കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചെയ്തു, അമിത് ഷാക്ക് വോട്ട് നരന്‍പുരയില്‍

Google Oneindia Malayalam News

ഗാന്ധി നഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിദാന അവകാശം വിനിയോഗിച്ചു. രാവിലെ ഒമ്പത് മണി കഴിഞ്ഞപ്പോഴാണ് മോദി സബര്‍മതി മണ്ഡലത്തിലെ റാണിപിലുള്ള നിഷാന്‍ പബ്ലിക് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയത്. എല്ലാവരും വോട്ട് ചെയ്യണമെന്ന് മോദി അഭ്യര്‍ഥിച്ചു. ജനങ്ങളെ അഭിവാദ്യം ചെയ്ത് അല്‍പ്പ ദൂരം നടന്നാണ് മോദി പോളിങ് ബൂത്തിലെത്തിയത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മോദി ഇതേ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

n

ഞായറാഴ്ചയാണ് മോദി അഹമ്മദാബാദിലെത്തിയത്. ഗാന്ധിനഗറിലെ വീട്ടിലെത്തി മാതാവിനെ കണ്ടു. അമ്മയില്‍ നിന്ന് ആശിര്‍വാദം വാങ്ങിയ മോദി 45 മിനുട്ടോളം അമ്മയുമായി സംസാരിച്ചു. ശേഷം പാര്‍ട്ടി ആസ്ഥാനത്തേക്ക് പോയി. സബര്‍മതി മണ്ഡലം ഏറെ കാലമായി ബിജെപിയുടെ സിറ്റിങ് സീറ്റാണ്. ഹര്‍ഷദ് ഭായ് പട്ടേലാണ് ഇത്തവണ ബിജെപിക്ക് വേണ്ടി ഇവിടെ മല്‍സരിക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി ദിനേശ് മഹിന്ദയും എഎപിക്ക് വേണ്ടി ജസ്വന്ത് താക്കൂറും മല്‍സരിക്കുന്നു.

സൗദിയില്‍ കൂറ്റന്‍ ഹോട്ടല്‍ പണിയുന്നു; കണ്ണഞ്ചിപ്പിക്കും സൗകര്യങ്ങള്‍... ലോകത്തെ ഏറ്റവും വലുത്സൗദിയില്‍ കൂറ്റന്‍ ഹോട്ടല്‍ പണിയുന്നു; കണ്ണഞ്ചിപ്പിക്കും സൗകര്യങ്ങള്‍... ലോകത്തെ ഏറ്റവും വലുത്

മോദി എത്തുന്നതിനാല്‍ സബര്‍മതിയില്‍ വലിയ സുരക്ഷയാണ് കഴിഞ്ഞ ദിവസം മുതല്‍ ഏര്‍പ്പെടുത്തിയിരുന്നത്. പോളിങ് ബൂത്തിന് പ്രത്യേക സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും മോദിക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും പദ്ധതി തയ്യാറാക്കിയിരുന്നുവെന്നും അഹമ്മദാബാദ് ചീഫ് ഫയര്‍ ഓഫീസര്‍ അനിരുദ്ധ് ഗാധ്വി പറഞ്ഞു.

LIVE UPDATES: ഗുജറാത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു, ഭരണമാറ്റമുണ്ടാകുമെന്ന് കോണ്‍ഗ്രസ്‌LIVE UPDATES: ഗുജറാത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു, ഭരണമാറ്റമുണ്ടാകുമെന്ന് കോണ്‍ഗ്രസ്‌

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്നാണ് വോട്ട് രേഖപ്പെടുത്തുക. അഹമ്മദാബാദിലെ നരന്‍പുരയിലുള്ള മുന്‍സിപ്പല് സബ് സോണല്‍ ഓഫീസിലാണ് അദ്ദേഹത്തിന്റെ പോളിങ് ബൂത്ത്. 10.30ന് അമിത് ഷാ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അഹമ്മദാബാദിലെ ഷിലജ് പ്രൈമറി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തുക.

ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇസുദാന്‍ ഗാധ്വി, ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍, ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരും ഇന്ന് വോട്ട് രേഖപ്പെടുത്തും. വഡോദര രാജകുടുംബാംഗങ്ങള്‍, കോണ്‍ഗ്രസ് നേതാവും എംപിയുമായ ശക്തിസിങ് ഗോഹില്‍, മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേല എന്നിവര്‍ക്കും വോട്ട് ഇന്നാണ്.

English summary
Gujarat Assembly Election 2022: Prime Minister Narendra Modi casts vote at Nishan Public school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X