13 വര്‍ഷം മോദി മാത്രം; ശേഷം എട്ട് വര്‍ഷത്തിനിടെ മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷിച്ച് ബിജെപി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായി ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെ ആയി അധികാരം കൈയാളുന്ന ബി ജെ പിയും തിരിച്ചുവരവിനൊരുങ്ങുന്ന കോണ്‍ഗ്രസിനും പുറമെ ഇത്തവണ ശക്തമായ സാന്നിധ്യമായി ആം ആദ്മിയുമാണ് മത്സരരംഗത്തുള്ളത്. ബി ജെ പിയേയും കോണ്‍ഗ്രസിനേയും സംബന്ധിച്ച് അഭിമാന സംസ്ഥാനമാണ് ഗുജറാത്ത്.
കോണ്‍ഗ്രസിന് ഒരുകാലത്ത് ഏറ്റവും ശക്തമായ സംഘടനാ സ്വാധീനമുള്ള സംസ്ഥാനമായിരുന്നു ഗുജറാത്ത്. എന്നാല്‍ നരേന്ദ്ര മോദിയുടെ വരവോടെ ആണ് അത് ആടിയുലയാന്‍ തുടങ്ങിയത്. 2001 മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദി. എന്നാല്‍ 2014 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പോടെ നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റുകയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.

എട്ട് വര്‍ഷമായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണ് നരേന്ദ്ര മോദി. മോദി പ്രധാനമന്ത്രിയായതോടെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തും മാറ്റം വന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മൂന്ന് പേരെയാണ് ബി ജെ പി ഗുജറാത്ത് മുഖ്യമന്ത്രിയായി പരീക്ഷിച്ചത്. ആനന്ദിബെന്‍ പട്ടേല്‍, വിജയ് രൂപാനി, ഭൂപേന്ദ്ര പട്ടേല്‍ എന്നിവരാണ് അവര്‍. ഗുജറാത്തിന്റെ 14-ാമത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കവെയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത്.

എട്ട് വര്‍ഷമായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണ് നരേന്ദ്ര മോദി. മോദി പ്രധാനമന്ത്രിയായതോടെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തും മാറ്റം വന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മൂന്ന് പേരെയാണ് ബി ജെ പി ഗുജറാത്ത് മുഖ്യമന്ത്രിയായി പരീക്ഷിച്ചത്. ആനന്ദിബെന്‍ പട്ടേല്‍, വിജയ് രൂപാനി, ഭൂപേന്ദ്ര പട്ടേല്‍ എന്നിവരാണ് അവര്‍. ഗുജറാത്തിന്റെ 14-ാമത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കവെയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് വിജയ് രൂപാണിയെ ബി ജെ പി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നത്. ഇതോടെ ഗുജറാത്തിന്റെ 17-ാമത് മുഖ്യമന്ത്രിയായി 2021 സെപ്തംബര്‍ 13 മുതല്‍ ഭൂപേന്ദ്ര പട്ടേല്‍ തെരഞ്ഞെടുക്കപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഭൂപേന്ദ്ര പട്ടേല്‍ തന്നെയായിരിക്കും എന്ന് ബി ജെ പി പ്രഖ്യാപിച്ചിട്ടുണ്ട്.

182 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 1, 5 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ 89 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തില്‍ 93 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി ജെ പി 182 സീറ്റിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് 179 സീറ്റിലും ആം ആദ്മി 181സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എം 13 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ്












Click it and Unblock the Notifications