്നടിയുന്ന കാഴ്ചയാണ് ഉള്ളത്. വെറും 19 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. ആം ആദ്മി ഗുജറാത്തിൽ അക്കൗണ്ട് തുറക്കുമെന്നാണ് ആദ്യ ഫല സൂചനകൾ വ്യക്തമാക്കുന്നത്. ആം
ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഇസുദാൻ ഖദ്വി മത്സരിച്ച കംബാലിയ അടക്കമുള്ള 12 സീറ്റുകളിലാണ് ആം ആദ്മി മുന്നേറുന്നത്.

കൂറ്റൻ ലീഡും അധികാരവും


കൂറ്റൻ ലീഡും അധികാരവും എന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ആം ആദ്മി ഗുജറാത്തിൽ പോരാട്ടത്തിനിറങ്ങിയത്. സംസ്ഥാനത്ത് 99 വരെ സീറ്റുകൾ നേടാൻ പാർട്ടിക്ക് സാധിക്കുമെന്നും കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ച വെച്ച സൂറത്തിൽ മാത്രം 10 സീറ്റുകൾ വരെ നേടാൻ കഴിയുമെന്നുമായിരുന്നു ആം ആദ്മി തലവൻ കെജരിവാൾ പ്രവചിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ അത്തരത്തിലൊരു അട്ടിമറിയും ഉണ്ടാക്കാൻ ആം ആദ്മിക്ക് സാധിച്ചിട്ടില്ല.

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം; സൂറത്തിൽ 'ആപ്പ്' ഏറ്റില്ല; ബിജെപിയുടെ വൻ കുതിപ്പ്, 16 ൽ 14 ലും മുന്നിൽഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം; സൂറത്തിൽ 'ആപ്പ്' ഏറ്റില്ല; ബിജെപിയുടെ വൻ കുതിപ്പ്, 16 ൽ 14 ലും മുന്നിൽ

സൂറത്തിലും മറ്റ് നഗര മേഖലകളിലും


വലിയ വിജയമുണ്ടാക്കുമെന്ന് പ്രവചിച്ച
സൂറത്തിലും മറ്റ് നഗര മേഖലകളിലും ആം ആദ്മി തകർന്നടിയുന്നതാണ് കാഴ്ച . കംബാലിയ , വ്യാർ, നിസാർ തുടങ്ങിയ മണ്ഡലങ്ങളിലാണ് ആം ആദ്മി മുന്നേറുന്നത്. അതേസമയം പ്രതീക്ഷിച്ച വിജയം ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെങ്കിലും ബി ജെ പി കോട്ടയായ ഗുജറാത്തിൽ അക്കൗണ്ട് തുറന്നാൽ അത് ആം ആദ്മിയെ സംബന്ധിച്ച് വലിയ വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കുറഞ്ഞത് 15 ശതമാനത്തോളം വോട്ടുകൾ നേടാൻ സാധിച്ചാൽ തന്നെ അത് തങ്ങൾക്ക് ഗുജറാത്തിൽ ലഭിക്കുന്ന അംഗീകാരമായിരിക്കുമെന്ന് നേരത്തേ തന്നെ കെജരിവാൾ വ്യക്തമാക്കിയിരുന്നു.

ഹിമാചലിൽ വോട്ടെണ്ണൽ തുടങ്ങി; ആദ്യ ലീഡ് ബിജെപിക്ക്, ചരിത്രം തിരുത്തുമോ?ഹിമാചലിൽ വോട്ടെണ്ണൽ തുടങ്ങി; ആദ്യ ലീഡ് ബിജെപിക്ക്, ചരിത്രം തിരുത്തുമോ?

തകർന്നടിഞ്ഞ് കോൺഗ്രസ്


അതേസമയം ആം ആദ്മിയുടെ സാന്നിധ്യം കോൺഗ്രസിന്റെ വോട്ടുകളിലാണ് വിള്ളൽ വീഴ്ത്തിയതെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ 77 സീറ്റുകളിൽ കോൺഗ്രസിന് വിജയിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇത്തവണ 58 സീറ്റുകളുടെ നഷ്ടമാണ് കോൺഗ്രസിന് ഉണ്ടായത്. വോട്ടു വിഹിതത്തിലും കാര്യമായ തിരിച്ചടി തന്നെയാണ് കോൺഗ്രസ് നേരിട്ടത്.

ആം ആദ്മിക്ക് സാധിച്ചിട്ടുണ്ടെന്നാണ്

2017 ൽ 41.4 ശതമാനം വോട്ട് വിഹിതമായിരുന്നു കോൺഗ്രസിന് നേടാൻ സാധിച്ചത്. ഇത്തവണ ഇതുവരെ 26.50 ശതമാനം വോട്ടുകളാണ് കോൺഗ്രസ് നേടിയിരികക്കുന്നത്. ഗ്രാമീണ മേഖലകളിലും കോൺഗ്രസിന് ആധിപത്യമുള്ള ഗോത്ര വർഗ മേഖലകളിലും കടന്ന് കയറാൻ ആം ആദ്മിക്ക് സാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഗുജറാത്തിൽ ചടുല നീക്കത്തിന് കോൺഗ്രസ്; എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റും, ആം ആദ്മിയുമായി സഖ്യം?ഗുജറാത്തിൽ ചടുല നീക്കത്തിന് കോൺഗ്രസ്; എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റും, ആം ആദ്മിയുമായി സഖ്യം?

ബി ജെ പി റെക്കോഡ് സൃഷ്ടിക്കുമെന്നാണ്

അതേസമയം ബി ജെ പി റെക്കോഡ് സൃഷ്ടിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. 125 സീറ്റുകൾ വരെയാണ് ബി ജെ പി പ്രവചിച്ചിരുന്നതെങ്കിലും 140 വരെ സീറ്റുകളിൽ ബി ജെ പിക്ക് മുന്നേറാൻ സാധിച്ചേക്കുമെന്നാണ് ആദ്യ ട്രെന്റുകൾ സൂചിപ്പിക്കുന്നത്. പാലം ദുരന്തം നടന്ന മോർബി, സൂറത്ത്, അഹമ്മദാബാദ്. വഡോദര തുടങ്ങി സകല മേഖലകളിലും വ്യക്തമായ മുന്നേറ്റം നേടാൻ ബി ജെ പിക്ക് സാധിച്ചിട്ടുണ്ട്. വിമതർ മത്സരിച്ച സീറ്റുകളിൽ പോലും ബി ജെ പിയാണ് മുന്നേറുന്നത്.

English summary
Gujarat Assembly Election 2022; Isudan Gadhvi Leads in Khambhalia, AAP Leads In 12 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X