കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകസിവില്‍ കോഡ്, രാജ്യവിരുദ്ധ ശക്തികളെ നേരിടാന്‍ സെല്‍... ഗുജറാത്തില്‍ ബിജെപിയുടെ വാഗ്ദാനങ്ങള്‍

Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ഏകസിവില്‍കോഡ് സമ്പൂര്‍ണമായ തോതില്‍ നടപ്പാക്കുമെന്നാണ് പ്രധാന പ്രഖ്യാപനം. രാജ്യവിരുദ്ധ ശക്തികളെ നേരിടാന്‍ പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. കൂടാതെ 20 പേര്‍ക്ക് തൊഴില്‍ എന്നതുള്‍പ്പെടെ ജനകീയമായ പ്രഖ്യാപനങ്ങളും അടങ്ങുന്നതാണ് ബിജെപി മാനിഫെസ്റ്റോ.

ഗാന്ധി നഗറില്‍ നടന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. തീവ്രവാദ സംഘടനകളെ തിരിച്ചറിയുന്നതിനും അവരുടെ സെല്ലുകള്‍ ഇല്ലാതാക്കുന്നതിനുമാണ് പ്രത്യേക വിഭാഗം രൂപീകരിക്കുക എന്ന് ജെപി നദ്ദ പറഞ്ഞു. രാജ്യവിരുദ്ധ ശക്തികളെ ഗുജറാത്തില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു....

1

2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. കലാപത്തിന് ഉത്തരവാദികളായവരെ ഒരു പാഠം പഠിപ്പിച്ചു എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ഇതിന് ശേഷം ഗുജറാത്ത് സമാധാനപരമായാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ശരിവയ്ക്കുന്ന രീതിയിലാണ് ജെപി നദ്ദയും പ്രതികരിച്ചത്.

2

1995 മുമ്പ് ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന വേളയില്‍ വര്‍ഗീയ കലാപങ്ങള്‍ പതിവായിരുന്നു. വിവിധ മതസ്ഥരെയും ജാതിയില്‍പ്പെട്ടവരെയും പരസ്പരം പോരടിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ് ചെയ്തിരുന്നത്. വോട്ട് ബാങ്ക് സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ഇങ്ങനെ ചെയ്തത്. വലിയൊരു വിഭാഗത്തിന് അന്ന് നീതി ലഭിച്ചിരുന്നില്ലെന്നും കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു.

3

പൊതു സ്വത്ത് നശിപ്പിക്കുന്നത് തടയുന്ന നിയമം നടപ്പാക്കുമെന്ന് ജെപി നദ്ദ പറഞ്ഞു. തകര്‍ക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്ന നിയമം നടപ്പാക്കും. സാമൂഹിക വിരുദ്ധ ശക്തികളെ ഇല്ലാതാക്കും. ഗുജറാത്തിന്റെ സാമ്പത്തിക രംഗം ഒരു ലക്ഷം കോടി രൂപയുടെതിന് സമാനമാക്കും. നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി ഗുജറാത്തിനെ മാറ്റുമെന്നും ജെപി നദ്ദ പറഞ്ഞു.

4

കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ 10000 കോടിയുടെ പദ്ധതി നടപ്പാക്കും. അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കും. ഒരു ലക്ഷം സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. മുതിര്‍ന്ന വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. പിജി വരെ എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും ബിജെപി പ്രകടന പത്രികയില്‍ പറയുന്നു.

മീശ പിരിച്ച് ഉശിരന്‍ ലുക്കില്‍ രാഹുല്‍ ഗാന്ധി; കൂടെയുള്ളത് ആരാണെന്ന് അറിയുമോ? വീഡിയോ വൈറല്‍മീശ പിരിച്ച് ഉശിരന്‍ ലുക്കില്‍ രാഹുല്‍ ഗാന്ധി; കൂടെയുള്ളത് ആരാണെന്ന് അറിയുമോ? വീഡിയോ വൈറല്‍

5

25000 കോടിയുടെ ജലസേചന പദ്ധതി നടപ്പാക്കും. തെക്കര്‍ ഗുജറാത്തിലും സൗരാഷ്ട്രയിലും സീഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കും. സംസ്ഥാനത്തെ മൊത്തം ബന്ധിപ്പിക്കുന്ന 3000 കിലോമീറ്റര്‍ പരികര്‍മ പാത ഒരുക്കും. ദേവഭൂമി ദ്വാരക ഇടനാഴി നിര്‍മിക്കും. ക്ഷേത്രങ്ങള്‍ക്ക് വേണ്ടി 1000 കോടി നിക്ഷേപിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ഡിസംബര്‍ ഒന്ന്, അഞ്ച് തിയ്യതികളിലാണ് ഗുജറാത്തില്‍ വോട്ടെടുപ്പ്. ഫലം എട്ടിന് അറിയാം.

ദിലീപ് നല്ല മോനാണ്... എനിക്ക് ഉള്‍ക്കൊള്ളാനേ പറ്റുന്നില്ല; നടി സുബ്ബലക്ഷ്മി പറയുന്നത്...ദിലീപ് നല്ല മോനാണ്... എനിക്ക് ഉള്‍ക്കൊള്ളാനേ പറ്റുന്നില്ല; നടി സുബ്ബലക്ഷ്മി പറയുന്നത്...

English summary
Gujarat Assembly Election: BJP Manifesto Offer Uniform Civil Code and 20 Lakh Job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X